കുംഭമേളയിലും റംസാന് ആഘോഷങ്ങളിലും കൊവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചില്ലെന്ന് അമിത് ഷാ
ദില്ലി: കുംഭമേളയിലും റംസാന് ആഘോഷങ്ങളിലും പങ്കെടുത്തവര്‍ കൊവിഡിനെ പ്രതിരോധിക്കാന്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ പാലിച്ചില്ലെന്ന് കുറ്റപ്പെടുത്തി ആഭ്യന്തര മന്ത്രി അമിത് ഷാ. രാജ്യത്ത് നിലവിലെ രോഗവ്യാപനം സങ്കീര്‍ണ്ണമാണെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു. കൊവിഡ് 19ന് എതിരെയുളള രണ്ടാമത്തെ യുദ്ധത്തിലും വിജയം ഉറപ്പാക്കാനുളള ശരിയായ തീരുമാനങ്ങല്‍ സര്‍ക്കാര്‍ കൈക്കൊണ്ടിട്ടുണ്ടെന്നും ടൈംസ് നൗ ചാനലിന് നല്കിയ അഭിമുഖത്തില്‍ അമിത് ഷാ വ്യക്തമാക്കി.
കുംഭമേളയിലാകട്ടെ റംസാന് ആഘോഷങ്ങളിലാകട്ടെ കൊവിഡ് സാഹചര്യത്തിന് അനുസരിച്ചല്ല ആളുകള്‍ പെരുമാറിയത്. അത് സംഭവിക്കാന്‍ പാടുളളതല്ല. അതുകൊണ്ടാണ് തങ്ങള്‍ അഭ്യര്‍ത്ഥിച്ചതും കുംഭമേള ഇപ്പോള്‍ പ്രതീകാത്മകമായി മാത്രം നടത്തുന്നതും എന്നും അമിത് ഷാ പറഞ്ഞു.

കൊവിഡ് പ്രതിരോധത്തിന് വേണ്ട നിയന്ത്രണങ്ങള്‍ നടപ്പിലാക്കാന്‍ കഴിഞ്ഞ മൂന്ന് മാസക്കാലം സംസ്ഥാനങ്ങളോട് നിര്‍ദേശിച്ചിരുന്നു. ഓരോ സംസ്ഥാനവും വ്യത്യസ്ത പോരാട്ടമാണ് കൊവിഡിനെതിരെ നടത്തുന്നത്. സാഹചര്യം വിശകലനം നടത്തേണ്ടത് അതത് സംസ്ഥാന സര്‍ക്കാരുകളാണ്. നിയന്ത്രങ്ങള്‍ ഏര്‍പ്പെടുത്താനുളള അവകാശം സംസ്ഥാനങ്ങള്‍ക്കാണ്. കൊവിഡ് വ്യാപനം കുറയ്ക്കാന്‍ എന്ത് ചെയ്യണം എന്നത് തീരുമാനിക്കേണ്ടത് സംസ്ഥാനങ്ങളാണ് എന്നും അമിത് ഷാ പറഞ്ഞു.
ഇന്ത്യയില്‍ കൊവിഡ് രണ്ടാം തരംഗം തീവ്രമാകുന്നു, വിവിധ നഗരങ്ങളില്‍ നിന്നുള്ള ചിത്രങ്ങള്‍
തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുമായും ചര്‍ച്ച നടത്തിയിരുന്നു. പ്രചാരണം ഒരു ദിവസത്തേക്ക് ചുരുക്കാനും വൈകിട്ട് 7 മണിക്കുള്ളില്‍ അവസാനിപ്പിക്കാനും തീരുമാനിച്ചിരുന്നു. തിരഞ്ഞെടുപ്പ് റാലികളില്‍ സാനിറ്റൈസറുകളും മാസ്കുകളും വിതരണം ചെയ്യാനും തീരുമാനിച്ചിരുന്നുവെന്നും ബിജെപി അത് നടപ്പിലാക്കിയിരുന്നുവെന്നും അമിത് ഷാ അവകാശപ്പെട്ടു. ഏപ്രില്‍ 17ന് നടന്ന പ്രധാനമന്ത്രിയുടെ റാലിയില്‍ 5 കോടി മാസ്കുകള്‍ ആണ് വിതരണം ചെയ്തത്. പക്ഷെ തിരഞ്ഞെടുപ്പിനെ കുറിച്ച് തീരുമാനിക്കേണ്ടത് തിരഞ്ഞെടുപ്പ് കമ്മീഷന് ആണെന്നും അമിത് ഷാ പറഞ്ഞു.
നടി പൂജിത പൊന്നാടയുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍
Recommended Video
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications