കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തിലും മഹാരാഷ്ട്രയിൽ ഛത്തീസ്ഗഡിലും കുത്തനെ ഉയർന്ന് കൊവിഡ്; മുന്നറിയിപ്പുമായി കേന്ദ്ര ആരോഗ്യമന്ത്രി

Google Oneindia Malayalam News

ദില്ലി; കേരളത്തിലും മഹാരാഷ്ട്രയിൽ ഛത്തീസ്ഗഡിലും കൊവിഡ് കേസുകൾ കുത്തനെ ഉയർന്ന സാഹചര്യത്തിൽ ജാഗ്രത തുടരണമന്ന മുന്നറിയിപ്പുമായി കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ് വർധൻ. കൊവിഡ് വാക്സിൻ രണ്ടാം ഘട്ട ഡ്രൈ റണ്ണിന് മുൻപ് വിവിധ സംസ്ഥാനങ്ങളിലെ ആരോഗ്യമന്ത്രിമാരുമായി നടത്തിയ വീഡിയോ കോൺഫറൻസിലാണ് മന്ത്രിയുടെ പ്രതികരണം. കൊവിഡിനെതിരായ പോരാട്ടത്തിൽ ജാഗ്രത തുടരണമെന്ന വ്യക്തമായ സന്ദേശമാണ് ഈ സംസ്ഥാനങ്ങളിലെ കണക്കുകൾ വ്യക്തമാക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ വാക്സിനായ 'കോവിഷീൽഡും ഭാരത് ബയോടെക്കിന്റെ 'കോവാക്സിനും രാജ്യത്ത് ഉടൻ ലഭ്യമാകുമെന്ന് അദ്ദേഹം അറിയിച്ചു. വാക്‌സിൻ വിതരണത്തിനുള്ള അവസാന ശ്രമങ്ങളിലേക്ക് കേന്ദ്രസർക്കാർ കടന്നിരിക്കുകയാണെന്നും മന്ത്രി യോഗത്തിൽ അറിയിച്ചു.

harshvardhan

നാല് സംസ്ഥാനങ്ങളിലെ കൊവിഡ് വാക്സിൻ ഡ്രൈ റണ്ണിന്റെ പ്രതികരണങ്ങൾ ഞങ്ങൾ വിലയിരുത്തി. ഇതിന്റെ അടിസ്ഥാനത്തിലുള്ള പുരോഗതികൾ നടത്തിയിട്ടുണ്ട്. നാളെ ,ജനവരി ന് 33 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ഡ്രൈ റൺ നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.നേരത്തേ രാജ്യത്ത് നാല് സംസ്ഥാനങ്ങളിൽ കൊവിഡ് വാക്സിൻ ഡ്രൈ റൺ നടത്തിയിരുന്നു. ഇത് വിജയകരമായിരുന്നുവെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ വിലയിരുത്തൽ.

Recommended Video

cmsvideo
Kerala is expecting next wave of Covid 19 | Oneindia Malayalam

അതേസമയം രാജ്യത്ത് വാക്സിൻവിതരണം ഈ മാസം 13 മുതൽ ആരംഭിച്ചേക്കും. നാല് സംഭരണ കേന്ദ്രങ്ങളാണ് രാജ്യത്ത് ഉണ്ടാകുക. കർണൽ, കൊൽക്കത്ത, ചെന്നൈ, മുംബൈ എന്നിവിടങ്ങളിലായിരിക്കും വാക്സിൻ സംഭരിക്കുന്നത്.വ്യോമമാർഗമായിരിക്കും ഇത് വിവിധ ഇടങ്ങളിലേക്ക് എത്തിക്കുക. 37 കേന്ദ്രങ്ങൾ വഴി വാക്സിൻ വിതരണം ചെയ്യുമെന്ന് നേരേന്ദ്ര കേന്ദ്ര ആരോഗ്യമന്ത്രാലയം അറയിച്ചിരുന്നു.

English summary
covid rises sharply in Kerala, Chhattisgarh and Maharashtra; Union Health Minister warns
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X