കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'കോവിഡില്‍' വീഴുമോ ബിജെപി സര്‍ക്കാര്‍; മധ്യപ്രദേശില്‍ കളിമാറ്റി കോണ്‍ഗ്രസ്, കാരണം നിങ്ങള്‍ തന്നെ

Google Oneindia Malayalam News

ഭോപ്പാല്‍: കൊറോണ ബാധിതരുടെ എണ്ണത്തില്‍ രാജ്യത്ത് പത്താംസ്ഥാനത്താണ് മധ്യപ്രദേശ്. 12965 പേര്‍ക്കാണ് സംസ്ഥാനത്ത് ഇതുവരെ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറില്‍ 167 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. 550 പേരാണ് ഇതുവരെ മരണപ്പെട്ടത്. ഒമ്പതിനായിരത്തിലേറെ പേര്‍ രോഗമുക്തി നേടിയിട്ടുണ്ടെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.

അതേസമയം, കൊറോണ വൈറസ് പ്രതിരോധത്തില്‍ സംസ്ഥാന സര്‍ക്കാറിന്‍റെ ഭാഗത്ത് നിന്ന് വലിയ വീഴ്ചകള്‍ ഉണ്ടായിട്ടുണ്ടെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. എന്നാല്‍ മധ്യപ്രദേശിലെ കോവിഡ് ബാധയുടെ കാരണക്കാര്‍ കോണ്‍ഗ്രസ് ആണെന്നാണ് ബിജെപി തിരിച്ചടിക്കുന്നത്.

ഉപതിരഞ്ഞെടുപ്പ്

ഉപതിരഞ്ഞെടുപ്പ്

മധ്യപ്രദേശിൽ 24 നിയമസഭാ സീറ്റുകളിലേക്ക് ഉപതിരഞ്ഞെടുപ്പ് നടക്കുന്നതിനാൽ കൊറോണ വൈറസ് പ്രതിസന്ധി ശിവരാജ് സിംഗ് ചൗഹാൻ സർക്കാരിന്റെ ഭാവിയിൽ നിർണായക പങ്ക് വഹിക്കാൻ സാധ്യതയുണ്ടെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരിത്തുന്നത്. സര്‍ക്കാറിന്‍റെ നിലനില്‍പ്പ് ഭദ്രമാക്കണമെങ്കില്‍ ഉപതിരഞ്ഞെടുപ്പില്‍ ഉപതിരഞ്ഞെടുപ്പില്‍ ഏറ്റവും കുറഞ്ഞ് പത്തോളം സീറ്റുകള്‍ നേടേണ്ടതുണ്ട്.

230 അംഗ എം‌പി നിയമസഭയില്‍

230 അംഗ എം‌പി നിയമസഭയില്‍

രണ്ട് സിറ്റിംഗ് എം‌എൽ‌എമാരുടെ മരണവും 22 എം‌എൽ‌എമാരും രാജിയേയും തുടര്‍ന്നാണ് മധ്യപ്രദേശില്‍ ഉപതിരഞ്ഞെടുപ്പ് നടക്കാന്‍ പോവുന്നത്. വിമത കോൺഗ്രസ് എം‌എൽ‌എമാരുടെ രാജിക്ക് ശേഷം 230 അംഗ എം‌പി നിയമസഭയിലെ കരുത്ത് 206 ആയി കുറഞ്ഞു. നിലവില്‍ 107 അംഗങ്ങളുടെ പിന്തുണയിലാണ് ബിജെപി ഭരണം നടത്തുന്നത്.

കൂറും മാറും

കൂറും മാറും

കൂടാതെ രണ്ട് ബി‌എസ്‌പി എംഎല്‍എമാരും ഒരു എസ്പി എംഎല്‍എയും നാല് സ്വതന്ത്ര എം‌എൽ‌എമാരും നേരത്തെ കമല്‍ നാഥ് സർക്കാരിനെ പിന്തുണച്ചിരുന്നുവെങ്കിലും അടുത്തിടെ നടന്ന രാജ്യസഭാ തെരഞ്ഞെടുപ്പിൽ ഇവര്‍ ബിജെപിക്കായിരുന്നു വോട്ട് ചെയ്തത്. എന്നാല്‍ ഉപതിരഞ്ഞെടുപ്പില്‍ ആര് മേധാവിത്വം നേടുന്നു എന്നതിനനുസരിച്ച്
ഇവരുടെ കൂറും മാറും.

പ്രധാന ചര്‍ച്ചാ വിഷയം

പ്രധാന ചര്‍ച്ചാ വിഷയം

ഉപതിരഞ്ഞെടുപ്പിനുള്ള തീയതി ഇതുവരെ തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ബീഹാറിലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് സെപ്റ്റംബറിൽ ഉപതെരഞ്ഞെടുപ്പ് നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് മുന്‍കൂട്ടി കണ്ട് രാഷ്ട്രീയ പാർട്ടികൾ തയ്യാറെടുപ്പുകൾ ആരംഭിച്ചു കഴിഞ്ഞു. ഉപതെരഞ്ഞെടുപ്പിൽ കൊറോണ ഒരു പ്രധാന ചര്‍ച്ചാ വിഷയമാകുമെന്നാണ് ഇരു പാർട്ടികളും ചൂണ്ടിക്കാട്ടുന്നു.

വേണ്ടത്ര ശ്രമിച്ചില്ല

വേണ്ടത്ര ശ്രമിച്ചില്ല

തുടക്കത്തില്‍ കോവിഡ് -19 നെ നേരിടാൻ കമൽ നാഥിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാർ വേണ്ടത്ര ശ്രമിച്ചില്ലെന്നാണ് ബിജെപി ഉയര്‍ത്തുന്ന ആരോപണം. എന്നാല്‍ പകര്‍ച്ചാവ്യാധി ശക്തമായിക്കൊണ്ടിരിക്കെ അതില്‍ ശ്രദ്ധ കേന്ദ്രീകരിക്കാതെ സംസ്ഥാന സർക്കാരിനെ അസ്ഥിരപ്പെടുത്തിനായിരുന്നു ബിജെപി ശ്രമം എന്നാണ് കോണ്‍ഗ്രസ് തിരിച്ചടിക്കുന്നത്.

മറുപടി

മറുപടി

തന്‍റെ നേതൃത്വത്തിലുള്ള സര്‍ക്കാറിനെ വീഴ്ത്തി ബിജെപി സര്‍ക്കാറുണ്ടാക്കാനുള്ള ശ്രമങ്ങളാണ് ലോക്ക് ഡൗണ്‍ നടപ്പിലാക്കുന്നത് വൈകാന്‍ കാരണമായതെന്നായിരുന്നു കമല്‍ നാഥിന്‍റെ നേരത്തെ തന്നേയുള്ള പ്രതികരണം. രാജ്യത്ത് ലോക്ക് ഡൗണ്‍ നടപ്പിലാക്കണമെന്ന് മാര്‍ച്ച് 20 ന് തന്നെ താന്‍ അഭ്യര്‍ത്ഥിച്ചതാണ്. എന്നാല്‍ മാര്‍ച്ച് 23 ന് മധ്യപ്രദേശില്‍ ശിവരാജ് സിങ് ചൗഹാന്‍ മുഖ്യമന്ത്രിയായതിന് ശേഷമാണ് ലോക്ക്ഡൗൺ നടപ്പിലാക്കാൻ കേന്ദ്ര സർക്കാർ നടപടിയെടുത്തതെന്നും കമല്‍നാഥ് ചൂണ്ടിക്കാട്ടിയിരുന്നു.

 ശശിതരൂരും

ശശിതരൂരും

കോണ്‍ഗ്രസ് നേതാവ് ശശിതരൂരും ഇക്കാര്യം നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു. കമല്‍നാഥിന്‍റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ വീഴുന്നത് വരെ അവര്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചില്ല. കോണ്‍ഗ്രസ് സര്‍ക്കാര്‍ വീണതിന്‍റെ അടുത്ത ദിവസമാണ് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്. ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കണമെന്ന തീരുമാനം വളരെ നേരത്തെ തന്നെ ഉണ്ടായിരുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

നേട്ടം ഉണ്ടാക്കാം

നേട്ടം ഉണ്ടാക്കാം

ഇക്കാര്യങ്ങളടക്കം വീണ്ടും സജീവ ചര്‍ച്ചാ വിഷമാക്കി ഉയര്‍ത്തിക്കൊണ്ടുവന്ന് തിരഞ്ഞെടുപ്പില്‍ നേട്ടം ഉണ്ടാക്കാനാണ് കോണ്‍ഗ്രസ് ശ്രമം. കുടിയേറ്റ തൊഴിലാലികളുടെ വിഷയം കോണ്‍ഗ്രസ് സജീവമായി ഉന്നയിക്കുന്നുണ്ട്. തൊഴില്‍ നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് ഗ്രാമങ്ങളിലേക്ക് മടങ്ങേണ്ടി വന്ന കുടിയേറ്റ തൊഴിലാളികള്‍ വലിയ ദുരിതത്തിലാണ് കഴിയുന്നത്.

കുടിയേറ്റ തൊഴിലാളികള്‍

കുടിയേറ്റ തൊഴിലാളികള്‍

ഇത്തരം കഷ്ടതകള്‍ അനുഭവിക്കുന്ന കുടിയേറ്റ തൊഴിലാളികള്‍ക്ക് വേണ്ടത്ര സഹായം നല്‍കാന്‍ സര്‍ക്കാറിന് നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് വിമര്‍ശനവും ശക്തമാണ്. കര്‍ഷര്‍ക്കിടയില്‍ സംസ്ഥാന സര്‍ക്കാറിനെതിരായ വികാരം ശക്തമാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

സര്‍ക്കാര്‍ വിരുദ്ധ വികാരം

സര്‍ക്കാര്‍ വിരുദ്ധ വികാരം

കമല്‍നാഥ് സര്‍ക്കാര്‍ ഏഴുതിത്തള്ളിയ കാര്‍ഷിക വായപ്കള്‍ ബാങ്കുകള്‍ തിരിച്ച് ചോദിച്ച് തുടങ്ങിയിട്ടുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ ഒരു നിലപാട് സ്വീകരിക്കാന്‍ ബിജെപി സര്‍ക്കാര്‍ തയ്യാറായിട്ടില്ല. ആരോഗ്യപ്രവര്‍ത്തകര്‍ക്കിടയില്‍ അസംതൃപ്തി ശക്തമാണ്. ഇത്തരത്തില്‍ പല കോണുകളില്‍ നിന്നായി ഉയരുന്ന സര്‍ക്കാര്‍ വിരുദ്ധ വികാരം ഫലപ്രദമായി ഉപയോഗപ്പെടുത്താന്‍ കഴിഞ്ഞാല്‍ ഉപതിരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ കഴിയുമെന്നാണ് കോണ്‍ഗ്രസ് കണക്ക് കൂട്ടുന്നത്.

 'കോവിഡ് പ്രതിരോധ സന്നദ്ധ പ്രവര്‍ത്തകര്‍ക്കു നല്ലവാക്കു മാത്രം പോരെന്നു സര്‍ക്കാര്‍ മനസ്സിലാക്കണം' 'കോവിഡ് പ്രതിരോധ സന്നദ്ധ പ്രവര്‍ത്തകര്‍ക്കു നല്ലവാക്കു മാത്രം പോരെന്നു സര്‍ക്കാര്‍ മനസ്സിലാക്കണം'

English summary
Covid crisis may play a key role in MP politics
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X