14 ദിവസത്തിനുള്ളിൽ ഹരിയാനയിലെ കൊവിഡ് കേസുകൾ കൂടുതൽ ഈ ജില്ലയിൽ നിന്ന്; ഏതാകും ജില്ല ?
ഡൽഹി: രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം നിലവിൽ കൂടുന്നതായാണ് റിപ്പോർട്ട്. ഹരിയാനയിലെ പുതിയ കോവിഡ് റിപ്പോർട്ടുകൾ ആശങ്ക ഉണ്ടാക്കുന്നു.14 ദിവസത്തിനിടെ 1,200 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതിൽ 1,000 കേസുകളും ഗുരുഗ്രാം എന്ന ജില്ലയിൽ നിന്നാണെന്ന് ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ജില്ലയിൽ കൊവിഡ് കേസുകളുടെ എണ്ണത്തിൽ വൻ വർധനവാണ് രേഖപ്പെടുത്തുന്നത്. ഇതിന് പുറമെ ഡൽഹിയിലും പ്രതിദിന കേസുകളുടെ എണ്ണത്തിൽ വർധവ് പ്രകടമാകുന്നുണ്ടെന്നാണ് റിപ്പോർട്ട്. ഡൽഹിയിലെ നിലവിലെ പോസിറ്റിവിറ്റി നിരക്ക് എന്നത് രണ്ട് ശതമാനത്തിന് മുകളിൽ ആണ്.

അതേസമയം, ഫെബ്രുവരി 28 - ന് ഹരിയാനയിലെ കോവിഡ് പോസിറ്റീവ് നിരക്ക് 1.27 ശതമാനം ആണ്. എന്നാൽ, മാർച്ച് 31 - ന് 0.41 ശതമാനമായിരുന്നു. ഏപ്രിൽ 14 ന് 2.72 ശതമാനം ആണ് പോസിറ്റീവ് നിരക്ക്. സംസ്ഥാന ആരോഗ്യ വകുപ്പ് വ്യക്തമാക്കുന്ന കണക്കുകൾ പ്രകാരം, മാർച്ച് 31 നും ഏപ്രിൽ 14 നും ഇടയിൽ 1,211 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എന്നാൽ, മാർച്ച് 31 നും ഏപ്രിൽ 14 നും ഇടയിലെ കാലയളവിൽ ഗുരു ഗ്രാമിൽ 1,022 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്.
അതേസമയം, ഏപ്രിൽ 14 - ന് 170 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിൽ 147 കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത് ഗുരുഗ്രാമിൽ നിന്നാണ്. ബാക്കിയുളള 19 കേസുകൾ ഫരീദാബാദിൽ നിന്നും ആണ്. എന്നാൽ, കൊവിഡ് മഹാമാരി റിപ്പോർട്ട് ചെയ്തതിന് ശേഷം ഇതുവരെ ഗുരുഗ്രാം ജില്ലയിൽ 2,61,925 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇത് സംസ്ഥാനത്തിലെ തന്നെ ഏറ്റവും ഉയർന്ന റിപ്പോർട്ട് ആണ്.
ഇതിനൊപ്പം തന്നെ കൊവിഡ് കേസുകൾ കൂടുതൽ റിപ്പോർട്ട് ചെയ്ത ജില്ല ആണ് ഫരീദാബാദ്. മാർച്ച് 31 നും ഏപ്രിൽ 14 നും ഇടയിൽ 121 കേസുകളാണ് ഇവിടെ മാത്രം റിപ്പോർട്ട് ചെയ്തത്. ഫെബ്രുവരി 28 നും മാർച്ച് 31 നും ഇടയിൽ ഹരിയാനയിൽ റിപ്പോർട്ട് ചെയ്യപ്പെട്ട കൊവിഡ് കേസുകളിൽ എണ്ണം 3,534 ആണ്. ഇതിൽ 1,959 കേസുകളും ഗുരുഗ്രാം ജില്ലയിൽ ആണ്. 285 കേസുകളാണ് ഫരീദാബാദിൽ റിപ്പോർട്ട് ചെയ്തത്.
അതേസമയം, ആരോഗ്യ വകുപ്പ് പുറത്ത് വിടുന്ന റിപ്പോർട്ട് പ്രകാരം 2022 ഫെബ്രുവരി 28 വരെ, ഹരിയാനയിലെ 9,81,684 കേസുകൾ റിപ്പോർട്ട് ചെയ്തു. മരണസംഖ്യ 10,563 ആണ്. കൊവിഡ് മഹാമാരി കാലയളവിൽ പ്രതിദിനം 100 ലധികം കേസുകളാണ് ഗുരുഗ്രാമിൽ റിപ്പോർട്ട് ചെയ്തിരുന്നത്. ആകെ , കേസുകൾ 2,58,944 ആയപ്പോൾ ജില്ലയിലെ ആകെ മരണസംഖ്യ 1,002 ആയി മാറിയിരുന്നു.
എന്നാൽ, ഫരീദാബാദിൽ ഫെബ്രുവരി 28 വരെ ആകെ കൊവിഡ് കേസുകൾ 1,26,768 ആയിരുന്നു. ആകെ മരണസംഖ്യ എന്നത് 739 ആണ്. ഇത് മാർച്ച് 31 ആയപ്പോൾ ഹരിയാനയിലെ ആകെ കേസുകളുടെ എണ്ണം 9,85,218 ആയും മരണസംഖ്യ 10,616 ആയും ഉയർന്നിരുന്നു. എന്നാൽ, ഗുരുഗ്രാമിലെ കേസുകളുടെ എണ്ണം 2,60,903 ആയും മരണസംഖ്യ 1,006 ആയും ഉയർന്നിരുന്നു.
Recommended Video
എന്നാൽ, പുറത്ത് വിടുന്ന കണക്കുകൾ പ്രകാരം, ഫരീദാബാദിൽ, മാർച്ച് 31 വരെ ആകെ കേസുകൾ 1,27,053 ആണ്. ഈ കാലയളവിലെ മരണങ്ങൾ 739 ആയിരുന്നു. ഏപ്രിൽ 14 ആയപ്പോഴേക്കും സംസ്ഥാനത്തെ ആകെ കേസുകൾ 9,86,429 ആയിരുന്നു. ആകെ മരണങ്ങൾ 10,617 ആയി. ഈ സ്ഥിതി തുടരുമ്പോഴും ആരോഗ്യ പ്രവർത്തകർ ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications