കൊവിഡിന്റെ രണ്ടാം തരംഗം ചത്തീസ്ഗഢില്‍ ആഞ്ഞടിക്കുന്നു; ദിവസേന 100 മരണം, സ്ഥിതി ഗുരുതരം
റായ്പൂര്‍: രാജ്യത്ത് കൊവിഡിന്റെ രണ്ടാം തരംഗം ആഞ്ഞടിക്കുമ്പോള്‍ ചത്തീസ്ഗഢില്‍ സ്ഥിതി ഗുരുതരമായി തുടരുന്നു. തലസ്ഥാന നഗരമായ റായ്പൂരില്‍ രോഗികളുടെ എണ്ണം കൂടി വരുന്ന സാഹചര്യമാണുള്ളത്. സംസ്ഥാനത്ത് ദിവസേന 100ല്‍ കൂടുതല്‍ കൊവിഡ് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഏപ്രില്‍ 10 മുതലാണ് മരണ സംഖ്യ ഉയരാന്‍ തുടങ്ങിയത്.

2020 മാര്‍ച്ചില്‍ സംസ്ഥാനത്ത് 5442 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ ഏപ്രിലില്‍ മരണനിരക്ക് 1.54 ശതമാനമായിരുന്നു, കഴിഞ്ഞ വര്‍ഷത്തെ ഒക്ടോബറില്‍ ഇത് 0.75 ശതമാനമായിരുന്നു. സജീവമായ കേസുകളുടെ കാര്യത്തില്‍ സംസ്ഥാനം മൂന്നാമതാണ് (ഏപ്രില്‍ 15 വരെ 1,21,769 കേസുകള്‍), അതായത്, മഹാരാഷ്ട്രയ്ക്കും യുപിക്കും പിന്നില്‍. ഗുരുതരമായ രോഗികളെ ആശുപത്രികളിലേക്ക് റഫര്‍ ചെയ്യുന്നതിനാല്‍ മിക്ക മരണങ്ങളും പ്രധാന ജില്ലാ ആസ്ഥാനത്താണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
സംസ്ഥാനത്ത് മരണ സംഖ്യ ഉയരുന്നതിനാല്‍ മോര്‍ച്ചറികളില്‍ സ്ഥലമില്ലാത്തത് സംബന്ധിച്ച് നിരവധി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രിക്ക് പുറത്ത് മൃതദേഹങ്ങള്‍ കുമിഞ്ഞു കൂടുന്ന ദൃശ്യങ്ങള്‍ നേരത്തെ ദേശീയ മാധ്യമങ്ങള്‍ പുറത്തുവിട്ടിരുന്നു. റായ്പൂരിലെ ഡോ. ബി ആര് അംബേദ്കര്‍ മെമ്മോറിയല്‍ ഹോസ്പിറ്റലിന്റെ മോര്‍ച്ചറിയില്‍, ഒരു കോവിഡ് രോഗിയുടെ മൃതദേഹം രണ്ട് മാസത്തിലേറെയായി അജ്ഞാതമായി തുടരുകയാണ്.
അതേസമയം, 2,61,500 പേര്‍ക്കാണ് പുതിയതായി ഇന്ത്യയില്‍ കോവിഡ് സ്ഥിരീകരിച്ചത്. ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്ക് ഓരോ ദിവസവും തിരുത്തപ്പെട്ടുകൊണ്ടിരിക്കുകയാണ്. അതേസമയം മരണനിരക്കും കുത്തനെ ഉയരുന്നത് ആശങ്ക വര്‍ധിപ്പിക്കുന്നു. കൊറോണ വൈറസിന്റെ ഇന്ത്യന്‍ വകഭേദമാണ് ഇപ്പോള്‍ കൂടുതലായി പകരപ്പെടുന്നത്. കോവിഡ് സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 1,38,423 പേര് രോഗമുക്തി നേടി. നിലവില്‍ 18,01,316 പേര് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ചികിത്സയിലുണ്ട്. ഇന്ത്യയില്‍ ഇതുവരെ 1,47,88,109 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇവരില്‍ 1,28,09,643 പേര് രേഗമുക്തി നേടിയപ്പോള്‍ 1,77,150 പേര് മരണപ്പെട്ടു.
ഒരേ സമയം രാജകുമാരിയെ പോലെയും ഗ്ലാമറസായിട്ടും നിത്യ രാജ്, ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍
-
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
''ടേബിളിലിരുന്ന പാത്രം മമ്മൂക്ക എന്റെ നേരേ നീട്ടി, വിറയാർന്ന കൈകളാൽ അത് വാങ്ങി, അത് അപൂർവ്വ സുന്ദര നിമിഷം'' -
'മൊണാലിസയെ 35 കഷണങ്ങളാക്കും'; വിവാഹത്തിൽ വിദ്വേഷ പ്രസ്താവനയുമായി സാധ്വി പ്രാചി -
അഖിൽ മാരാർ കൊട്ടാരക്കരയിലേക്കല്ല, തൃപ്പൂണിത്തുറയിൽ? അതിലും രണ്ട് അഭിപ്രായം..സാബുവിനായി ബിജെപി -
അമേരിക്കക്ക് കനത്ത തിരിച്ചടി; ഇറാഖിൽ യുഎസ് ടാങ്കർ വിമാനം തകർന്ന് വീണു -
വര്‍ക്ക് ഫ്രം ഹോമിലേക്ക് ഈ നഗരങ്ങള്‍; ബെംഗളൂരുവിലും കൊച്ചിയിലും കമ്പനികള്‍ ജീവനക്കാര്‍ക്ക് നല്കിയ നിര്‍ദേശം -
എൽദോസ് കുന്നപ്പിള്ളി കൊച്ചിയിലേക്കോ? നേമത്ത് ശബരിനാഥന്, മണ്ഡലം പിടിക്കാൻ മത്സരിപ്പിക്കണമെന്ന് മൂന്ന് എംപിമാർ -
ഹൈദരാബാദിൽ പാചകവാതക ക്ഷാമം രൂക്ഷം; ഹോസ്റ്റലുകളിൽ നിയന്ത്രണം, വർക്ക് ഫ്രം ഹോം ആവശ്യം ശക്തമാവുന്നു












Click it and Unblock the Notifications