കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജൂലായ് ആറിനുള്ളില്‍ എല്ലാം ശരിയാവും; മാസ്റ്റർ പ്ലാനുമായി കേജ്രിവാൾ സര്‍ക്കാർ, പുതിയ നീക്കം ഇങ്ങനെ

  • By Desk
Google Oneindia Malayalam News

ദില്ലി: രാജ്യത്ത് കൊവിഡ് പടര്‍ന്നു പിടിക്കുന്ന സംസ്ഥാനങ്ങളില്‍ ഒന്നാണ് ദില്ലി. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ രോഗികളുള്ള സംസ്ഥാനങ്ങളില്‍ രണ്ടാം സ്ഥാനത്താണ് ദില്ലി. ഏറ്റവും അവസാനം പുറത്തുവന്ന കണക്ക് പ്രകാരം ദില്ലിയില്‍ 66602 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവരില്‍ 24998 പേര്‍ ഇപ്പോഴും ആശുപത്രിയില്‍ തുടരുകയാണ്. ഇതുവരെ 39313 പേരാണ് ദില്ലിയില്‍ നിന്ന് കൊവിഡ് മുക്തരായത്. 2301 പേര്‍ മരണപ്പെടുകയും ചെയ്തു.

delhi

രോഗം പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുകയാണ് സര്‍ക്കാര്‍. ജൂലായ് ആറിനുള്ളില്‍ ദില്ലിയിലെ എല്ലാ വീടുകളിലും കൊവിഡ് പരിശോധന നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ ആലോചിക്കുന്നതായാണ് ഏറ്റവും അവസാനമായി പുറത്തുവരുന്ന വിവരം. വൈറസ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് തീരുമാനം.

Recommended Video

cmsvideo
ലോകം കോവിഡിന്റെ അപകടകരമായ ഘട്ടത്തില്‍ | Oneindia Malayalam

സര്‍ക്കാരിന്റെ പുതിയ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമയാണ് നടപടി. കണ്ടെയിന്‍മെന്റ് സോണില്‍ ഉള്‍പ്പെടുന്ന എല്ലാ വീടുകളിലും ജൂണ്‍ 30നകം പരിശോധന പൂര്‍ത്തിയാക്കണമെന്നാണ് നിര്‍ദ്ദേശം. ഇതിനോടൊപ്പം ജൂലായ് ആറ് ആവുമ്പോഴേക്കും കണ്ടെയിന്‍മെന്റ് സോണിന് പുറത്തുള്ള എല്ലാ വീടുകളിലും പരിശോധന പൂര്‍ത്തിയാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

ഇതുകൂടാതെ, സംസ്ഥാനത്തെ കൊവിഡ് വ്യാപനതോത് മനസിലാക്കുന്നതിനായി ജൂണ്‍ 27 മുതല്‍ സീറോ സര്‍വെ ആരംഭിക്കുമെന്നും ബന്ധപ്പെട്ട് അധികാരികള്‍ അറിയിച്ചു. എന്‍സിഡിസിയുമായി ചേര്‍ന്നാണ് സര്‍വെ നടത്തുന്നത്. ഇതിന്റെ ഫലം ജൂലായ് പത്താം തീയതിയോടെ ലഭിക്കുമെന്നും ദില്ലി സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

അതേസമയം, രാജ്യത്തെ കൊവിഡ് കേസുകളുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനയാണ് സംഭവിക്കുന്നത്. ഇന്ത്യയില്‍ ഇതുവരെ 4,56183 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവരില്‍ 183022 പേര്‍ ഇപ്പോഴും ആശുപത്രിയില്‍ തുടരുകയാണ്. ഇതുവരെ 258685 പേരാണ് കൊവിഡില്‍ നിന്നും മുക്തി നേടിയത്. രോഗമുക്തി നേടുന്നവരുടെ എണ്ണത്തില്‍ വര്‍ദ്ധന സംഭവിക്കുന്നത് ആശ്വാസം പകരുന്ന ഒന്നാണ്. ഇതുവരെ രാജ്യത്ത് 6531 പേരാണ് കൊവിഡ് ബാധിച്ച് ജീവന്‍ നഷ്ടമായിരിക്കുന്നത് . മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്

മരിക്കുന്നതിന് മിനിറ്റുകൾക്ക് മുമ്പ് മകൾ സന്തോഷവതി, പിന്നീട് സംഭവിച്ചത്? ദുരൂഹത ആരോപിച്ച് ബന്ധുക്കൾമരിക്കുന്നതിന് മിനിറ്റുകൾക്ക് മുമ്പ് മകൾ സന്തോഷവതി, പിന്നീട് സംഭവിച്ചത്? ദുരൂഹത ആരോപിച്ച് ബന്ധുക്കൾ

ജോയ് അറയ്ക്കലിന് പിന്നാലെ അജിത്തും; മലയാളി വ്യവസായിയുടേത് ആത്മഹത്യ, ഞെട്ടല്‍ മറാതെ മലയാളി സമൂഹംജോയ് അറയ്ക്കലിന് പിന്നാലെ അജിത്തും; മലയാളി വ്യവസായിയുടേത് ആത്മഹത്യ, ഞെട്ടല്‍ മറാതെ മലയാളി സമൂഹം

കപില്‍ മിശ്രയുടെ അനുയായികള്‍ സമരപ്പന്തല്‍ തീവെച്ച് നശിപ്പിച്ചു, ദില്ലി കലാപത്തിൽ സാക്ഷിമൊഴികപില്‍ മിശ്രയുടെ അനുയായികള്‍ സമരപ്പന്തല്‍ തീവെച്ച് നശിപ്പിച്ചു, ദില്ലി കലാപത്തിൽ സാക്ഷിമൊഴി

English summary
Covid screening to be conducted on all homes in Delhi by July 6
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X