കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തിരഞ്ഞെടുപ്പില്‍ അടിമുടി മാറ്റം!! പ്രചാരണം ഓണ്‍ലൈന്‍ വഴി, കൊറോണ രോഗികള്‍ വോട്ട് ചെയ്യുക ഇങ്ങനെ

  • By Desk
Google Oneindia Malayalam News

ദില്ലി: കൊറോണ രോഗം സമീപ ഭാവിയില്‍ അകലാന്‍ സാധ്യതയില്ലാത്ത പശ്ചാത്തലത്തില്‍ തിരഞ്ഞെടുപ്പ് നടപടികള്‍ എങ്ങനെയാകണം എന്ന കാര്യത്തില്‍ ധാരണയാകുന്നു. കൊറോണ രോഗികള്‍ക്കും വോട്ടെടുപ്പില്‍ പങ്കാളികളാകാന്‍ സാധിക്കുന്ന വിധത്തിലാണ് പരിഷ്‌കാരങ്ങള്‍ വരുന്നത്. രോഗിയാണെന്ന കാരണത്താല്‍ പൗരന്മാരുടെ അവകാശം നഷ്ടമാകാന്‍ പാടില്ലെന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണിത്.

ഏറ്റവും അടുത്തു വരുന്നത് ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പാണ്. കേരളത്തില്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പും അടുത്തുവരുന്നുണ്ട്. ഈ സാഹചര്യത്തിലാണ് കൊറോണ രോഗികള്‍ക്ക് പോസ്റ്റല്‍ വോട്ട് ചെയ്യാമെന്ന ധാരണവരുന്നത്. വിശദാംശങ്ങള്‍...

പോസ്റ്റല്‍ വോട്ട് വഴി

പോസ്റ്റല്‍ വോട്ട് വഴി

പോസ്റ്റല്‍ വോട്ട് വഴി കൊറോണ രോഗികള്‍ക്ക് അവരുടെ സമ്മതിദാന അവകാശം വിനിയോഗിക്കാം. അതുകൊണ്ടുതന്നെ തിരഞ്ഞെടുപ്പുകള്‍ മാറ്റിവയ്ക്കാന്‍ സാധ്യത കുറവാണ്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നടപടികള്‍ ബിഹാറില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആരംഭിക്കുകയും ചെയ്തു.

ചട്ടങ്ങളില്‍ മാറ്റം

ചട്ടങ്ങളില്‍ മാറ്റം

കൊറോണ രോഗികള്‍ക്ക് പോസ്റ്റ് വോട്ട് ചെയ്യാമെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ശുപാര്‍ശ. ഇക്കാര്യം നിയമ മന്ത്രാലയം അംഗീകരിക്കുകയും ചെയ്തു. 1961ലെ തിരഞ്ഞെടുപ്പ് ചട്ടങ്ങള്‍ വിശദീകരിക്കുന്ന 27എയില്‍ പുതിയ ഭാഗം കൂട്ടിച്ചേര്‍ക്കും. കൊറോണ രോഗികള്‍ അല്ലെങ്കില്‍ രോഗം സംശയിക്കുന്നവര്‍ എന്ന ഭാഗമാകും എഴുതിചേര്‍ക്കുക.

Recommended Video

cmsvideo
ലോകം കോവിഡിന്റെ അപകടകരമായ ഘട്ടത്തില്‍ | Oneindia Malayalam
ആര്‍ക്കൊക്കെ പോസ്റ്റല്‍ വോട്ട്

ആര്‍ക്കൊക്കെ പോസ്റ്റല്‍ വോട്ട്

സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്നോ അല്ലെങ്കില്‍ സര്‍ക്കാര്‍ അംഗീകാരം നല്‍കിയ കൊറോണ പരിശോധന കേന്ദ്രങ്ങളില്‍ നിന്നോ നല്‍കുന്ന രോഗിയാണെന്ന രേഖയുള്ളവര്‍ക്കാണ് പോസ്റ്റല്‍വോട്ടിന്റെ ആനുകൂല്യം ലഭിക്കുക. രോഗ സംശയത്താല്‍ ക്വാറന്റൈനില്‍ കഴിയുന്ന വ്യക്തികള്‍ക്കും പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ സാധിക്കും.

എല്ലാ തിരഞ്ഞെടുപ്പിലും ഇങ്ങനെ

എല്ലാ തിരഞ്ഞെടുപ്പിലും ഇങ്ങനെ

കൊറോണ രോഗികള്‍ റിട്ടേണിങ് ഓഫീസറെ വിവരം ധരിപ്പിക്കണം. റിട്ടേണിങ് ഓഫീസര്‍ക്ക് ബോധ്യപ്പെട്ടാല്‍ പോസ്റ്റല്‍ വോട്ടിനുള്ള അനുമതി ലഭിക്കും. ഇനിയുള്ള എല്ലാ തിരഞ്ഞെടുപ്പുകളിലും ഈ രീതിയാണ് ഉപയോഗിക്കുക. ഉപതിരഞ്ഞെടുപ്പിലും പോസ്റ്റല്‍ വോട്ട് ഉപയോഗപ്പെടുത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷണര്‍ സുശീല്‍ ചന്ദ്ര പറഞ്ഞു.

 കണ്ടെയ്‌മെന്റ് സോണില്‍...

കണ്ടെയ്‌മെന്റ് സോണില്‍...

കണ്ടെയ്‌മെന്റ് സോണിലെ വോട്ടര്‍മാര്‍ എങ്ങനെ വോട്ട് രേഖപ്പെടുത്തും എന്ന ചോദ്യവും ബാക്കിയാണ്. ഇതുസംബന്ധിച്ച് ബിഹാറിലെ തിരഞ്ഞെടുപ്പ് ഓഫീസറുടെ പ്രതികരണം തേടിയിരിക്കുകയാണ് കമ്മീഷന്‍. ഇത്തരം പ്രദേശങ്ങളില്‍ അഡ്വാന്‍സ് വോട്ടിങ് ഉള്‍പ്പെടെയുള്ള രീതി പരിഗണനയിലാണ്.

പോളിങ് ഓഫീസറെ അയക്കും

പോളിങ് ഓഫീസറെ അയക്കും

ആവശ്യമാണെങ്കില്‍ കൊറോണ രോഗികള്‍ക്കുള്ള പോസ്റ്റല്‍ ബാലറ്റ് കൈമാറുന്നതിന് പോളിങ് ഓഫീസറെ അയക്കും. വോട്ട് രേഖപ്പെടുത്തിയ ശേഷം തിരിച്ചുവാങ്ങുന്നതും ഈ ഉദ്യോഗസ്ഥനായിരിക്കുമെന്നും സുശീല്‍ ചന്ദ്ര പറഞ്ഞു. പോളിങ് ബൂത്തില്‍ വോട്ട് രേഖപ്പെടുത്താനെത്തുന്നവര്‍ക്കും നിയന്ത്രണമുണ്ടാകും.

1600 വോട്ടര്‍മാരുണ്ടാകില്ല

1600 വോട്ടര്‍മാരുണ്ടാകില്ല

സാധാരണ ഒരു പോളിങ് ബൂത്തില്‍ 1600 പേര്‍ക്ക് വോട്ട് ചെയ്യാന്‍ അനുമതിയുണ്ടാകും. എന്നാല്‍ കൊറോണയുടെ സാഹചര്യത്തില്‍ ഇത് 1000 ആക്കി കുറയ്ക്കും. സാമൂഹിക അകലം പാലിച്ചായിരിക്കും വോട്ടെടുപ്പ്. ആളുകള്‍ കൂട്ടത്തോടെ പോളിങ് സ്‌റ്റേഷനിലെത്തുന്നത് തടയുമെന്നും സുശീല്‍ ചന്ദ്ര പറഞ്ഞു.

പ്രചാരണ രീതിയിലും മാറ്റം

പ്രചാരണ രീതിയിലും മാറ്റം

വോട്ടര്‍മാരെ നിയന്ത്രിക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ പോളിങ് ബൂത്തുകള്‍ രൂപീകരിക്കാനാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആലോചിക്കുന്നത്. രാഷ്ട്രീയ പാര്‍ട്ടികളുടെ തിരഞ്ഞെടുപ്പ് പ്രചാരണ രീതിയിലും മാറ്റം വരുത്തും. സോഷ്യല്‍ മീഡിയ വഴിയാകും പ്രചാരണം. കൂടാതെ ഓണ്‍ലൈന്‍ സമ്മേളനങ്ങളാകും നടത്തുക. നവംബര്‍ 29നാണ് ബിഹാറിലെ നിയമസഭയുടെ കാലാവധി അവസാനിക്കുക.

English summary
Covid patients will be allowed to vote through postal ballots Says Election Commissioner
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X