കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊവിഡ്;മുഖ്യമന്ത്രിമാരുമായുളള യോഗത്തിൽ ജിഎസ്ടി കുടിശികയെ കുറിച്ച് പ്രധാനമന്ത്രിയെ ഓർമ്മിപ്പിച്ച് മമത

Google Oneindia Malayalam News

ദില്ലി;കൊവിഡ് സാഹചര്യം വിലയിരുത്താനായി മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നടത്തിയ കൂടിക്കാഴ്ചയിൽ സംസ്ഥാനങ്ങൾക്ക് ലഭിക്കാനുള്ള ജിഎസ്ടി കുടിശ്ശികയെ കുറിച്ച് ഓർമ്മിപ്പിച്ച് പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണ വിധേയമാണെന്നും മഹാമാരി സൃഷ്ടിച്ച പ്രതിസന്ധി തരണം ചെയ്യാൻ സംസ്ഥാനങ്ങൾക്ക് കൂടുതൽ ഫണ്ട് അനുവദിക്കണമെന്നും മമത ബാനർജി പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.

പശ്ചിമ ബംഗാളിലെ കോവിഡ് സാഹചര്യം നിയന്ത്രണ വിധേയമാണ്, സംസ്ഥാനം കൊവിഡ് പ്രതിസന്ധിയെ മികച്ച രീതിയിലാണ് കൈകാര്യം ചെയ്യുന്നത്,കൂടിക്കാഴ്ചയിൽ മമത പറഞ്ഞു. മഹാമാരിയെ നേരിടാൻ സംസ്ഥാനം ഇതിനകം തന്നെ 4,000 കോടിയിലധികം രൂപ ചെലവഴിച്ചിട്ടുണ്ടെന്നും അവർ പ്രധാനമന്ത്രിയെ യോഗത്തിൽ ഓർമ്മിപ്പിച്ചു.

 page33-16

വാക്‌സിനേഷനും വിതരണവും സംബന്ധിച്ചുള്ള എല്ലാ കാര്യങ്ങളിലും പൂർണമായ സഹകരണവും സംസ്ഥാനത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുമെന്നും അവർ പ്രധാമന്ത്രിക്ക് ഉറപ്പുനൽകി.പശ്ചിമ ബംഗാളിൽ ഇതുവരെ 459,000 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. തിങ്കളാഴ്ച സംസ്ഥാനത്ത്3,500 പുതിയ കേസുകൾ കൂടി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതുവരെ 8,072 പേരാണ് സംസ്ഥാനത്ത് രോഗം ബാധിച്ച് മരിച്ചത്.

അതേസമയം കൊവിഡ് വാക്സിൻ എപ്പോൾ എത്തുമെന്ന് പറയാനാകില്ലെന്ന് പ്രധാനമന്ത്രി യോഗത്തിൽ പറ‍്ഞു. കൊവിഡിനെ മികച്ച രീതിയിലാണ് രാജ്യം കൈകാര്യം ചെയ്യുന്നത്. വാക്സിൻ പുരോഗതി ശാസ്ത്രജ്ഞർ വലിയിരുത്തകയാണ്. വാക്സിനെ രാഷ്ട്രീയവത്കരിക്കരുതെന്നും ആവശ്യപ്പെട്ട പ്രധാനമന്ത്രി ആവശ്യപ്പെട്ടു. ആശുപത്രികളെ കൂടുതൽ സജ്ജമാക്കാൻ പിഎം കെയർ ഫണ്ട് വിനിയോഗിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

ആറ് ദിവസത്തിന് ശേഷം രാജ്യത്തെ പ്രതിദിന രോഗബാധിതരുടെ എണ്ണം 40,000-ല്‍ താഴെയായി. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് രോഗം സ്ഥിരീകരിച്ചത് 37,975 പേര്‍ക്കാണ്. നവംബര്‍ എട്ടിന് ശേഷം തുടര്‍ച്ചയായ 18ാം ദിവസമാണ് പുതിയ പ്രതിദിന രോഗബാധിതരുടെ എണ്ണം 50,000ത്തില്‍ താഴെയായി തുടരുന്നത്. കോവിഡ് 19 പരിശോധനയ്ക്കായി രാജ്യത്തുടനീളം 2,134 ലാബുകളാണുള്ളത്. ദിവസവും ദശലക്ഷത്തിലധികം പരിശോധന ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങളാണു നടക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 10,99,545 സാമ്പിളുകള്‍ പരിശോധിച്ചു. ആകെ പരിശോധന 13.3 കോടി (13,36,82,275) കടന്നു.

Recommended Video

cmsvideo
India will get 10 crore dose of oxford vaccine by january | Oneindia Malayalam

മുഖ്യമന്ത്രിമാര്‍ക്ക് മൂന്ന് ടാര്‍ജറ്റ്; കൊറോണ പ്രതിരോധം ഫലപ്രദമാക്കാന്‍ അമിത് ഷായുടെ ഇടപെടല്‍മുഖ്യമന്ത്രിമാര്‍ക്ക് മൂന്ന് ടാര്‍ജറ്റ്; കൊറോണ പ്രതിരോധം ഫലപ്രദമാക്കാന്‍ അമിത് ഷായുടെ ഇടപെടല്‍

തന്റെ ഗുരുതര രോഗം വെളിപ്പെടുത്തി റാണ ദഗുബാട്ടി; 30 ശതമാനം മരണ സാധ്യത, കുതിപ്പിനിടെ പോസ്തന്റെ ഗുരുതര രോഗം വെളിപ്പെടുത്തി റാണ ദഗുബാട്ടി; 30 ശതമാനം മരണ സാധ്യത, കുതിപ്പിനിടെ പോസ്

English summary
covid; Mamata Banerjee reminded the Prime Minister about the unpaid gst dues
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X