
വിമാന യാത്രയിൽ ഇച്ചിരി റിലാക്സേഷന് ആകാം; സീറ്റ് ഒഴിച്ചിടേണ്ട; കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവ്
ഡൽഹി: അന്താരാഷ്ട്ര വിമാന യാത്രകളിലെ കൊവിഡ് നിയന്ത്രണ നടപടികളിൽ ഇളവ് വരുത്തി കേന്ദ്രസർക്കാർ. നിയന്ത്രണങ്ങൾ വന്നതോടെ വിമാന ജീവനക്കാർക്ക് ഇനി മുതൽ പിപിഇ കിറ്റ് ധരിക്കേണ്ട ആവിശ്യം ഇല്ല.
എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തുവിട്ടത്. അന്താരാഷ്ട്ര വിമാനങ്ങളിൽ സാമൂഹിക അകലം പാലിക്കുന്നതിന് വേണ്ടി സീറ്റുകളിൽ ഒഴിച്ചിടുന്ന നടപടിയും എയർപോർട്ട് അതോറിറ്റി ഒഴിവാക്കിയതായി അറിയിച്ചു.
ഇനി മുതൽ വിമാനത്താവളത്തിലേക്ക് സന്ദർശിക്കുമ്പോൾ ഉള്ള ദേഹ പരിശോധന ഉണ്ടാകില്ല. എന്നാൽ വിമാനത്താവളത്തിലും വിമാനയാത്രയിൽ ഉടനീളവും മാസ്ക് ധരിക്കണമെന്ന് നിർദ്ദേശത്തിൽ പറയുന്നു.

അതേസമയം, ഷാർജ - കോഴിക്കോട് വിമാന സർവീസ് വീണ്ടും പുനരാരംഭിക്കുകയാണ്. മാർച്ച് 28 മുതലാണ് വിമാന സർവീസ് ആരംഭിക്കുന്നത്. കൊവിഡ് വ്യാപന സാഹചര്യത്തിൽ സർവീസുകൾ നിർത്തി വച്ചിരുന്നു. എന്നാൽ, അന്താരാഷ്ട്ര വിമാന വിലക്ക് നീക്കിയതോടെ ആണ് വിമാന സർവീസ് വീണ്ടും പുനരാരംഭിക്കുന്നത്. പ്രവാസികൾക്ക് ഏറെ സഹായകരവും ആകർഷിക്കുന്നതുമായ വിമാന സർവീസുകളിൽ ഒന്നാണ് ഷാർജ - കോഴിക്കോട് വിമാന സർവീസ്.
സിനിമാ മേഖലയിൽ സ്ത്രീകൾക്ക് സുരക്ഷ വേണം: ഇടപെട്ട് വനിതാ കമ്മിഷൻ: മോണിറ്ററിംഗ് കമ്മിറ്റി രുപീകരിക്കും

കൊവിഡ് കുറയുന്ന സാഹചര്യത്തിലാണ് വീണ്ടും സർവീസ് ആരംഭിക്കുന്നത്. കൊവിഡ് സാഹചര്യത്തിന് മുൻപ് ആഴ്ചയിൽ എല്ലാ ദിവസവും പ്രവാസികൾക്കായി എയർ ഇന്ത്യ ഈ സർവീസ് നടത്തിയിരുന്നു. വർഷങ്ങളായി ഇന്ത്യൻ എയർലൈൻസ് വിമാനങ്ങളാണ് കോഴിക്കോട് നിന്നും ഷാർജയിലേക്ക് സർവീസ് നടത്തുന്നത്. വിമാന യാത്രക്കാർക്ക് വിമാനത്തിന്റെ സമയവും കൂടുതൽ ലഗേജുകൾ അനുവദിക്കുന്നതും ഏറെ പ്രധാന ഘടകമാണ്. ഈ വിമാന സർവീസുകളുടെ സമയം രാത്രി കാലങ്ങളിൽ ആണെന്നതും മറ്റൊരു പ്രത്യേകത.

എല്ലാ ദിവസവും സർവീസുണ്ട്. ഷാർജയിൽ നിന്നും രാത്രി ഒരു മണിക്കാണ് വിമാനം കോഴിക്കോട്ടേക്ക് പുറപ്പെടുന്നത്. എന്നാൽ, ഇന്ത്യൻ സമയം രാവിലെ 6 . 35 കൂടി വിമാനം കോഴിക്കോട് പറന്നിറങ്ങും. ഇതേപടി, കോഴിക്കോട് നിന്ന് രാത്രി പത്തിനാണ് ഷാർജ - കോഴിക്കോട് എയർ ഇന്ത്യ സർവീസ് പ്രവർത്തനമാരംഭിക്കുന്നത്. ഷാർജയിൽ ഇത് രാത്രി 12.05 - ന് എത്താറാണ് പതിവ്. വളരെ കുറഞ്ഞ നിരക്ക് എന്നതും പ്രവാസികളെ സംബന്ധിച്ച് ആശ്വാസമാണ്. ഷാർജയിലെ പ്രവാസികൾക്ക് കോഴിക്കോട് എത്തുന്നതിലേക്കായി 430 ദിർഹം വിമാന നിരക്കായി കൊടുത്താൽ മതിയാകും.

ഇതിനുപുറമേ, പ്രവാസികൾക്ക് ലഗേജുകൾ കൊണ്ടു വരുന്നതിന് മറ്റ് നിയന്ത്രണവും ഇല്ല. എക്കണോമി ക്ലാസിൽ 40 കിലോ ബാഗേജ് കൊണ്ടു പോകാൻ ഈ വിമാന സർവീസിലൂടെ സാധിക്കും. എന്നാൽ, ബിസിനസ് ക്ലാസ്സിൽ 45 കിലോ ബാഗേജ് കൊണ്ടു പോകാം. എയർ ഇന്ത്യയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴിയോ ട്രാവൽ ഏജൻസികൾ വഴിയോ പ്രവാസികൾക്ക് ടിക്കറ്റ് ബുക്ക് ചെയ്യാൻ സാധിക്കുമെന്ന് എയർ ഇന്ത്യ അറിയിച്ചിട്ടുണ്ട്.

അതേസമയം, ഇന്ത്യ- സൗദി സർവീസുകളും പുനരാരംഭിക്കുകയാണ്. നാളെ മുതലാണ് സർവീസുകൾ ആരംഭിക്കുന്നത്. സർവീസുകൾ ആരംഭിക്കുന്നതിന് പിന്നാലെ പ്രവാസികൾക്കായി ബുക്കിങ് ആരംഭിച്ചിട്ടുണ്ട്. കേരളത്തിൽ നിന്ന് എയർ ഇന്ത്യ എക്സ്പ്രസാണ് സൗദിയിലേക്ക് സർവീസ് നടത്തുന്നത്. രണ്ടു വർഷത്തെ ഇടവേളയ്ക്ക് ശേഷം ഇന്ത്യയിൽ നിന്ന് സൗദിയിലേക്ക് വീണ്ടും സർവ്വീസുകൾ പുനരാരംഭിക്കുന്നു എന്ന പ്രത്യേകതയും ഇതിനുണ്ട്.

വ്യോമയാന മന്ത്രാലയം മാർച്ച് 27 - മുതൽ ഇന്ത്യയിൽ നിന്നുള്ള രാജ്യാന്തര വിമാന സർവീസുകൾ പുനരാരംഭിക്കുമെന്ന് വ്യക്തമാക്കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് തീരുമാനം. എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസുമാണ് സർവീസുകൾ വീണ്ടും പുനരാരംഭിക്കുന്നത്. അതേസമയം, കൊച്ചി - ജിദ്ദ സെക്ടറിൽ നിന്ന് എല്ലാ വെള്ളിയാഴ്ചകളിലും എയർ ഇന്ത്യ എക്സ് പ്രസ് സർവീസ് നടത്തും.
'ഗതാഗത മന്ത്രി പറഞ്ഞു പറ്റിച്ചു, സമരത്തിൽ നിന്നും പിന്നോട്ടില്ല; വിമർശിച്ച് ബസ് ഉടമകൾ