കോവിഡ് വ്യാപനം രൂക്ഷം; തുടർച്ചയായ രണ്ടാം ദിവസവും പ്രതിദിന കേസുകൾ അരലക്ഷത്തിന് മുകളിൽ
ഇതോടെ ഇന്ത്യയിൽ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 11846652 ആയി
ന്യൂഡൽഹി: ഇന്ത്യയിൽ കോവിഡ് രോഗികളുടെ എണ്ണം വീണ്ടും കുതിച്ചുയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 59118 പേർക്കാണ് രാജ്യത്ത് പുതിയതായി കോവിഡ് സ്ഥിരീകരിച്ചത്. തുടർച്ചയായ രണ്ടാം ദിവസമാണ് കോവിഡ് കേസുകൾ അമ്പതിനായിരത്തിന് മുകളിൽ പോകുന്നതും. 257 കോവിഡ് മരണങ്ങൾകൂടി രാജ്യത്ത് റിപ്പോർട്ട് ചെയ്തു. അതേസമയം രോഗബാധിതരായി ചികിത്സയിൽ കഴിഞ്ഞിരുന്ന 32987 പേരുടെ പരിശോധന ഫലം നെഗറ്റീവായതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

ഇതോടെ ഇന്ത്യയിൽ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 11846652 ആയി. 1,12,64,637 പേര്‍ ഇതുവരെ രോഗമുക്തി നേടി. 1,60,949 പേരാണ് കോവിഡ് ബാധിച്ച് രാജ്യത്താകമാനം ഇതുവരെ മരണമടഞ്ഞത്. നിലവിൽ 421066 പേരാണ് രാജ്യത്തിന്റെ പല ഭാഗങ്ങളിലായി കോവിഡ് സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നത്.
കോവിഡ് വ്യാപനം ഏറ്റവും രൂക്ഷമായ സംസ്ഥാനം മഹാരാഷ്ട്രയാണ്. മുംബൈ അടക്കമുള്ള പ്രധാന നഗരങ്ങളെല്ലാം കോവിഡ് ഭീഷണിയുടെ നിഴലിലാണ്. സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം കഴിഞ്ഞ ദിവസം 26 ലക്ഷം കവിഞ്ഞിരുന്നു. ഇന്നലെ മഹാരാഷ്ട്രയിൽ മാത്രം 35952 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. മുംബൈ നഗരത്തിൽ 5504 കോവിഡ് കേസുകളും പുതിയതായി റിപ്പോർട്ട് ചെയ്യപ്പെട്ടു.
മുംബൈ നഗരത്തില്‍ കോവിഡ് രോഗികളുടെ എണ്ണം കുത്തനെ കൂടുന്ന സാഹചര്യത്തില്‍ ലോക്കല്‍ ട്രെയിന്‍ യാത്രയില്‍ കൂടുതല്‍ നിയന്ത്രണം കൊണ്ടുവരാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. ആരോഗ്യവകുപ്പ് മന്ത്രി രാജേഷ് തോപ്പെ ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം മുന്നറിയിപ്പ് നല്‍കിയിരുന്നു. സാമൂഹിക അകലം പാലിക്കല്‍ ലോക്കല്‍ ട്രെയിനില്‍ നടക്കുന്നേയില്ല. ഇതേഅവസ്ഥ തുടര്‍ന്നാല്‍ ഉടന്‍തന്നെ ലോക്കല്‍ ട്രെയിന്‍ യാത്രയില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടി വരുമെന്നാണ് രാജേഷ് തോപ്പെ പറഞ്ഞത്.
Recommended Video
കര്‍ഷക പ്രതിഷേധം: 12 മണിക്കൂര്‍ ഭാരത് ബന്ദിന് തുടക്കമായി, ചിത്രങ്ങൾ കാണാം
കേരളത്തില്‍ ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത് 2000ത്തില്‍ താഴെ പേര്‍ക്കാണ്. സംസ്ഥാനത്ത് ഇന്ന് 1989 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട്, കണ്ണൂര്‍, തിരുവനന്തപുരം ജില്ലകളിലാണ് 200ല്‍ കൂടുതല്‍ രോഗികളുള്ളത്. ഇന്ന് 3 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. 4 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കി. നിലവില്‍ ആകെ 353 ഹോട്ട് സ്പോട്ടുകളാണുള്ളത്.
സാരിയിൽ ലുക്കായി അനസൂയ ഭരദ്വാജ്, ചിത്രങ്ങൾ കാണാം


Click it and Unblock the Notifications