ലോക്ക് ഡൗണ്‍ നീട്ടി, മെയ് മൂന്ന് വരെ രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച് പ്രധാനമന്ത്രി!
ദില്ലി: കൊവിഡ് പ്രതിരോധത്തിനായി രാജ്യത്ത് ലോക്ക് ഡൗണ്‍ നീട്ടി, മെയ് മൂന്ന് വരെ രാജ്യത്ത് ലോക്ക് ഡൗണ്‍ നീളുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചു. കൊറണ വൈറസ് വ്യാപനത്തെ തടഞ്ഞുനിർത്തുന്നതിൽ രാജ്യം ഒരു പരിധിവരെ വിജയിച്ചുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. ലോക്ക് ഡൌൺ പാലിച്ച ജനങ്ങൾക്ക് നന്ദി. കൊറോണയ്‌ക്കെതിരെയുള്ള പോരാട്ടം ശക്തമായി തുടരുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ലോക്ക് ഡൗണ്‍ കാലത്ത് ജനങ്ങള്‍ ഏറെ ത്യാഗം സഹിക്കുന്നുണ്ട്. ജനങ്ങള്‍ വലിയ ബുദ്ധിമുട്ട് നേരിടുന്നുവെന്ന് അറിയാമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ലോകത്തെ പല പ്രമുഖ രാജ്യങ്ങളേക്കാൾ ഇന്ത്യയുടെ സ്ഥിതി ഏറെ മെച്ചമാണെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
രാജ്യത്ത് ഏപ്രില്‍ 20 വരെ കടുത്ത നിയന്ത്രണങ്ങള്‍ പാലിക്കണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. നാളെ മുതല്‍ ഒരാഴ്ച കര്‍ശന നിയന്ത്രണം വേണം. മുന്‍പത്തേക്കാള്‍ കൂടുതല്‍ ശ്രദ്ധിക്കണം. കൂടുതല്‍ തീവ്രബാധിത പ്രദേശങ്ങള്‍ ഉണ്ടാകരുതെന്നും പ്രധാനമന്ത്രി പറഞ്ഞു. രോഗ വ്യാപനം കുറഞ്ഞ ഇടങ്ങളില്‍ ഏപ്രില്‍ 20ന് ശേഷം ഉപാധികളോടെ ഇളവുകള്‍ അനുവദിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. 20ന് ശേഷം സ്ഥിതിഗതികള്‍ കൂടുതല്‍ അവലോകനം ചെയ്യേണ്ടതുണ്ട്.

ലോക്ക് ഡൗണും സാമൂഹ്യ അകലം പാലിച്ചതുമാണ് രാജ്യത്തെ കൊവിഡ് പ്രതിരോധത്തിന് സഹായിച്ചിരിക്കുന്നത്. സാമ്പത്തികമായി അതിന് വലിയ വില കൊടുക്കേണ്ടി വന്നിട്ടുണ്ട്. എന്നാല്‍ രാജ്യത്തെ ജനങ്ങളുടെ ജീവനേക്കാള്‍ വലുതല്ല അതെന്നും പ്രധാനമന്ത്രി പറഞ്ഞു. സംസ്ഥാന സര്‍ക്കാരുകളുമായി നിരന്തരമായി കേന്ദ്രം ബന്ധപ്പെട്ട് കൊണ്ടിരിക്കുകയാണ് എന്നും ലോക്ക് ഡൗണ്‍ നീട്ടണം എന്നാണ് എല്ലാവരും ആവശ്യപ്പെട്ടത് എന്നും പ്രധാനമന്ത്രി പറഞ്ഞു.
Recommended Video
കൊവിഡ് പ്രതിരോധത്തിനായി ഏഴ് നിര്‍ദേശങ്ങളാണ് പ്രധാനമന്ത്രി മുന്നോട്ട് വെച്ചിരിക്കുന്നത്. മുതിര്‍ന്നവരെ പ്രത്യേകം ശ്രദ്ധിക്കണം. അവര്‍ക്ക് കൂടുതല്‍ ശ്രദ്ധ നല്‍കണം. ലോക്ക് ഡൗണും സാമൂഹിക അകലവും കൃത്യമായി പാലിക്കണം. മാസ്‌കും മുഖാവരണവും ധരിക്കുന്നത് കര്‍ശനമാക്കുക. ആയുഷ് മന്ത്രാലയത്തിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കുക, രോഗപ്രതിരോധ ശക്തി ഉയര്‍ത്തുക. ആരോഗ്യസേത ആപ്പ് ഡൗണ്‍ലോഡ് ചെയ്യുകയും സുഹൃത്തുക്കളേയും വീട്ടുകാരേയും ഡൗണ്‍ലോഡ് ചെയ്യാന്‍ പ്രേരിപ്പിക്കുകയും ചെയ്യുക. പാവങ്ങളെ കഴിവിന്റെ പരമാവധി സഹായിക്കുക. ആര്‍ക്കും ജോലി നഷ്ടപ്പെടുന്നില്ലെന്ന് ഉറപ്പ് വരുത്തുക. ഡോക്ടര്‍മാരേയും ആരോഗ്യപ്രവര്‍ത്തകരേയും പോലീസിനേയും ബഹുമാനിക്കുക എന്നിങ്ങനെയാണ് മോദിയുടെ നിര്‍ദേശങ്ങള്‍.












Click it and Unblock the Notifications