കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊവിഡിന്റെ രണ്ടാം തരംഗം ചത്തീസ്ഗഢില്‍ ആഞ്ഞടിക്കുന്നു; ദിവസേന 100 മരണം, സ്ഥിതി ഗുരുതരം

Google Oneindia Malayalam News

റായ്പൂര്‍: രാജ്യത്ത് കൊവിഡിന്റെ രണ്ടാം തരംഗം ആഞ്ഞടിക്കുമ്പോള്‍ ചത്തീസ്ഗഢില്‍ സ്ഥിതി ഗുരുതരമായി തുടരുന്നു. തലസ്ഥാന നഗരമായ റായ്പൂരില്‍ രോഗികളുടെ എണ്ണം കൂടി വരുന്ന സാഹചര്യമാണുള്ളത്. സംസ്ഥാനത്ത് ദിവസേന 100ല്‍ കൂടുതല്‍ കൊവിഡ് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഏപ്രില്‍ 10 മുതലാണ് മരണ സംഖ്യ ഉയരാന്‍ തുടങ്ങിയത്.

covid

2020 മാര്‍ച്ചില്‍ സംസ്ഥാനത്ത് 5442 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ ഏപ്രിലില്‍ മരണനിരക്ക് 1.54 ശതമാനമായിരുന്നു, കഴിഞ്ഞ വര്‍ഷത്തെ ഒക്ടോബറില്‍ ഇത് 0.75 ശതമാനമായിരുന്നു. സജീവമായ കേസുകളുടെ കാര്യത്തില്‍ സംസ്ഥാനം മൂന്നാമതാണ് (ഏപ്രില്‍ 15 വരെ 1,21,769 കേസുകള്‍), അതായത്, മഹാരാഷ്ട്രയ്ക്കും യുപിക്കും പിന്നില്‍. ഗുരുതരമായ രോഗികളെ ആശുപത്രികളിലേക്ക് റഫര്‍ ചെയ്യുന്നതിനാല്‍ മിക്ക മരണങ്ങളും പ്രധാന ജില്ലാ ആസ്ഥാനത്താണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

സംസ്ഥാനത്ത് മരണ സംഖ്യ ഉയരുന്നതിനാല്‍ മോര്‍ച്ചറികളില്‍ സ്ഥലമില്ലാത്തത് സംബന്ധിച്ച് നിരവധി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രിക്ക് പുറത്ത് മൃതദേഹങ്ങള്‍ കുമിഞ്ഞു കൂടുന്ന ദൃശ്യങ്ങള്‍ നേരത്തെ ദേശീയ മാധ്യമങ്ങള്‍ പുറത്തുവിട്ടിരുന്നു. റായ്പൂരിലെ ഡോ. ബി ആര്‍ അംബേദ്കര്‍ മെമ്മോറിയല്‍ ഹോസ്പിറ്റലിന്റെ മോര്‍ച്ചറിയില്‍, ഒരു കോവിഡ് രോഗിയുടെ മൃതദേഹം രണ്ട് മാസത്തിലേറെയായി അജ്ഞാതമായി തുടരുകയാണ്.

സൂര്യയുടെ പ്രണയത്തിൽ മണിക്കുട്ടൻ എന്തുകൊണ്ട് നോ പറയുന്നില്ല, കാരണം ഒന്ന് മാത്രം, വെളിപ്പെടുത്തൽ ഇങ്ങനെസൂര്യയുടെ പ്രണയത്തിൽ മണിക്കുട്ടൻ എന്തുകൊണ്ട് നോ പറയുന്നില്ല, കാരണം ഒന്ന് മാത്രം, വെളിപ്പെടുത്തൽ ഇങ്ങനെ

മാംഗ്ലൂര്‍ തീരത്ത് കാണാതയ മല്‍സ്യത്തൊഴിലാളികള്‍ക്ക് വേണ്ടി നാവിക സേനയുടെ തിരച്ചില്‍; ചിത്രങ്ങള്‍ കാണാം

അതേസമയം, 2,61,500 പേര്‍ക്കാണ് പുതിയതായി ഇന്ത്യയില്‍ കോവിഡ് സ്ഥിരീകരിച്ചത്. ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്ക് ഓരോ ദിവസവും തിരുത്തപ്പെട്ടുകൊണ്ടിരിക്കുകയാണ്. അതേസമയം മരണനിരക്കും കുത്തനെ ഉയരുന്നത് ആശങ്ക വര്‍ധിപ്പിക്കുന്നു. കൊറോണ വൈറസിന്റെ ഇന്ത്യന്‍ വകഭേദമാണ് ഇപ്പോള്‍ കൂടുതലായി പകരപ്പെടുന്നത്. കോവിഡ് സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 1,38,423 പേര്‍ രോഗമുക്തി നേടി. നിലവില്‍ 18,01,316 പേര്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ചികിത്സയിലുണ്ട്. ഇന്ത്യയില്‍ ഇതുവരെ 1,47,88,109 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇവരില്‍ 1,28,09,643 പേര്‍ രേഗമുക്തി നേടിയപ്പോള്‍ 1,77,150 പേര്‍ മരണപ്പെട്ടു.

പാലായില്‍ ജോസിന് കാര്യങ്ങള്‍ എളുപ്പമല്ല, കളമശ്ശേരിയിലും ഉറപ്പില്ല, സിപിഎം പ്രതീക്ഷ 12 ജില്ലകളില്‍പാലായില്‍ ജോസിന് കാര്യങ്ങള്‍ എളുപ്പമല്ല, കളമശ്ശേരിയിലും ഉറപ്പില്ല, സിപിഎം പ്രതീക്ഷ 12 ജില്ലകളില്‍

യൂത്ത് ലീഗ് നേതാവ് സികെ സുബൈറിന് ഇഡി നോട്ടീസ്; വ്യാഴാഴ്ച ഹാജരാകും, കത്വ ഫണ്ട് തിരിച്ചടിക്കുന്നുയൂത്ത് ലീഗ് നേതാവ് സികെ സുബൈറിന് ഇഡി നോട്ടീസ്; വ്യാഴാഴ്ച ഹാജരാകും, കത്വ ഫണ്ട് തിരിച്ചടിക്കുന്നു

ഒരേ സമയം രാജകുമാരിയെ പോലെയും ഗ്ലാമറസായിട്ടും നിത്യ രാജ്, ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍

English summary
Covid's second wave hits Chhattisgarh; 100 deaths per day, condition critical
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X