കൊവിഡ് ലോക്ക്ഡൗണ്‍; അന്താരാഷ്ട്ര വിമാനങ്ങളുടെ വിലക്ക് ഒക്ടോബര്‍ 31 വരെ തുടരും
ദില്ലി: കൊറൊണ വൈറസ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ അന്താരാഷ്ട്ര വിമാന സര്‍വ്വീസുകള്‍ക്കുള്ള നിയന്ത്രണം ഒക്ടോബര്‍ 31 വരെ നീട്ടിയതായി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) അറിയിച്ചു. അൺലോക്ക് 5 പ്രകാരം ആഭ്യന്തര മന്ത്രാലയം പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കിയതിന് തൊട്ടുപിന്നാലെയാണ് ഡിജിസിഎയുടെ ഭാഗത്ത് നിന്നുള്ള പ്രഖ്യാപനവും വന്നത്. ആഭ്യന്തരമന്ത്രാലയം ഇളവ് നല്‍കിയിരിക്കുന്ന വിമാന സര്‍വ്വീസുകള്‍ക്ക് മാത്രമാവും ഈ ഘട്ടത്തിലും പ്രവര്‍ത്തനാനുമതിയുണ്ടാകുക.
അന്താരാഷ്ട്ര ഓൾ-കാർഗോ ഓപ്പറേഷനുകളുടെയും ഡിജിസിഎ പ്രത്യേകമായി അംഗീകരിച്ച ഫ്ലൈറ്റുകളുടെയും പ്രവർത്തനത്തെ സസ്പെൻഷൻ ബാധിക്കില്ലെന്നും സർക്കുലറിൽ വ്യക്തമാക്കുന്നുണ്ട്. നിയന്ത്രണങ്ങള്‍ നിലനില്‍ക്കുമ്പോള്‍ തന്നെ ക്രമേണ യാത്രകള്‍ വര്‍ധിപ്പിക്കുന്നതിനായി നിരവധി യാത്രക്കാരുമായി ഡിജിസിഎ 'ട്രാൻസ്പോർട്ട് ബബിൾ' കരാറുകൾ ഒപ്പുവച്ചിട്ടുണ്ട്. ഇന്ത്യക്കാർക്ക് യാത്രചെയ്യാന്‍ കഴിയുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഭൂട്ടാൻ, കെനിയ എന്നിവയുൾപ്പെടെ കൂടുതൽ രാജ്യങ്ങളെ ഇന്ന് സിവിൽ ഏവിയേഷൻ മന്ത്രാലയം ചേർത്തിരുന്നു. ഇന്ത്യയും ഭൂട്ടാനും ഇന്ത്യയും കെനിയയും തമ്മിലുള്ള എയര്‍ബബിള്‍ സംവിധാനം ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

അമേരിക്ക, യുണൈറ്റഡ് കിംഗ്ഡം, ജർമ്മനി, ഫ്രാൻസ്, അഫ്ഗാനിസ്ഥാൻ, ബഹ്‌റൈൻ, ഭൂട്ടാൻ, കെനിയ, കാനഡ, ഇറാഖ്, ജപ്പാൻ, മാലിദ്വീപ്, നൈജീരിയ, ഖത്തർ, യുഎഇ എന്നീ രാജ്യങ്ങളുമായി സമാനമായ എയർ ബബിൾ ക്രമീകരണങ്ങൾ ഇന്ത്യയ്ക്ക് നിലവിലൂണ്ട്. കൊറോണ വൈറസ് വ്യാപനം പൊട്ടിപ്പുറപ്പെട്ടതിന് പിന്നാലെ മാര്‍ച്ച് 23 മുതലായിരുന്നു അന്താരാഷ്ട്ര പാസഞ്ചര്‍ വിമാനങ്ങളുടെ പ്രവര്‍ത്തനം ഇന്ത്യ നിര്‍ത്തിവെച്ചത്. പിന്നീട് രണ്ട് മാസങ്ങള്‍ക്ക് ശേഷം ആഭ്യന്തര യാത്രാ സര്‍വ്വീസുകള്‍ പുനഃരാരംഭിക്കുകയുണ്ടായി.
അതേസമയം, അണ്‍ലോക്കിന്റെ പുതിയ മാനദണ്ഡങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയിട്ടുണ്ട്. ഒക്ടോബര്‍ മുതലുള്ള മാറ്റങ്ങള്‍ സംബന്ധിച്ചാണ് പുതിയ നിര്‍ദേശങ്ങള്‍. ഇതുപ്രകാരം സിനിമാ ശാലകള്‍ ഭാഗികമായി തുറക്കാന്‍ അനുവദിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഒക്ടോബര്‍ 15 മുതല്‍ തുറക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. സംസ്ഥാനങ്ങളാണ് സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട ബാക്കി കാര്യങ്ങള്‍ തീരുമാനിക്കേണ്ടതെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കുന്നുണ്ട്.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications