Get Updates
Get notified of breaking news, exclusive insights, and must-see stories!

രാജ്യത്ത് കൊവിഡ് രോഗമുക്തി നിരക്ക് 98.26 ശതമാനം; ഇതുവരെ നൽകിയത് 110.79 കോടി ഡോസ് വാക്സിൻ

ദില്ലി; രാജ്യത്ത് കൊവിഡ് കേസുകളിൽ വലിയ കുറവ്. കഴിഞ്ഞ 24 മണിക്കൂറിൽ പുതുതായി രോഗം സ്ഥിരീകരിച്ചത് 12,516 പേർക്കാണ്.നിലവിൽ രാജ്യത്ത് ചികിത്സയിലുള്ളത് 1,37,416 പേരാണ് - 267 ദിവസത്തെ താഴ്ന്ന നിലയിലാണിത്. നിലവിൽ ചികിത്സയിലുള്ളത് രാജ്യത്തെ ആകെ രോഗബാധിതരുടെ 0.40 ശതമാനമാണ് - മാർച്ച് 2020 മുതലുള്ള ഏറ്റവും കുറഞ്ഞ കണക്കാണിത്.

covid

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 13,155 പേർ സുഖം പ്രാപിച്ചതോടെ രാജ്യത്താകെ ഇതുവരെ കോവിഡ് മുക്തരായവരുടെ എണ്ണം 3,38,14,080 ആയി. ദേശീയ രോഗമുക്തി നിരക്ക് 98.26%.138-ാം ദിവസവും പുതിയ പ്രതിദിന രോഗബാധിതരുടെ എണ്ണം 50,000-ത്തിൽ താഴെയാണ്. രാജ്യത്തെ പരിശോധനാ ശേഷി ഗണ്യമായി വർദ്ധിപ്പിച്ചതോടെ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 11,65,286 പരിശോധനകൾ നടത്തി. ആകെ 62.10 കോടിയിലേറെ (62,10,67,350) പരിശോധനകളാണ് ഇതുവരെ നടത്തിയത്.

പരിശോധനകൾ വർധിപ്പിച്ചപ്പോൾ പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് നിലവിൽ 1.10 ശതമാനമാണ് - 49 ദിവസമായി 2% ത്തിൽ താഴെ. പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 1.07 ശതമാനമാണ്. കഴിഞ്ഞ 39 ദിവസമായി ഇത് 2 ശതമാനത്തിൽ താഴെയും, 74 ദിവസമായി 3 ശതമാനത്തിൽ താഴെയുമാണ്.

'ഇത് തലൈവി ഡാ'..വെറുതേയാണോ ഭാവനയെ ആളുകൾക്ക് ഇത്ര ഇഷ്ടം.. ' ആ നോട്ടം ഒരു രക്ഷേം ഇല്ല'

അതേസമയം കഴിഞ്ഞ 24 മണിക്കൂറിൽ 53,81,889 ഡോസ് വാക്സിനുകൾ നൽകിയതോടെ, ഇന്ന് രാവിലെ ഏഴ് മണി വരെയുള്ള താത്കാലിക കണക്ക് പ്രകാരം, രാജ്യത്തിതുവരെ നൽകിയ ആകെ വാക്സിനുകളുടെ എണ്ണം 110.79 കോടി (1,10,79,51,225) കടന്നു. 1,13,18,816 സെഷനുകളിലൂടെയാണ് ഇത്രയും ഡോസ് വാക്സിൻ നൽകിയത്.

കേന്ദ്ര ഗവണ്മെന്റ് സൗജന്യമായി ലഭ്യമാക്കിയതും സംസ്ഥാനങ്ങൾ നേരിട്ട് സംഭരിച്ചതുമുൾപ്പടെ ഇതുവരെ 121 കോടിയിലധികം (1,21,35,46,100) വാക്സിൻ ഡോസുകൾ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും കൈമാറിയിട്ടുണ്ട്.18.04 കോടിയിൽ അധികം (18,04,64,611) കോവിഡ് വാക്സിൻ ഡോസുകൾ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും പക്കൽ ഇപ്പോഴും ലഭ്യമാണെന്നും കേന്ദ്രസർക്കാർ അറിയിച്ചു.

അതേസമയം കേരളത്തിലും കൊവിഡ് കേസുകൾ കുറയുകയാണ്. കഴിഞ്ഞ ദിവസം 7224 പേര്‍ക്കാണ് രോഗം സ്ഥിരികരിച്ചത്. വാക്‌സിനേഷന്‍ എടുക്കേണ്ട ജനസംഖ്യയുടെ 95.3 ശതമാനം പേര്‍ക്ക് ഒരു ഡോസ് വാക്‌സിനും (2,54,65,938), 56.1 ശതമാനം പേര്‍ക്ക് രണ്ട് ഡോസ് വാക്‌സിനും (1,49,91,618) നല്‍കിയതായി ആരോഗ്യ വകുപ്പ് അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+