Get Updates
Get notified of breaking news, exclusive insights, and must-see stories!

കർണാടകയിൽ വിദ്യാർഥികളിൽ കൊവിഡ് സ്ഥീരികരിക്കുന്നു; ദർവാഡിൽ മാത്രം 182 പേർക്ക് രോഗബാധ

ബെംഗളൂരു: കർണാടകയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് കൊവിഡ് വ്യാപകമായി റിപ്പോർട്ട് ചെയ്യുന്നു. ദർവാഡ് എസ്.ഡി.എം.മെഡിക്കൽ കോളേജിൽ മാത്രം 182 വിദ്യാർഥികൾക്കാണ് രോഗബാധ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. കഴിഞ്ഞദിവസം എസ്.ഡി.എം.മെഡിക്കൽ കോളേജിലെ 66 വിദ്യാർഥികൾക്ക് രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ 690 വിദ്യാർത്ഥികളെ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു.

കർണാടകയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ക്ലാസുകൾ സജീവമായതോടെ കൊവിഡ് രോഗബാധ റിപ്പോർട്ട് ചെയ്യുകയാണ്. രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവർക്കാണ് ഏറെയും രോഗബാധ റിപ്പോർട്ട് ചെയ്യുന്നത്. കഴിഞ്ഞ ദിവസം 66 വിദ്യാർഥികൾക്ക് രോഗം സ്ഥിരീകരിച്ചതിനു പിന്നാലെ 690 വിദ്യാർഥികളെ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. 690 വിദ്യാർഥികളിൽ നടത്തിയ പരിശോധനയിൽ 116 പേർക്ക് രോഗം സ്ഥീരികരിച്ചു. അതിനിടെ, ദർവാഡ് മെഡിക്കൽ കോളേജിൽ മാത്രം 182 വിദ്യാർഥികൾക്കും കഴിഞ്ഞദിവസം കൊവിഡ് പോസിറ്റീവായി.

നവംബർ 17ന് ദർവാർഡ് മെഡിക്കൽ കോളേജ് ക്യാമ്പസിൽ സാംസ്കാരിക പരിപാടി നടന്നിരുന്നു. വിദ്യാർഥികൾക്കൊപ്പം നിരവധി മാതാപിതാക്കളും പരിപാടിയിൽ പങ്കെടുത്തതായാണ് വിവരം. പരിപാടിയിൽ പങ്കെടുത്തവർക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

 covid

കൊവിഡ് റിപ്പോർട്ട് ചെയ്തതോടെ പങ്കെടുത്ത മുഴുവൻ പേരോടും പരിശോധനയ്ക്ക് വിധേയമാക്കാൻ അധികൃതർ നിർദേശിച്ചിട്ടുണ്ട്. അല്ലാത്തപക്ഷം, കൂടുതൽ ആളുകളിലേക്ക് രോഗം വ്യാപിക്കാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് നിർദ്ദേശം.

അതേസമയം, രോഗം സ്ഥിരീകരിച്ച വിദ്യാർത്ഥികളെ കോളേജ് ഹോസ്റ്റലിൽ നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചതായി അധികൃതർ വ്യക്തമാക്കി. ക്യാമ്പസിനുള്ളിൽ രണ്ട് ഹോസ്റ്റലുകൾ താൽക്കാലികമായി അടച്ചു. കോളേജിൽ കൊവിഡ് വ്യാപിച്ചതോടെ ക്ലാസുകൾ പൂർണമായും നിർത്തിവച്ചിട്ടുണ്ട്. കൂടുതൽ വിദ്യാർത്ഥികളിലേക്ക് രോഗം പടരാതിരിക്കാനാണ് ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതെന്ന് അധികൃതർ അറിയിച്ചു.

ഓൺലൈൻ ക്ലാസുകൾ തുടരണമോ എന്നതിൽ ആലോചിച്ച് തീരുമാനമെടുക്കുമെന്ന് അധികൃതർ വ്യക്തമാക്കി. ദർവാർഡിലെ ക്യാമ്പസിൽ രോഗം സ്ഥിരീകരിച്ചവരിൽ കൂടുതൽ പേരും മൂന്നാം വർഷ വിദ്യാർത്ഥികളാണ്. അതിനിടെ, ബാംഗ്ലൂരിലെ ചില സ്കൂൾ ഹോസ്റ്റലുകളിലും രോഗം വ്യാപകമായി റിപ്പോർട്ട് ചെയ്യുന്നതായി വിവരമുണ്ട്.

എന്താണ് പരിപാടി? വൈറ്റ് ഗൗണിട്ട് കുസൃതി ചിരിയുമായി നടി അനാർക്കലി മരയ്ക്കാർ... ബ്രൈഡൽ ലുക്ക് വൻ വൈറൽ

Recommended Video

cmsvideo
    എന്താണ് ഓമിക്രോണ്‍?വീണ്ടും മാനവരാശിയുടെ ജീവനെടുക്കാന്‍ പുതിയ വകഭേദം.. | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+