കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സർക്കാർ ജീവനക്കാരുടേയും ജനപ്രതിനിധികളുടേയം ശമ്പളം വെട്ടികുറയ്ക്കും;കടുത്തതിരുമാനവുമായി മഹാരാഷ്ട്രയും

  • By Aami Madhu
Google Oneindia Malayalam News

മുംബൈ; തെലങ്കാനയ്ക്ക് പിന്നാലെ സർക്കാർ ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറക്കാൻ മഹാരാഷ്ട്രയും. മുഖ്യമന്ത്രി ഉൾപ്പെടെയുള്ള മന്ത്രിമാരുടേയും സർക്കാർ ഉദ്യോഗസ്ഥരുടേയും ശമ്പളം വെട്ടിക്കുറക്കാനാണ് തിരുമാനം.വിവിധ തൊഴിലാളി സംഘടനകളുമായി നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് തിരുമാനം കൈക്കൊണ്ടതെന്ന് സംസ്ഥാന ഉപമുഖ്യമന്ത്രി അജിത് പവാർ പറഞ്ഞു.

മുഖ്യമന്ത്രി, മന്ത്രിമാർ, എംഎൽഎമാർ, എംഎൽസിമാർ എന്നിവരുടെ മാർച്ച് മാസത്തെ ശമ്പളത്തിൽ നിന്ന് 60 ശതമാനാണ് വെട്ടിക്കുറയ്ക്കുക. ക്ലാസ് 1, 2 ജീവനക്കാരുടെ ശമ്പളം 50 ശതമാനവും ക്ലാസ് 3 ജീവനക്കാരുടെ ശമ്പളം 25 ശതമാനവുമാണ് കുറക്കുക. മറ്റ് ക്ലാസുകളിൽ ഉള്ള ജീവനക്കാരടുടെ ശമ്പളത്തിൽ കുറവ് വരുത്തില്ലെന്നും അജിത് പവാർ പറഞ്ഞു.

uddhav-thackera

കൊറോണ വൈറസിനെതിരായ പോരാട്ടത്തിൽ സംസ്ഥാനത്തിന് ശക്തമായ സാമ്പത്തിക പിന്തുണ വേണം. ജനപ്രതിനിധികൾ സംസ്ഥാന ധനകാര്യ വകുപ്പുമായി സഹകരിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അജിത് പവാർ പറഞ്ഞു. നേരത്തേ തെലങ്കാനയും ശമ്പളം വെട്ടിക്കുറച്ചിരുന്നു. മുഖ്യമന്ത്രി ഉൾപ്പെടെയുള്ള ജനപ്രതിനിധികളുടേയും കോർപ്പറേഷൻ ചെയർപേഴ്സൺ, പഞ്ചായത്ത് അംഗങ്ങൾ എന്നിവരുടെ ശമ്പളം 75 ശതമാനം കുറക്കാനാണ് സർക്കാർ തിരുമാനിച്ചത്.

ഐഎഎസ്, ഐപിഎസ്, ഐഎഫ്എസ് ഉദ്യോഗസ്ഥരുടെ ശമ്പളവും 60 ശതമാനം വെട്ടിച്ചുരിക്കും. മറ്റ് സെന്‍ട്രല്‍ സര്‍വീസ് കാറ്റഗറിയിലുള്ള ഉദ്യോഗസ്ഥരുടെ 50 ശതമാനം ശമ്പളവും വെട്ടിക്കുറയ്ക്കും.പൊതുമേഖലസ്ഥാപനങ്ങള്‍, സര്‍ക്കാര്‍ഗ്രാന്റ് ലഭിക്കുന്ന സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, വിരമിച്ചവര്‍ എന്നിവരുടെ ഗ്രാന്റ്, ശമ്പളം എന്നിവയില്‍ നിന്നും നിശ്ചിത തുക പിടിക്കാനും സർക്കാർ തിരുമാനിച്ചിട്ടുണ്ട്.

നിലവിലെ സാഹചര്യത്തിൽ ഏപ്രിലിലെ ശമ്പളം നൽകാൻ ഖജനാവിൽ പണമുണ്ടാകുമോയെന്ന് ഉറപ്പില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയനും വ്യക്തമാക്കിയിരുന്നു. ദുരിതാശ്വാസത്തിനായി നീക്കിവെച്ച പണം ഉപയോഗിച്ച് ശമ്പളം നൽകാനാവില്ലയ മുൻപ് ഉണ്ടാകാത്ത വിധത്തിലുള്ള കടുത്ത പ്രതിസന്ധിയാണ് കേരളം നേരിടുന്നത്. നികുതി വരുമാന മാർഗങ്ങളെല്ലാം അടഞ്ഞു. ഈ സാഹചര്യത്തിൽ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ സർക്കാർ ജീവനക്കാരും അധ്യാപകരും ഒരു മാസത്തെ ശമ്പളം സംഭാവന ചെയ്യണമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

'ഈ അധിക യോഗ്യത ഇനി നിങ്ങളെ ഒരു സിന്ധ്യയാക്കി മാറ്റുമോ?; എംബി രാജേഷിന് മറുപടിയുമായി വിഷ്ണുനാഥ്'ഈ അധിക യോഗ്യത ഇനി നിങ്ങളെ ഒരു സിന്ധ്യയാക്കി മാറ്റുമോ?; എംബി രാജേഷിന് മറുപടിയുമായി വിഷ്ണുനാഥ്

കൊറോണ മരണങ്ങളിൽ തെറ്റ് സമ്മതിച്ച് സർക്കാർ! മരിച്ചവരുടെ എണ്ണം ഇതല്ല, സത്യം വെളിപ്പെടുത്തും ബ്രിട്ടൻകൊറോണ മരണങ്ങളിൽ തെറ്റ് സമ്മതിച്ച് സർക്കാർ! മരിച്ചവരുടെ എണ്ണം ഇതല്ല, സത്യം വെളിപ്പെടുത്തും ബ്രിട്ടൻ

പോത്തന്‍കോട് പഞ്ചായത്തിലുള്ളവര്‍ക്ക് മൂന്നാഴ്ചത്തെ ക്വാറന്റീന്‍,കര്‍ശന നിയന്ത്രണങ്ങളുമായി സര്‍ക്കാർപോത്തന്‍കോട് പഞ്ചായത്തിലുള്ളവര്‍ക്ക് മൂന്നാഴ്ചത്തെ ക്വാറന്റീന്‍,കര്‍ശന നിയന്ത്രണങ്ങളുമായി സര്‍ക്കാർ

English summary
COVID; Maharashtra to 60 per cent from salary of employees
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X