കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഇന്ന് കേരളം ചിന്തിക്കുന്നത് നാളെ ഇന്ത്യ നടപ്പാക്കേണ്ടി വരും';കേരളത്തെ പ്രശംസിച്ച് രാജ്ദീപ് സർദേശായി

Google Oneindia Malayalam News

ദില്ലി; കൊറോണയ്ക്കെതിരെ കേരളം നടത്തുന്ന പ്രതിരോധ പ്രവർത്തനങ്ങൾ ആഗോള തലത്തിൽ ഉൾപ്പെടെ ചർച്ച ചെയ്യപ്പെടുകയാണ്. ഏറ്റവും ഒടുവിലായി കൊറോണയെ നേരിടാൻ 20,000 കോടി രൂപയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചിരിക്കുകയാണ് സംസ്ഥാന സർക്കാർ. നടപടിയിൽ മുഖ്യമന്ത്രിയേയും കേരളത്തേയും അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കകയാണ് മുതിർന്ന മാധ്യമപ്രവർത്തകൻ രാജ്ദീപ് സർ ദേശായി. ഇന്ന് കേരളം ചിന്തിക്കുന്നതെന്താണോ അതാകും നാളെ ഇന്ത്യ ചിന്തിക്കുന്നതെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.

sirdeep-1584

സംസ്ഥാന മുഖ്യമന്ത്രികളുമായി സംവദിക്കാൻ പ്രധാനമന്ത്രി തയ്യാറെടുക്കുമ്പോൾ, കൊറോണയ്‌ക്കെതിരായ പോരാട്ടത്തിൽ ഒരു ഉത്തമമാതൃകയായി അദ്ദേഹവും മറ്റുള്ളവരും നിലനിർത്തേണ്ട സംസ്ഥാനം കേരളമാണ്. ഇന്ന് കേരളം എന്താണ് ചിന്തിക്കുന്നത്, ഇന്ത്യ നാളെ അത് ചിന്തിക്കണം: പൊതുജനാരോഗ്യം സാമൂഹിക ഉത്തരവാദിത്തമാണ്, സർദീപ് ദേശായി ട്വീറ്റ് ചെയ്തു.

കഴിഞ്ഞ ദിവസമായിരുന്നു കോവിഡിനെ നേരിടാൻ 20,000 കോടി രൂപയുടെ സാമ്പത്തിക പ്രത്യേക പാക്കേജ് മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചത്. കുടുംബ ശ്രീ വഴി 2000 കോടി വായ്പ നല്‍കും. ഏപ്രിലില്‍ നല്‍കേണ്ട സാമൂഹിക സുരക്ഷ പെന്‍ഷന്‍ ഈ മാസം നല്‍കും. സംസ്ഥാനത്താകെ എപിഎല്‍ - ബിപിഎല്‍ വ്യത്യാസമില്ലാതെ എല്ലാവര്‍ക്കും ഒരു മാസത്തെ ഭക്ഷ്യധാന്യം അനുവദിക്കും. കുറഞ്ഞ ചെലവിൽ 20 രൂപക്ക് ഭക്ഷണം ലഭിക്കുന്ന 1000 ഭക്ഷണ ശാലകൾ തുറക്കുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു. .

അതിനിടെ സംസ്ഥാനത്ത് ഇന്ന് 12 പുതിയ കൊറോണ കേസുകൾ കൂടി സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ സംസ്ഥാനത്ത് ഏർപ്പെടുത്തിയതായി മുഖ്യമന്ത്രി അറിയിച്ചു. സംസ്ഥാനത്തെ എല്ലാ പരീക്ഷകളും റദ്ദാക്കി. സ്കൂള്‍ - കോളേജ് അധ്യാപകര്‍ ഓഫീസുകളില്‍ ഹാജരാകേണ്ടതില്ല. സര്‍ക്കാര്‍ ഓഫീസുകളില്‍ രണ്ടാഴ്ചത്തേക്ക് പ്രത്യേക ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി. അത്യാവശ്യ സര്‍വീസ് ഒഴികെയുള്ള വിഭാഗങ്ങളില്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ 50 ശതമാനം ജീവനക്കാര്‍ വീതം ഓഫീസുകളില്‍ ഹാജരായാല്‍ മതി. ശനിയാഴ്ച അവധിയായിരിക്കും. ക്ലാസ് ബി, സി, ഡി വിഭാഗം ജീവനക്കാര്‍ക്കാണ് ഇത് ബാധകമാവുകയെന്നും മുഖ്യമന്ത്രി അറിയിച്ചു.

https://twitter.com/sardesairajdeep/status/1240835010778689536?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1240835010778689536&ref_url=https%3A%2F%2Fwww.southlive.in%2Fnewsroom%2Fnational%2Fcovis-19-rajdeep-sardesai-praises-kerala-and-cm%2F

കൊറോണയില്‍ ചൈന ലോകത്തെ പറകൊറോണ വൈറസ്: ഇന്ത്യയിൽ രോഗബാധിതരുടെ എണ്ണം 250 കടന്നു, കൊറോണയില്‍ ചൈന ലോകത്തെ പറകൊറോണ വൈറസ്: ഇന്ത്യയിൽ രോഗബാധിതരുടെ എണ്ണം 250 കടന്നു,

മുംബൈയിൽ കർശന നിയന്ത്രണങ്ങൾ...ഞ്ഞുപറ്റിച്ചു? കൊറോണ മോചനം വെറും കെട്ടുകഥയോ... പുറത്ത് വരുന്ന വിവരങ്ങള്‍മുംബൈയിൽ കർശന നിയന്ത്രണങ്ങൾ...ഞ്ഞുപറ്റിച്ചു? കൊറോണ മോചനം വെറും കെട്ടുകഥയോ... പുറത്ത് വരുന്ന വിവരങ്ങള്‍

പാലക്കാട് 1, കൊച്ചിയിൽ 5, കാസർകോഡ് 6! സ്ഥിതി ഗൗരവതരം! കാസര്‍കോട്ടെ സ്ഥിതി വിചിത്രമെന്ന് മുഖ്യമന്ത്രിപാലക്കാട് 1, കൊച്ചിയിൽ 5, കാസർകോഡ് 6! സ്ഥിതി ഗൗരവതരം! കാസര്‍കോട്ടെ സ്ഥിതി വിചിത്രമെന്ന് മുഖ്യമന്ത്രി

English summary
Covid; Rajdeep sardesai prasises kerala and CM
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X