കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രോഗമുക്തി നേടിയ യുവതിക്ക് വീണ്ടും കൊവിഡ് സ്ഥിരീകരിച്ചു, ബംഗളൂരുവില്‍ ആദ്യത്തെ സംഭവം

Google Oneindia Malayalam News

ബംഗളൂരു: കൊവിഡ് ഭേദമായ യുവതിക്ക് ഒരു മാസത്തിനുള്ളില്‍ വീണ്ടും രോഗം സ്ഥിരീകരിച്ചു. ബംഗളൂരുവിലാണ് സംഭവം. ആദ്യമായാണ് നഗരത്തില്‍ ഇങ്ങനെ ഒരു സംഭവം റിപ്പോര്‍ട്ട് ചെയ്യുന്നതെന്ന് അധികൃതര്‍ അറിയിച്ചു. 27കാരിയായ യുവതിക്കാണ് രോഗം ഭേദമായി ഒരു മാസത്തിനുള്ളില്‍ വീണ്ടും രോഗം സ്ഥിരീകരിച്ചത്.

covid

പനി, ചുമ, തുടങ്ങിയ രോഗ ലക്ഷണങ്ങളെ തുടര്‍ന്ന് ജൂലായ് മാസത്തില്‍ യുവതിക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. പിന്നീട് നടത്തിയ പരിശോധനയില്‍ നെറ്റീവായി. എന്നാല്‍ ഇപ്പോള്‍ വീണ്ടും കൊവിഡ് പോസിറ്റീവായിരിക്കുകയാണ്. വീണ്ടും രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് പരിശോധന നടത്തുകയായിരുന്നു.

20ല്‍ ജയിച്ചാല്‍ ആ 7 പേരും ഒപ്പം ചേരും; മധ്യപ്രദേശില്‍ കണക്ക് കൂട്ടി കോണ്‍ഗ്രസ്, പദയാത്ര തുടങ്ങി20ല്‍ ജയിച്ചാല്‍ ആ 7 പേരും ഒപ്പം ചേരും; മധ്യപ്രദേശില്‍ കണക്ക് കൂട്ടി കോണ്‍ഗ്രസ്, പദയാത്ര തുടങ്ങി

ജൂലായി രോഗം സ്ഥിരീകരിച്ച യുവതി ആ മാസം 24നാണ് രോഗമുക്തി നേടി ആശുപത്രിവിട്ടത്. എന്നാല്‍ ആഗസ്റ്റ് അവസാനവാരത്തോടെ വീണ്ടും കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു. എന്നാല്‍ രണ്ട് തവണ രോഗം സ്ഥിരീകരിച്ചപ്പോഴും ഇവര്‍ക്ക് രോഗം ഗുരുതരമായിരുന്നില്ല. ബംഗളൂരു ഫോര്‍ട്ടിസ് ആശുപത്രിയിലാണ് ഇവര്‍ ചികിത്സ നേടിയത്. അതേസമയം, ആദ്യം രോഗമുക്തി നേടിയിട്ടും രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാത്തതാണ് വീണ്ടും കൊവിഡ് ബാധിക്കാന്‍ കാരണമായതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

ധനമന്ത്രി ടിഎം തോമസ് ഐസകിന് കൊവിഡ് 19 സ്ഥിരീകരിച്ചു! രോഗ ഉറവിടം വ്യക്തമല്ല; സംസ്ഥാനത്താദ്യം!ധനമന്ത്രി ടിഎം തോമസ് ഐസകിന് കൊവിഡ് 19 സ്ഥിരീകരിച്ചു! രോഗ ഉറവിടം വ്യക്തമല്ല; സംസ്ഥാനത്താദ്യം!

 ഭൂമി തര്‍ക്കം; യുപിയില്‍ മുന്‍ എംഎല്‍എയെ മര്‍ദിച്ച് കൊലപ്പെടുത്തി, പ്രതിഷേധവുമായി പ്രതിപക്ഷം ഭൂമി തര്‍ക്കം; യുപിയില്‍ മുന്‍ എംഎല്‍എയെ മര്‍ദിച്ച് കൊലപ്പെടുത്തി, പ്രതിഷേധവുമായി പ്രതിപക്ഷം

നടി രാഗിണി ദ്വിവേദിയുമായി ഒരു ബന്ധവുമില്ലെന്ന് ബിജെപി: പ്രചാരണത്തിനെത്തിയത് സ്വന്തം ഇഷ്ടപ്രകാരമെന്ന്നടി രാഗിണി ദ്വിവേദിയുമായി ഒരു ബന്ധവുമില്ലെന്ന് ബിജെപി: പ്രചാരണത്തിനെത്തിയത് സ്വന്തം ഇഷ്ടപ്രകാരമെന്ന്

English summary
Covid Reinfection In Bengaluru Hospital, first such incident in City
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X