കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോവിഡ് നിയന്ത്രണം; മുംബൈയില്‍ നിരോധാനാജ്ഞ പ്രഖ്യാപിച്ചു; ഒറ്റയ്ക്ക് മാത്രം പുറത്തിറങ്ങാം

Google Oneindia Malayalam News

മുംബൈ: കോവിഡ് വ്യാപനം ശക്തമായ മുംബൈയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഡെപ്യൂട്ടി കമ്മീഷണര്‍ (ഓപ്പറേഷന്‍സ്) പ്രണയ അശോകാണ് നഗരപരിധിയില്‍ ജുലൈ 15 വരെ നിരോധനാജ്ഞ പുറപ്പെടുവിച്ചത്. ആളുകള്‍ക്ക് ഒറ്റയ്ക്ക് മാത്രമേ പുറത്തിറങ്ങാന്‍ പാടുള്ളു. ഒരിടത്തും കൂട്ടം ചേരാന്‍ പാടില്ല. ആരാധനാലയങ്ങള്‍ക്ക് ഉള്‍പ്പട്ടെ നിയന്ത്രണങ്ങല്‍ ബാധകമാണെന്ന് ഉത്തരവില്‍ വ്യക്തമാക്കുന്നു.

തീവ്രബാധിത പ്രദേശങ്ങളായി പ്രഖ്യാപിച്ചിരിക്കുന്ന മേഖലകളില്‍ 24 മണിക്കൂറും മുംബൈ നഗരത്തില്‍ രാത്രി ഒമ്പതു മുതല്‍ പുലര്‍ച്ചെ അഞ്ച് മണിവരെയുമാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുള്ളത്. ആവശ്യസേവനങ്ങള്‍ക്കും അവശ്യ വസ്തുക്കളുടെ വിതരണത്തിനും മാത്രമാണ് കണ്ടെയ്ന്‍മെന്‍റ് സോണുകളില്‍ ഇളവുള്ളത്. മുംബൈ നഗരപരിധിയിലെ ആവശ്യ ആശുപത്രി സേവനങ്ങള്‍ക്കും അടിയന്തര സേവനങ്ങള്‍ക്കും ഇളവുണ്ട്.

dharavi

Recommended Video

cmsvideo
Kerala Cabinet approves bus fare hike | Oneindia Malayalam

പൊതു-സ്വകാര്യ ഇടങ്ങളിലെ ആളുകളുടെ കൂട്ടം കൂടല്‍ കൊറോണവൈറസ് വ്യാപനത്തിന് കാരണമാവുമെന്ന് ഉത്തരവില്‍ പറയുന്നു.നിലവില്‍ രാജ്യത്ത് ഏറ്റഴും കൂടുതല്‍ കോവിഡ് രോഗികളുള്ള സംസ്ഥാനമാണ് മഹാരാഷ്ട്ര. 174761 പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 7855 പേര്‍ മരണപ്പെട്ടു. അതേസമയം 90911 പേര്‍ സുഖം പ്രാപിച്ചിട്ടുണ്ട്.

ബിജെപിയുടെ കിടിലന്‍ നീക്കം ; കോണ്‍ഗ്രസ് സഖ്യം മൂക്കുംകുത്തി വീഴും ... വേറിട്ട രാഷ്ട്രീയ നീക്കങ്ങള്‍ബിജെപിയുടെ കിടിലന്‍ നീക്കം ; കോണ്‍ഗ്രസ് സഖ്യം മൂക്കുംകുത്തി വീഴും ... വേറിട്ട രാഷ്ട്രീയ നീക്കങ്ങള്‍

 ജോസ് കെ മാണിക്ക് വീണ്ടും തിരിച്ചടി ; കോണ്‍ഗ്രസും ജോസും പറഞ്ഞതാണ് ശരിയെന്ന് മുതിര്‍ന്ന നേതാവും ജോസ് കെ മാണിക്ക് വീണ്ടും തിരിച്ചടി ; കോണ്‍ഗ്രസും ജോസും പറഞ്ഞതാണ് ശരിയെന്ന് മുതിര്‍ന്ന നേതാവും

English summary
covid prevention: section 144 imposed in Mumbai until July 15
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X