കോവിഡ് വ്യാപനം: ഇന്ത്യയിലേക്കുള്ള യാത്ര റദ്ദാക്കി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍
ദില്ലി: രാജ്യത്ത് കൊവിഡിന്‍റെ രണ്ടാം വ്യാപനം രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തില്‍ ഇന്ത്യയിലേക്കുള്ള യാത്ര ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ മാറ്റിവെച്ചു. ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ഓഫിസാണ് അടുത്തായാഴ്ച നടത്താനിരുന്ന യാത്ര മാറ്റിവെച്ചതായി അറിയിച്ചത്. ഇന്ത്യയിലേക്ക് വരാന്‍ തീരുമാനിച്ചിരുന്ന ബോറിസ് ജോണ്‍സണ് കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ നേരത്തേയും യാത്ര മാറ്റിവെച്ചിരുന്നു.
നിലവിലെ കൊറോണ വൈറസ് സാഹചര്യത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി ബോറിസ് ജോൺസന് അടുത്തയാഴ്ച ഇന്ത്യയിലേക്ക് പോകാൻ കഴിയില്ലെന്നാണ് ജോൺസന്റെ ഓഫീസ് പുറത്തിറക്കിയ ബ്രിട്ടീഷ്, ഇന്ത്യൻ സർക്കാരിന്റെ സംയുക്ത പ്രസ്താവനയിൽ വ്യക്തമാക്കുന്നത്. യാത്ര മാറ്റിവെച്ചെങ്കിലും നരേന്ദ്ര മോദിയും ജോൺസണും യുകെയും ഇന്ത്യയും തമ്മിലുള്ള ഭാവി പങ്കാളിത്തത്തിനായുള്ള കാര്യങ്ങള്‍ ഈ മാസം അവസാനത്തോടെ ചര്‍ച്ച ചെയ്യും. വെര്‍ച്വല്‍ മീറ്റിങ് വഴിയായിരിക്കും ഇരുവരും സംസാരിക്കുക.

ഇന്ത്യയില്‍ കൊവിഡ് രണ്ടാം തരംഗം തീവ്രമാകുന്നു, വിവിധ നഗരങ്ങളില്‍ നിന്നുള്ള ചിത്രങ്ങള്‍
ബ്രെക്സിറ്റിന് ശേഷം യൂറോപ്യൻ യൂണിയന് പുറത്തുള്ള രാജ്യങ്ങളുമായുള്ള വ്യാപാരം പുനരുജ്ജീവിപ്പിക്കാനുള്ള താല്‍പര്യവും ഇന്തോ-പസഫിക് മേഖലയിൽ കൂടുതൽ സ്വാധീനം നേടാനുള്ള നയതന്ത്ര നീക്കത്തിന്റെയും പ്രധാന ഘടകമായിട്ടുമാണ് ഇന്ത്യയുമായുള്ള ബന്ധത്തെ ബ്രിട്ടണ്‍ നോക്കി കാണുന്നത്. ബോറിസ് ജോണ്‍സണന്‍റെ യാത്ര റദ്ദാക്കിയതില്‍ പ്രതികരണവുമായി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയവും രംഗത്ത് എത്തിയിട്ടുണ്ട്. ഇരു രാജ്യങ്ങളും സംയുക്തമായിട്ടാണ് ഇത്തരമൊരു തീരുമാനം എടുത്തതെന്ന് വിദേശകാര്യ മന്ത്രാലയം വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു.
നടുറോഡിൽ കിടിലം ഫോട്ടോഷൂട്ടുമായി രശ്മി ഗൗതം; സോഷ്യല്‍ മീഡിയയിൽ വൈറലായ ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications