കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുംഭമേളയിലും റംസാന്‍ ആഘോഷങ്ങളിലും കൊവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചില്ലെന്ന് അമിത് ഷാ

Google Oneindia Malayalam News

ദില്ലി: കുംഭമേളയിലും റംസാന്‍ ആഘോഷങ്ങളിലും പങ്കെടുത്തവര്‍ കൊവിഡിനെ പ്രതിരോധിക്കാന്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ പാലിച്ചില്ലെന്ന് കുറ്റപ്പെടുത്തി ആഭ്യന്തര മന്ത്രി അമിത് ഷാ. രാജ്യത്ത് നിലവിലെ രോഗവ്യാപനം സങ്കീര്‍ണ്ണമാണെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു. കൊവിഡ് 19ന് എതിരെയുളള രണ്ടാമത്തെ യുദ്ധത്തിലും വിജയം ഉറപ്പാക്കാനുളള ശരിയായ തീരുമാനങ്ങല്‍ സര്‍ക്കാര്‍ കൈക്കൊണ്ടിട്ടുണ്ടെന്നും ടൈംസ് നൗ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അമിത് ഷാ വ്യക്തമാക്കി.

കുംഭമേളയിലാകട്ടെ റംസാന്‍ ആഘോഷങ്ങളിലാകട്ടെ കൊവിഡ് സാഹചര്യത്തിന് അനുസരിച്ചല്ല ആളുകള്‍ പെരുമാറിയത്. അത് സംഭവിക്കാന്‍ പാടുളളതല്ല. അതുകൊണ്ടാണ് തങ്ങള്‍ അഭ്യര്‍ത്ഥിച്ചതും കുംഭമേള ഇപ്പോള്‍ പ്രതീകാത്മകമായി മാത്രം നടത്തുന്നതും എന്നും അമിത് ഷാ പറഞ്ഞു.

amit

കൊവിഡ് പ്രതിരോധത്തിന് വേണ്ട നിയന്ത്രണങ്ങള്‍ നടപ്പിലാക്കാന്‍ കഴിഞ്ഞ മൂന്ന് മാസക്കാലം സംസ്ഥാനങ്ങളോട് നിര്‍ദേശിച്ചിരുന്നു. ഓരോ സംസ്ഥാനവും വ്യത്യസ്ത പോരാട്ടമാണ് കൊവിഡിനെതിരെ നടത്തുന്നത്. സാഹചര്യം വിശകലനം നടത്തേണ്ടത് അതത് സംസ്ഥാന സര്‍ക്കാരുകളാണ്. നിയന്ത്രങ്ങള്‍ ഏര്‍പ്പെടുത്താനുളള അവകാശം സംസ്ഥാനങ്ങള്‍ക്കാണ്. കൊവിഡ് വ്യാപനം കുറയ്ക്കാന്‍ എന്ത് ചെയ്യണം എന്നത് തീരുമാനിക്കേണ്ടത് സംസ്ഥാനങ്ങളാണ് എന്നും അമിത് ഷാ പറഞ്ഞു.

ഇന്ത്യയില്‍ കൊവിഡ് രണ്ടാം തരംഗം തീവ്രമാകുന്നു, വിവിധ നഗരങ്ങളില്‍ നിന്നുള്ള ചിത്രങ്ങള്‍

തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുമായും ചര്‍ച്ച നടത്തിയിരുന്നു. പ്രചാരണം ഒരു ദിവസത്തേക്ക് ചുരുക്കാനും വൈകിട്ട് 7 മണിക്കുള്ളില്‍ അവസാനിപ്പിക്കാനും തീരുമാനിച്ചിരുന്നു. തിരഞ്ഞെടുപ്പ് റാലികളില്‍ സാനിറ്റൈസറുകളും മാസ്‌കുകളും വിതരണം ചെയ്യാനും തീരുമാനിച്ചിരുന്നുവെന്നും ബിജെപി അത് നടപ്പിലാക്കിയിരുന്നുവെന്നും അമിത് ഷാ അവകാശപ്പെട്ടു. ഏപ്രില്‍ 17ന് നടന്ന പ്രധാനമന്ത്രിയുടെ റാലിയില്‍ 5 കോടി മാസ്‌കുകള്‍ ആണ് വിതരണം ചെയ്തത്. പക്ഷെ തിരഞ്ഞെടുപ്പിനെ കുറിച്ച് തീരുമാനിക്കേണ്ടത് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആണെന്നും അമിത് ഷാ പറഞ്ഞു.

നടി പൂജിത പൊന്നാടയുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍

Recommended Video

cmsvideo
Top seer at kumbhamela lost his life because of virus | Oneindia Malayalam

English summary
There was no Covid-appropriate behaviour in Kumbh Mela or Ramzan, Said Amit Shah
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X