കൊവിഡ് രോഗിക്ക് ഓക്സിജൻ കസേരയിൽ, മഹാരാഷ്ട്രയിൽ നിന്നും ആശങ്കപ്പെടുത്തുന്ന ദൃശ്യം
മുംബൈ: കൊവിഡ് രണ്ടാം തരംഗത്തിന്റെ വ്യാപ്തി എത്രത്തോളമാണ് എന്ന് വെളിപ്പെടുത്തുന്ന ദൃശ്യങ്ങള്‍ ആണ് രാജ്യത്തിന്റെ വിവധ ഭാഗങ്ങളില്‍ നിന്ന് പുറത്ത് വന്ന് കൊണ്ടിരിക്കുന്നത്. ഗുജറാത്തിലും ഛത്തീസ്ഗഡിലും മരണങ്ങള്‍ കൂടുന്നതിന്റെയും ശ്മശാനങ്ങള്‍ നിറയുന്നതിന്റെയും ഭീതിപ്പെടുത്തുന്ന വാര്‍ത്തകളും ദൃശ്യങ്ങളും ഇതിനകം പുറത്ത് വന്ന് കഴിഞ്ഞു. രാജ്യത്ത് കൊവിഡ് വ്യാപനം ശക്തമായിട്ടുളള സംസ്ഥാനങ്ങളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന മഹാരാഷ്ട്രയിലും കാര്യങ്ങള്‍ ആശങ്കാജനകമാണ്.
മഹാരാഷ്ട്രയില്‍ ദിനംപ്രതി കൊവിഡ് വ്യാപനം ശക്തമായിക്കൊണ്ടിരിക്കുകയാണ്. ആശുപത്രികള്‍ നിറഞ്ഞ് കൊവിഡ് രോഗികള്‍ക്ക് ബെഡുകള്‍ ലഭ്യമാകാത്ത അവസ്ഥയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഒസ്മാനാബാദിലെ ജില്ലാ ആശുപത്രിയില്‍ നിന്നും പുറത്ത് വന്നിട്ടുളള ദൃശ്യങ്ങള്‍ കാര്യങ്ങളുടെ ഗുരുതര സ്വഭാവം വ്യക്തമാക്കുന്നു.

കണ്ണുകള്‍ തുറക്കാന്‍ പോലും സാധിക്കാന്‍ പറ്റാത്ത അത്രയും അവശനായ കൊവിഡ് രോഗിക്ക് വീല്‍ചെയറില്‍ ഇരുത്തി ഓക്‌സിജന്‍ നല്‍കുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. ഈ ആശുപത്രിയില്‍ കൊവിഡ് രോഗികളെ മുഴുവനായി ഉള്‍ക്കൊള്ളാവുന്നത്ര ബെഡ് സൗകര്യമടക്കം ഇല്ല. ആശുപത്രിയില്‍ നിന്നും ഒരാള്‍ പകര്‍ത്തിയ മൊബൈല്‍ ദൃശ്യങ്ങള്‍ ആണ് വൈറലാകുന്നത്. ഒസ്മാനാബാദില്‍ ഇക്കഴിഞ്ഞ 24 മണിക്കൂറിനിടെ 681 പുതിയ കൊവിഡ് കേസുകള്‍ ആണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്ന്. 7 മരണങ്ങളും ഇവിടെ സ്ഥിരീകരിച്ചിട്ടുണ്ട്.
റെക്കോര്‍ഡ് വര്‍ധനവാണ് മഹാരാഷ്ട്രയിലെ കൊവിഡ് കേസുകളില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ സംഭവിച്ചിരിക്കുന്നത്. 63,294 പേര്‍ക്കാണ് ഒരു ദിവസം സംസ്ഥാനത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. 349 പേര്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. മഹാരാഷ്ട്രയില്‍ ആകെ കൊവിഡ് രോഗികളുടെ എണ്ണം ഇതോടെ 34 ലക്ഷം കടന്നിരിക്കുകയാണ്. മഹാരാഷ്ട്ര സമ്പൂര്‍ണ്ണ ലോക്ക്ഡൗണിലേക്ക് പോകുന്നത് അടക്കം ആലോചിക്കുകയാണ്.












Click it and Unblock the Notifications