Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊവിഡ് രോഗിക്ക് പാൻമസാല കഴിക്കാൻ മോഹം, പുറത്തുചാടിയ യുവാവ് സുഹൃത്തിന്റെ വീട്ടിൽ; കുടുംബം ക്വറന്റീനിൽ

ആഗ്ര: കൊവിഡ് ബാധിച്ച് ഐസലേഷന്‍ വാര്‍ഡില്‍ ചികിത്സയില്‍ കഴിയുന്ന രോഗിക്ക് പാന്‍ മസാല കഴിക്കണമെന്ന് തോന്നിയാല്‍ എന്ത് ചെയ്യും? അങ്ങനെ ഒരു രോഗി. െകുറിച്ചുള്ള ഒരു റിപ്പോര്‍ട്ടാണ് ആഗ്രയില്‍ നിന്ന് പുറത്തുവരുന്നത്. ആഗ്രയിലെ എസ് എന്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കൊവിഡ് രോഗി പാന്‍ മസാല കഴിക്കാന്‍ ആശുപത്രി അധികൃതരുടെ കണ്ണുവെട്ടിച്ച് പുറത്ത് ചാടി. ആശുപത്രിക്ക് കുറച്ചകലയുള്ള പാന്‍ ഷോപ്പില്‍ കയറിയ ഇയാള്‍ പാന്‍ മസാലയും വാങ്ങി അടുത്തുള്ള ഒരു സഹൃത്തിന്റെ വീട്ടില്‍ സന്ദര്‍ശനവും നടത്തി. ഇതോടെ സുഹൃത്തിന്റെ കുടുംബം മുഴുവന്‍ ഇപ്പോള്‍ ക്വാറന്റീനില്‍ കഴിയുകയാണ്.

covid

ആശുപത്രിയില്‍ നിന്ന് മുങ്ങിയ ഇയാളെ കണ്ടെത്തുന്നതിനായി ജീവനക്കാര്‍ മണിക്കൂറുകളോളമാണ് തിരഞ്ഞ് നടന്നത്. ഇതിനിടെ ഇയാള്‍ സുഹൃത്തിന്റെ വീട്ടില്‍ ഇരിക്കുകയാണെന്ന വിവരം ലഭിച്ചതോടെ അധികൃതര്‍ അവിടെയെത്തി പിടികൂടുകയായിരുന്നു. അതേസമയം, സുഹൃത്തും മുഴുവന്‍ കുടുംബാംഗങ്ങളും ഇപ്പോള്‍ ക്വാറന്റീനില്‍ പ്രവേശിച്ചിരിക്കുകയാണ്.

Recommended Video

cmsvideo
    ഉറവിടമറിയാത്ത കൊവിഡ് കേസുകള്‍ ആശങ്ക | Oneindia Malayalam

    പാന്‍ മസാലയ്ക്കായി പുറത്തിറങ്ങിയ യുവാവ് ആശുപത്രിക്ക് സമീപം കടയില്ലാത്തതിനാല്‍ കുറച്ച് ദൂരം സഞ്ചരിച്ചാണ് പാന്‍ വാങ്ങിയത്. ഇത് ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്. പാന്‍ മസാല ഷോപ്പില്‍ നിന്ന് വാങ്ങി കഴിച്ച ശേഷം ഇയാള്‍ കുറച്ച് വാങ്ങി പോക്കറ്റില്‍ നിറക്കുകയും ചെയ്തു. ഇതിന് ശേഷമാണ് ഇയാള്‍ സുഹൃത്തിന്റെ വീട്ടില്‍ സന്ദര്‍ശനം നടത്തിത്. ഇയാള്‍ക്ക് കൊവിഡ് രോഗബാധയുള്ള വിവരം സുഹൃത്തിനും വീട്ടുകാര്‍ക്കും അറിയില്ലായിരുന്നു. തുടര്‍ന്ന് രോഗിയുടെ വീട്ടിലേക്ക് ഫോണ്‍ വിളിച്ചപ്പോഴാണ് രോഗവിവരം സുൃത്തും വീട്ടുകാരം അറിയുന്നത്. ഇതിനിടെ രോഗിയായ യുവാവ് തന്നെ ഏതെങ്കിലും സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു.

    അതേസമയം, കൊവിഡ് രോഗി ചാടിപ്പോയതോടെ എസ്എന്‍ മെഡിക്കല്‍ കോളേജിലെ ഐസലേഷന്‍ വാര്‍ഡില്‍ സുരക്ഷ ശക്തമാക്കിയിരിക്കുകയാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. പാന്‍ മസാലയ്ക്കായി ചാടിപ്പോയ യുവാവിന് മാനസിക പ്രശ്‌നങ്ങള്‍ നേരിടുന്നെന്നും ഇതുമായി ബന്ധപ്പെട്ട ചികിത്സ നല്‍കുമെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+