കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയില്‍ കടുത്ത ആശങ്ക: കഴിഞ്ഞ 24 മണിക്കൂറില്‍ മാത്രം ഒരു ലക്ഷത്തിനടുത്ത് പുതിയ രോഗികള്‍

Google Oneindia Malayalam News

ദില്ലി: കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് രേഖപ്പെടുത്തിയത് റെക്കോര്‍ഡ് പ്രതിദിന വര്‍ധനവ്. 95735 പേര്‍ക്കാണ് കഴിഞ്ഞ ദിവസം രാജ്യത്ത് പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ ഇന്ത്യയില്‍ ആകെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 4465863 ആയി. മരണ നിരക്കിലും ഇന്നലെ വലിയ വര്‍ധനവാണ് രേഖപ്പെടുത്തിയത്. 1172 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്ത് കൊവിഡ് മൂലം ജീവന്‍ നഷ്ടമായത്. ഇതോടെ ആകെ മരണസംഖ്യ 75062 ആയി. 1.68 ശതമാനമാണ് രാജ്യത്തെ കൊവിഡ് മരണ നിരക്ക്.

രാജ്യത്ത് ഇതുവരെ 3471784 പേര്‍ക്ക് രോഗമുക്തി നേടാന്‍ സാധിച്ചു. 919018 പേരാണ് ഇപ്പോഴും ചികിത്സയില്‍ കഴിഞ്ഞു. 77.74 ശതമാനാണ് രാജ്യത്തെ രോഗമുക്തി നിരക്ക്. 5.29 കോടി കൊവിഡി പരിശോധകള്‍ കഴിഞ്ഞ ദിനവസം വരെ രാജ്യത്ത് നടത്തിയെന്ന് ഐസിഎംആര്‍ അറിയിച്ചു. ഇന്നലെ മാത്രം 11,29,756 പരിശോധനകളും നടത്തി. മഹാരാഷ്ട്രയില്‍ മാത്രം കൊവിഡ് രോഗികളുടെ എണ്ണം പത്ത് ലക്ഷത്തിലേക്ക് കടക്കുകയാണ്. കഴിഞ്ഞ ദിവസം 23816 പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 967349 ആയി. 13906 ആണ് കഴിഞ്ഞ ദിവസത്തെ രോഗമുക്തി നിരക്ക്. 325 പേര്‍ മരണപ്പെട്ടു.

 coran

തമിഴ്നാട്ടിൽ കഴിഞ്ഞ ദിവസം 5584 ആളുകൾക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 6516 പേർ ഇന്ന് രോഗമുക്തരായി. 78 മരണമാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തത്. ചെന്നൈയിൽ പുതിയ കോവിഡ് ബാധിതരുടെ എണ്ണം ഇന്നലേയും ആയിരത്തിൽ താഴെയെത്തി. 993 പേർക്കാണ് നഗരത്തിൽ ഒടുവിൽ കോവിഡ് സ്ഥിരീകരിച്ചത്. കോയമ്പത്തൂരിൽ 445 ആണ് പുതിയ രോഗികൾ. രാജ്യാന്തര തലത്തിലെ കണക്കുകള്‍ 2,80,21,431 പേര്‍ക്കാണ് രോഗം ബാധിച്ചിട്ടുള്ളത്. 65,49,475 പേര്‍ രോഗബാധിതരായിട്ടുള്ള അമേരിക്കയിലാണ് ഏറ്റവും രൂക്ഷമായി കൊവിഡ് ബാധിച്ചത്. 195239 പേര‍് ഇവിടെ കൊവിഡ് ബാധിച്ച് മരണപ്പെടുകയും ചെയ്തു.

Recommended Video

cmsvideo
Oxford Covid Vaccine: Volunteer Had Spinal Cord Problem, Says NIH Chief| Oneindia Malayalam

കേരളത്തില്‍ കഴിഞ്ഞ ദിവസം 3402 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 531 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 362 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 330 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 323 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 276 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 270 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 251 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 240 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 201 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 196 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 190 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 131 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള 77 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 24 പേര്‍ക്കുമാണ് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2058 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയിട്ടുമുണ്ട്.

1,000 ല്‍ അധികം ചൈനീസ് പൗരന്‍മാരുടെ വിസ റദ്ദാക്കി അമേരിക്ക; ട്രംപിന്റെ പ്രകോപനത്തിന് പിന്നില്‍...1,000 ല്‍ അധികം ചൈനീസ് പൗരന്‍മാരുടെ വിസ റദ്ദാക്കി അമേരിക്ക; ട്രംപിന്റെ പ്രകോപനത്തിന് പിന്നില്‍...

English summary
Covid; Nearly one lakh new patients in the last 24 hours alone
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X