കൊവിഡ് പുതിയ വകഭേദം ഉണ്ടായാൽ 6 - 8 മാസങ്ങൾക്കുള്ളിൽ ഇന്ത്യയെ ബാധിക്കും - ഡോ.രാജീവ് ജയദേവൻ
ഡൽഹി: കൊവിഡിന്റെ പുതിയ വകഭേദം ഉണ്ടായാൽ അടുത്ത തരംഗം 6 മുതൽ 8 മാസങ്ങൾക്കുള്ളിൽ രാജ്യത്തെ ബാധിക്കുമെന്ന് ഐഎംഎയുടെ വെളിപ്പെടുത്തൽ. ഐഎംഎ കോ-ചെയർമാൻ നാഷണൽ കോവിഡ് ടാസ്‌ക് ഫോഴ്‌സ് ഉദ്യോഗസ്ഥനായ ഡോ രാജീവ് ജയദേവനാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
ഇത്തരത്തിൽ മറ്റൊരു പുതിയ വകഭേദം ഉണ്ടായാലും അത് കൂടുതൽ വ്യാപനത്തിനോ കുതിച്ചുചാട്ടത്തിനോ കാരണമാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ബിഎ. 1 വകഭേദത്തിനെക്കാൾ ഒമൈക്രോൺ ബി.എ 2 പകർന്നുണ്ട്. എന്നാൽ കൂടുതൽ കുതിച്ചു ചാട്ടത്തിന് കാരണമായിട്ടില്ല.
ഇന്ത്യയിൽ കൊവിഡ് കേസുകൾ കുറഞ്ഞ് വരുന്നതായും അദ്ദേഹം പറഞ്ഞു. വാർത്താ ഏജൻസിയായ എഎൻഐയോടാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

ഡോ രാജീവ് ജയദേവന്റെ വാക്കുകൾ ഇങ്ങനെ :-
"പുതിയ വൈറസ് നമുക്ക് ചുറ്റും വരാൻ പോകുന്നു. അതിന്റ വ്യാപനത്തിൽ ഉയർച്ച താഴ്ച ഉണ്ടായേക്കാം. അടുത്ത വകഭേദം ഉണ്ടാകുമ്പോൾ കുതിച്ചു ചാട്ടം ഉണ്ടാകും. എന്നാൽ, അത് എപ്പോഴായിരിക്കുമെന്ന് ഞങ്ങൾക്ക് അറിയില്ല. പക്ഷേ, അത് ആറ് മുതൽ എട്ട് മാസം വരെയുളള കാലയളവിൽ ഒരിക്കൽ സംഭവിക്കാം. സാധാരണ ഗതിയിൽ വൈറസ് ഇത്തരത്തിലാണ് പ്രവർത്തിക്കുകയെന്നും വൈറസിന്റെ ചരിത്രം സൂചിപ്പിക്കുന്നു. - അദ്ദേഹം വ്യക്തമാക്കി.

"ഇപ്പോൾ ഒമൈക്രോൺ വൈറസ് വ്യാപനം വളരെ കുറവാണ്. എന്നാൽ, ഓർക്കേണ്ടത് ഈ വൈറസ് ചുറ്റിപ്പറ്റി നമ്മുക്ക് ചുറ്റും ഉണ്ടെന്നാണ്. അതിനാൽ, വൈറസ് വീണ്ടും ബാധിക്കാതിരിക്കാൻ കഴിയുന്നതെല്ലാം ചെയ്യണം" - അദ്ദേഹം വ്യക്തമാക്കി.അതേസമയം, ഒമൈക്രോണിനെ പോലെ, വകാനിരിക്കുന്ന വകഭേദങ്ങളും വാക്സിൻ പ്രതിരോധശേഷി കാണിക്കുമെന്ന് ഡോ ജയദേവൻ പറഞ്ഞു. "കഴിഞ്ഞ രണ്ട് വർഷമായി, വൈറസിന്റ സ്വാഭിവാക ഘടന വികസിച്ചു കൊണ്ടിരിക്കുന്നു. ഇത് കൂടുതൽ ആളുകളിലേയ്ക്ക് ബാധിച്ചു. എന്നാൽ, വൈറസിന്റെ വികസം ഉണ്ടാകുന്നതിലൂടെ പ്രതിരോധശേഷിയും മറികടക്കാനുള്ള കഴിവും ഉണ്ടാകും," അദ്ദേഹം പറഞ്ഞു.

"വാക്‌സിൻ പ്രതിരോധശേഷി വകഭേദത്തിലൂടെ എളുപ്പത്തിൽ മറികടക്കാൻ കഴിയും. പുതിയ വകഭേദങ്ങൾ വരുമ്പോഴും ഈ പ്രവണത പ്രതീക്ഷിക്കാം. ഇത് ഒമൈക്രോൺ വകഭേദത്തിലൂടെ വ്യക്തമായി. ബി.എ.1, ബി.എ.2 എന്നിവയ്‌ക്ക് രോഗപ്രതിരോധ ശേഷി ഉണ്ട്. എന്നാൽ, നിങ്ങൾ സ്വാഭാവികമായും രോഗബാധിതനാണെങ്കിൽ, അല്ലെങ്കിൽ നിങ്ങൾ വാക്സിനേഷൻ എടുത്തിട്ടുണ്ടെങ്കിലും വൈറസ് നമ്മെ ബാധിക്കും," അദ്ദേഹം ചൂണ്ടിക്കാട്ടി.

അതേസമയം, കൊവിഡ് വൈറസ് കേസുകൾ കുറയുന്നതിന് ഇന്ത്യ സാക്ഷ്യം വഹിക്കുന്നു. ഇത് സ്കൂളുകളും കോളേജുകളും വീണ്ടും തുറക്കുന്നതിനും മറ്റ് വിവിധ പ്രവർത്തനങ്ങൾ സാധാരണ നിലയിൽ ആകുന്നതിനും കാരണം ആയി. എന്നിരുന്നാലും, ജാഗ്രത പാലിക്കാനും മാസ്ക്, സാമൂഹിക അകലം എന്നിവ പോലുള്ള കോവിഡ് - പ്രോട്ടോക്കോൾ പാലിക്കാനും വിദഗ്ധർ ആവശ്യപ്പെട്ടു.

അതേസമയം, ഇന്ത്യയിൽ 15,102 പുതിയ കൊറോണ വൈറസ് കേസുകൾ റിപ്പോർട്ട് ചേയ്തു. സജീവ കേസുകൾ 50 ദിവസത്തിന് ശേഷം രണ്ട് ലക്ഷത്തിൽ താഴെയായി. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം. സജീവ കേസുകൾ 1,64,522 (0.38%), പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 1.28% ആണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 278 കോവിഡ് -19 മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടപ്പോൾ ആകെ മരണസംഖ്യ 5,12,622 ആയി. എന്നാൽ, രാജ്യത്ത് നൽകപ്പെടുന്ന ക്യുമുലേറ്റീവ് വാക്സിനുകളുടെ എണ്ണം 1,76,19,39,020 ആയി ഉയർന്നു.

ഒമൈക്രോൺ കൊറോണ വൈറസ് സ്‌ട്രെയിനിന്റെ ബിഎ.2 വകഭേദം ഗുരുതരമല്ലെന്ന് ലോകാരോഗ്യ സംഘടന ചൊവ്വാഴ്ച അറിയിച്ചിരുന്നു. വിവിധ രാജ്യങ്ങളിൽ നിന്നുള്ള ആളുകളുടെ സാമ്പിളുകളെ അടിസ്ഥാനമാക്കി, "ബിഎ. 2 നെ അപേക്ഷിച്ച് ബിഎ. 1 ന്റെ തീവ്രതയിൽ ഒരു വ്യത്യാസവും കാണുന്നില്ലെന്ന് ലോകാരോഗ്യ സംഘടന മുതിർന്ന ഉദ്യോഗസ്ഥയായ മരിയ വാൻ കെർഖോവ് പറഞ്ഞു.












Click it and Unblock the Notifications