India
 • search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോവിഡ് ഇല്ലായിരുന്നെങ്കിൽ ജയിച്ചേനെ; ബംഗാളിലെ തോൽവിക്ക് കാരണം വ്യക്തമാക്കി ജെപി നദ്ദ

 • By Akhil Prakash
Google Oneindia Malayalam News

കൊൽക്കത്ത: കോവി‍ഡ് ഇല്ലായിരുന്നെങ്കിൽ പശ്ചിമബം ഗാൾ തിരഞ്ഞെടുപ്പിൽ ബിജെപി വിജയിക്കുമായിരുന്നു എന്ന പ്രസ്താവനയുമായി ബിജെപി അധ്യക്ഷൻ ജെ പി നദ്ദ. തിരഞ്ഞെടുപ്പ് കഴിഞ്ഞ് ഒരു വർഷത്തിന് ശേഷമാണ് രണ്ടാം കോവിഡ് തരം ഗത്തിനെ പഴി ചാരി നദ്ദ രം ഗത്ത് വന്നിരിക്കുന്നത്. ബംഗാളിന്റെ അഭിമാനം ഉയർത്തിപ്പിടിക്കാനും അതിനെ താഴ്ത്തിക്കെട്ടാൻ ശ്രമിക്കുന്നവരെ തുറന്നുകാട്ടാനുമുള്ള പോരാട്ടം പാർട്ടി തുടരുമെന്നും നദ്ദ പറഞ്ഞു.

"തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ ഞങ്ങൾ മറ്റു പാർട്ടികളെ പിന്നിലാക്കി ബഹുദൂരം മുന്നിലായിരുന്നു. ഞങ്ങൾ അധികാരത്തിൽ വരുമെന്ന് വളരെ വ്യക്തമായിരുന്നു. എന്നാൽ നാലാം ഘട്ട വോട്ടെടുപ്പിന് തൊട്ടുപിന്നാലെയുള്ള കൊവിഡിന്റെ രണ്ടാം തരംഗം ഞങ്ങളുടെ പ്രചാരണം നിർത്താൻ ഞങ്ങളെ നിർബന്ധിതരാക്കി. ശേഷിക്കുന്ന ഘട്ടങ്ങൽ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളൊന്നുമില്ലാതെ നടന്നു. ഇതാണ് തോൽവിക്ക് കാരണമായത്." എന്നാണ് നദ്ദ പറയുന്നത്. എട്ട് ഘട്ടങ്ങളിൽ ആയിട്ടായിരുന്നു കഴിഞ്ഞ വർഷം ബം ഗാളിൽ നിയമസഭ തിരഞ്ഞെടുപ്പ് നടന്നത്. അടുത്ത തവണ ഞങ്ങൾ അധികാരത്തിൽ വരുമെന്നും കൊൽക്കത്തയിലെ ബ്രിഗേഡ് പരേഡ് ഗ്രൗണ്ടിൽ ഞങ്ങളുടെ വിജയ റാലി നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

"സംസ്ഥാനത്തെ ജനങ്ങൾ നിയമലംഘനം ആരോപിച്ച് മടുത്തു. ഇന്ത്യ ഒരു ജീവനുള്ള സമൂഹമാണ് അത് ശരിയായ സമയത്ത് പ്രതികരിക്കും. ഞങ്ങളുടെ പോരാട്ടം ജനാധിപത്യപരമായി തുടരുകയും തൃണമൂൽ കോൺഗ്രസിനെ പരാജയപ്പെടുത്തുകയും ചെയ്യും."അദ്ദേഹം പറഞ്ഞു. ബംഗാളിലെ 294 അംഗ അസംബ്ലിയിൽ 213 സീറ്റുകൾ നേടി മമത ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂൽ കോൺഗ്രസ് തുടർച്ചയായ മൂന്നാം തവണയും അധികാരത്തിലെത്തിയിരുന്നു. ബിജെപിക്ക് 77 സീറ്റുകൾ നേടാനെ സാധിച്ചൊള്ളു. തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിന് പിന്നാലെ നിരവധി ബിജെപി നേതാക്കൾ ടിഎംസിയിലേക്ക് കൂറുമാറിയിരുന്നു. മുൻ കേന്ദ്രമന്ത്രി ബാബുൽ സുപ്രിയോ, പാർട്ടി എംപി അർജുൻ സിംഗ്, ദേശീയ വൈസ് പ്രസിഡന്റ് മുകുൾ റോയ് ഉൾപ്പെടെ അഞ്ച് നിയമസഭാംഗങ്ങൾ ഈ പട്ടികയിൽ പെടുന്നു.

അജിത് ഡോവൽ-ഇറാൻ വിദേശകാര്യ മന്ത്രി കൂടിക്കാഴ്ച: റിപ്പോർട്ടിൽ തിരുത്തുമായി ഇറാൻഅജിത് ഡോവൽ-ഇറാൻ വിദേശകാര്യ മന്ത്രി കൂടിക്കാഴ്ച: റിപ്പോർട്ടിൽ തിരുത്തുമായി ഇറാൻ

"ബംഗാളി അഭിമാനം നിലനിർത്തുകയും ഉയർത്തിപ്പിടിക്കുകയും അതിനായി പോരാടുകയും വേണം. ഇത് അഭിമാനത്തിന്റെ പ്രശ്‌നമാണ്. ബംഗാളി അഭിമാനത്തെ അപമാനിക്കാനും വ്രണപ്പെടുത്താനും ശ്രമിക്കുന്നവരെ തുറന്നുകാട്ടണം." അദ്ദേഹം പറഞ്ഞു. നൊബേൽ ജേതാവ് രവീന്ദ്രനാഥ ടാഗോർ, നേതാജി സുഭാഷ് ചന്ദ്രബോസ്, സാമൂഹിക പരിഷ്കർത്താവ് ഈശ്വർ ചന്ദ്ര വിദ്യാസാഗർ, സ്വാമി വിവേകാനന്ദൻ തുടങ്ങിയ ദേശീയവാദികളുടെ പാരമ്പര്യം സ്വന്തമാക്കാൻ ഭരണകക്ഷിയായ ടിഎംസിയും ബിജെപിയും നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ ശ്രമിച്ചിരുന്നു.

cmsvideo
  Swapna Suresh Testimony | സ്വപ്ന സുരേഷിനും പിസിക്കുമെതിരെ അരുണ്‍ കുമാര്‍ | *Kerala

  വമ്പന്‍ മേക്കോവറില്‍ ഐശ്വര്യ രാജേഷ്; നിങ്ങള്‍ പണ്ടേ പൊളിയാണെന്ന് ആരാധകര്‍

  English summary
  covid second wave affected the campaigns; JP Nadda's clarificatios for BJP defeat in Bengal
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X