Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊവിഡ് പിടിയിൽ മുംബൈ; പുതിയ കേസുകൾ ഉയരുന്നു: ജാഗ്രത വേണം

ഡൽഹി: മുംബൈയിൽ കോവിഡ് കേസുകൾ ഉയരുന്നതായി റിപ്പോർട്ട്. ഇന്ന് 98 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. കോവിഡ് ബാധിച്ച മരണങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
അതേസമയം, മുംബൈയിൽ സജീവ കേസുകളുടെ എണ്ണം 415 ആണ്. 98 പുതിയ കേസുകൾ കൂടി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ മുംബൈയിലെ ആകെ ആകെ കേസുകളുടെ എണ്ണം 1058982 ആയി ഉയർന്നു.

മുംബൈ മുനിസിപ്പൽ കോർപ്പറേഷനിലെ ഉദ്യോഗസ്ഥരാണ് കണക്കുകൾ പുറത്തുവിട്ടത്. ഈ കണക്കുകളിലാണ് ഇക്കാര്യങ്ങൾ സൂചിപ്പിക്കുന്നത്. അതേസമയം, ചൊവ്വാഴ്ച 83 കേസുകളും തിങ്കളാഴ്ച 34 കൊവിഡ് കേസുകൾ മുംബൈയിൽ റിപ്പോർട്ട് ചെയ്തിരുന്നു.

co

ഇക്കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി നഗരത്തിൽ അണുബാധയുടെ നിരക്ക് ഉയർന്നു എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യുന്നതിൽ 96 രോഗികൾക്ക് രോഗ ലക്ഷണങ്ങളൊന്നും തന്നെ റിപ്പോർട്ട് ചെയ്തിട്ടില്ല. ഇതിന് പുറമേ രോഗം ബാധിച്ച് ആരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചില്ല എന്നും സിവിൽ ബോഡി പുറത്തിറക്കിയ ബുള്ളറ്റിനിൽ പറയുന്നു.

മുംബൈയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 9 5 1 4 സാമ്പിളുകളാണ് പരിശോധിച്ചത്.എന്നാൽ ഇതുവരെ പരിശോധിച്ച് സാമ്പിളുകളുടെ എണ്ണം 168,08,907 ആയി. അതേസമയം, കൊവിഡ് പോസിറ്റിവിറ്റി നിരക്ക് 0.010% ആണ്. രോഗമുക്തി നിരക്ക് 98 ശതമാനവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 73 പേർ പേർ ആശുപത്രിയിൽ നിന്നും രോഗം ഭേദമായി വീട്ടിലേക്ക് മടങ്ങി. ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 10 39 0 0 5 ആയി.

അതേസമയം, മഹാരാഷ്ട്രയിലെ പ്രതിദിന കൊവിഡ് സാഹചര്യവും മാറുന്നു. ഇന്നലെ മഹാരാഷ്ട്രയിൽ 127 കേസുകളാണ് സ്ഥിരീകരിച്ചത്. ഇതോടെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 7,876,041 കേസുകൾ ആയി ഉയർന്നു. ആരോഗ്യ വകുപ്പ് പുറത്തുവിട്ട പുതിയ റിപ്പോർട്ട് പ്രകാരമാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്. ഇക്കഴിഞ്ഞ മൂന്ന് ദിവസവും മഹാരാഷ്ട്രയിൽ കൊവിഡ് ബാധിച്ച് മരണങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്തിരുന്നില്ല.

എന്നാൽ, ഇന്നലെ 3 മരണം റിപ്പോർട്ട് ചെയ്തതായി ആരോഗ്യ വകുപ്പ് വ്യക്തമാക്കി. ഇതോടെ മഹാരാഷ്ട്രയിൽ ആകെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 147,830 ആയി ഉയർന്നു. ഇക്കഴിഞ്ഞ ദിവസങ്ങളിൽ മഹാരാഷ്ട്രയിൽ കുറവ് കൊവിഡ് കണക്കുകളാണ് രേഖപ്പെടുത്തിയിരുന്നത്. എന്നാൽ , ഇന്നലെ സ്ഥിതി മാറുന്ന സാഹചര്യമായിരുന്നു. സംസ്ഥാനത്ത് 59 പേർക്കാണ് ചൊവ്വാഴ്ച രോഗ ബാധ സ്ഥിരീകരിച്ചത്. എന്നാൽ, ഏപ്രിൽ 16 - ന് 98 പേർക്ക് രോഗം സ്ഥിരീകരിച്ചപ്പോൾ ഏപ്രിൽ 17 - ന് 129 പേർക്ക് രോഗം സ്ഥിരീകരിക്കുയുണ്ടായി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+