കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദില്ലിയില്‍ പ്രവേശിക്കാന്‍ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം, കേരളമടക്കം 5 സംസ്ഥാനങ്ങൾക്ക്

Google Oneindia Malayalam News

ദില്ലി: കേരളം അടക്കമുളള അഞ്ച് സംസ്ഥാനങ്ങളില്‍ നിന്നുളളവര്‍ക്ക് ദില്ലിയില്‍ പ്രവേശിക്കാന്‍ ഇനി മുതല്‍ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി. ഫെബ്രുവരി 26 ശനിയാഴ്ച മുതല്‍ മാര്‍ച്ച് 15 വരെയാണ് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയിരിക്കുന്നത്. കേരളം കൂടാതെ മഹാരാഷ്ട്ര, ചത്തീസ്ഗഡ്, മധ്യപ്രദേശ്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നുളളവരാണ് ദില്ലിയിലേക്ക് വരുമ്പോള്‍ ആര്‍ടിപിസിആര്‍ പരിശോധയുടെ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കയ്യില്‍ കരുതേണ്ടത്.

കൊവിഡ് വൈറസ് വ്യാപനം ശക്തമായിട്ടുളള സംസ്ഥാനങ്ങളില്‍ നിന്നുളളവര്‍ക്ക് മിക്ക സംസ്ഥാനങ്ങളും കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയിട്ടുണ്ട്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി രാജ്യത്തെ അഞ്ച് സംസ്ഥാനങ്ങളില്‍ കൊവിഡ് ആക്ടീവ് കേസുകളുടെ എണ്ണം ഉയരുകയാണ്. ഈ സാഹചര്യത്തില്‍ ഒരു രണ്ടാം ഘട്ടം കേന്ദ്രം ഭയക്കുന്നുണ്ട്. ഈ സംസ്ഥാനങ്ങള്‍ കൊവിഡ് നിയന്ത്രണങ്ങള്‍ ശക്തമാക്കാനും ആര്‍ടിപിസിആര്‍ പരിശോധന ഉയര്‍ത്താനും കേന്ദ്രം നിര്‍ദേശിച്ചിരിക്കുകയാണ്.

covid

Recommended Video

cmsvideo
Mutant virus found again in kerala

മത്സ്യത്തൊഴിലാളികള്‍ക്കൊപ്പം കടല്‍യാത്ര നടത്തി രാഹുല്‍ ഗാന്ധി

കേരളം, മഹാരാഷ്ട്ര, ചത്തീസ്ഗഡ്, മധ്യപ്രദേശ്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളെ കൂടാതെ കേന്ദ്ര ഭരണ പ്രദേശമായ ജമ്മു കശ്്മീരിലും പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം ഉയര്‍ന്ന് കൊണ്ടിരിക്കുകയാണ് എന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മഹാരാഷ്ട്രയില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയിരിക്കുകയാണ്. പൂനെ, അമരാവതി അടക്കമുളള ജില്ലകളില്‍ സര്‍ക്കാര്‍ പ്രാദേശിക ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. മാത്രമല്ല എല്ലാ തരത്തിലുളള സാമൂഹ്യവും രാഷ്ട്രീയവും മതപരവുമായ കൂടിച്ചേരലുകളും നിരോധിച്ചിരിക്കുകയുമാണ്.

കാഷ്വൽ ലുക്കിൽ സുരേഖ വാണി- ചിത്രങ്ങൾ കാണാം

English summary
Covid negative certificate must for travellers from 5 states include Kerala to enter Delhi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X