കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോവിഡ്: മഹാരാഷ്ട്രയില്‍ കോവിഡ് ബാധിതരുടെ എണ്ണം 10000 കടന്നു, മരണം 432

Google Oneindia Malayalam News

മുംബൈ: മഹാരാഷ്ട്രയില്‍ കൊറോണവൈറസ് രോഗികളുടെ എണ്ണം പതിനായിരം കടന്നു. 583 പേര്‍ക്കാണ് വ്യാഴാഴ്ച സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗികളുടെ എണ്ണം 10498 ആയി. 459 പേര്‍ക്കാണ് കോവിഡ് ബാധ മൂലം ജീവന്‍ നഷ്ടമായത്. ഇന്നലെ മാത്രം 27 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ധാരാവിയില്‍ മാത്രം 369 രോഗികളാണ് ഉള്ളത്. 25 പേര്‍ക്കാണ് ധാരാവിയില്‍ വ്യാഴ്ച രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. 1773 പേരാണ് സംസ്ഥാനത്ത് ഇതുവരെ രോഗം ഭേദമായി ആശുപത്രി വിട്ടത്.

ഇന്ത്യയില്‍ വൈറസ് സ്ഥിരീകരിച്ചവരുടെ എണ്ണം 33610 ആയിട്ടുണ്ട്. മരണം ആയിരം കടന്നു. 1075 പേര്‍ക്കാണ് ഇതുവരെ കോവിഡ് ബാധ മൂലം ജീവന്‍ നഷ്ടമായത്. ഗുജറാത്തില്‍ 4082 പേര്‍ക്കും ദില്ലിയില്‍ 3439 പേര്‍ക്കുമാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 197,56 എന്നിങ്ങനെയാണ് യഥാക്രമം ഇരുസംസ്ഥാനങ്ങളിലേയും മരണ നിരക്ക്. മധ്യപ്രദേശില്‍ 2660 പേര്‍ക്ക് രോഗം ബാധിച്ചതില്‍ 130 പേര്‍ക്ക് ജീവന്‍ നഷ്ടമായി.

 coronavirus1

തമിഴ്നാട്ടിൽ 161 പേർക്കാണ് 24 മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചത്. ചെന്നൈയിൽ മാത്രം 138 പേർക്കാണ് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ചെന്നൈയിലെ ആകെ രോഗബാധിതർ 906 ഉം തമിഴ്നാട്ടിലേത് 2323 ഉം ആയി. 30പേർക്കാണ് കർണാടകയിൽ വ്യാഴാഴ്ച കോവിഡ് സ്ഥിരീകരിച്ചത്. കേസുകളിൽ അധികവും ബെലഗാവി, ബംഗളുരു എന്നിവിടങ്ങളിൽ നിന്നാണ്. സംസ്ഥാനത്തെ കോവിഡ് രോഗികളുടെ എണ്ണം 565 ആണ്.

അതേസമയം, സംസ്ഥാനത്ത് ഇന്ന് 2 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. മലപ്പുറം, കാസര്‍ഗോഡ് ജില്ലയിലുള്ളവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. മലപ്പുറത്ത് നിന്നുള്ളയാള്‍ മഹാരാഷ്ട്രയില്‍ നിന്നും വന്നതാണ്. കാസര്‍ഗോഡ് ജില്ലയിലുള്ളയാള്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

Recommended Video

cmsvideo
എല്ലാത്തിനും തുടക്കം ചൈനയിലെ ഈ ലാബ് | Oneindia Malayalam

സംസ്ഥാനത്ത് 14 പേരാണ് ഇന്ന് രോഗമുക്തി നേടിയത്. പാലക്കാട് ജില്ലയില്‍ നിന്നുള്ള 4 പേരുടേയും കൊല്ലം ജില്ലയില്‍ നിന്നുള്ള 3 പേരുടേയും കണ്ണൂര്‍ കാസര്‍ഗോഡ് ജില്ലകളില്‍ നിന്നുള്ള 2 പേരുടെ വീതവും പത്തനംതിട്ട, മലപ്പുറം, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള ഓരോരുത്തരുടേയും പരിശോധനാഫലമാണ് ഇന്ന് നെഗറ്റീവ് ആയത്. ഇതോടെ 383 പേരാണ് ഇതുവരെ കോവിഡില്‍ നിന്നും രോഗമുക്തി നേടിയത്. 111 പേരാണ് നിലവില്‍ സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്.

English summary
covid: Maharashtra crosses 10000 positive cases
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X