കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊവിഡ്; എന്തുകൊണ്ട് ഫ്ലൂ വാക്സിൻ എടുക്കണം, ലോകാരോഗ്യ സംഘടന പറയുന്നു

  • By Desk
Google Oneindia Malayalam News

ദില്ലി; കൊവിഡിന്റെ പശ്ചാത്തലത്തിൽ എല്ലാവരും ഫ്ലൂ വാക്സിൻ എടുക്കണമെന്ന് ഡബ്ല്യുഎച്ച്ഒ. കൊവിഡ് ഭീഷണി തുടരുകയും പകർച്ചവ്യാധി പോലുള്ള അസുഖങ്ങൾ പടരുകയും ചെയ്യുന്ന സാഹചര്യത്തിൽ ഇൻഫ്ലുൻസ പ്രതിരോധ കുത്തിവയ്പ്പ് നൽകുന്നത് കൊറോണ വൈറസിൽ നിന്ന് ഒരു പരിധി വരെ പരിരക്ഷ ലഭിക്കുന്നതിന് സഹായിക്കുമെന്ന് ലോകാരോഗ്യ സംഘടന ചൂണ്ടിക്കാട്ടി. കൊവിഡിനെ പ്രതിരോധിക്കാൻ കൃത്യമായ വാക്സിനുകൾ ഇതുവരെയും കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിൽ കൂടിയാണിത്.

ലോകത്ത് ഇതുവരെ 774,832 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. 196 രാജ്യങ്ങളിലായി 21,936,820 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കൊറോണ വൈറസ് ബാധയുടെ സങ്കീർണതകൾ ഒഴിവാക്കാനായി ആളുകൾ ആന്റി ഫ്ലൂ വാക്സിനേഷൻ എടുക്കണമെന്ന് ലോകാര്യ സംഘടന മുതിർന്ന ഉപദേഷ്ടാവ് ബ്രൂസ് ഐൽവാർഡ് പറഞ്ഞു.ലോക ജനസംഖ്യയുടെ 10 ശതമാനത്തിൽ താഴെ ആളുകളിൽ മാത്രമേ കൊവിഡനെതിരായ ആന്റിബോഡികൾ രൂപപ്പെട്ടിട്ടുള്ളൂ. ഹേർഡ് ഇമ്മ്യൂണിറ്റി (ആർജിത പ്രതിരോധശേഷി) നേടുമെന്ന പ്രതീക്ഷയിൽ മുന്നോട്ട് പോകാൻ സാധിക്കില്ലെന്നും ലോകാരോഗ്യ സംഘടനയുടെ എപ്പിഡെമിയോളജിസ്റ്റ് മരിയ വാൻ കെർഖോവ് കൂട്ടിച്ചേർത്തു,

 coronavirus16--1597761613.jpg -Properties

Recommended Video

cmsvideo
ചൈനീസ് വാക്‌സിന്‍ ഡിസംബറില്‍ | Oneindia Malayalam

ശ്വാസകോശ സംബന്ധമായ അണുബാധയാണ് ഇൻഫ്ലുവൻസ അഥവാ ഫ്ലൂ. ഇത് ചിലപ്പോൾ മരണത്തിലേക്ക് വരെ നയിക്കാൻ കാരണമാകും. സിഡിസിയുടെ കണക്കുകൾ പ്രകാരം ഓരോ വർഷവും ദശലക്ഷക്കണക്കിന് ആളുകളെ ഇൻഫ്ലുവൻസ ബാധിക്കുന്നുണ്ട്. ലക്ഷക്കണക്കിന് ആളുകൾ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുകയും പതിനായിരക്കണക്കിന് ആളുകൾക്ക് ജീവഹാനി സംഭവിക്കുകയും ചെയ്യുന്ുമഅട്.

ആരോഗ്യപരമായ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന കുട്ടികളിലും മുതിർന്നവരിലും ഇൻഫ്ലുവൻസ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും. ഫ്ലൂ വാക്സിൻ സ്വീകരിക്കുന്നതിലൂടെ അവരുടെ ശരീരത്തിൽ ആന്റി ബോഡികൾ രൂപപ്പെടുകയും വൈറസിനെ പ്രതിരോധിക്കാൻ സഹായിക്കുകയും ചെയ്യു. ഫ്ലൂ വാക്സിൻ സ്വീകരിക്കുന്നതോടെ കൊവിഡിൽ നിന്നുള്ള കഠിനമായ രോഗ സാധ്യത കുറയ്ക്കാൻ സഹായിക്കുമെന്ന് ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്.

English summary
Covid; people should get flue vaccine says WHO
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X