Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊവിഡ്; ഗായകന്‍ എസ്പി ബാലസുബ്രഹ്മണ്യം അതീവ ഗുരുതരാവസ്ഥയില്‍

ചെന്നൈ; കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുകയായിരുന്ന ഗായകൻ എസ്പി ബാലസുബ്രഹ്നണ്യത്തിന്റെ നില അതീവ ഗുരുതരമെന്ന് റിപ്പോർട്ട്. എംജിഎം ഹെൽത്ത് കെയറിലാണ് ഇദ്ദേഹം ചികിത്സയിൽ കഴിയുന്നത്. വെന്റിലേറ്ററിലേറ്ററിന്റെ സഹായത്തിലാണ് അദ്ദേഹത്തിന്റെ ജീവൻ നിലനിർത്തുന്നതെന്ന് ആശുപത്രി അധികൃതർ പുറത്തിറക്കിയ മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നു.

Recommended Video

cmsvideo
    കൊവിഡ് ബാധിച്ച ഗായകന്‍ ടജ ബാലസുബ്രഹ്മണ്യം വെന്റിലേറ്ററില്‍ | Oneindia Malayalam

    ഓഗസ്റ്റ് അഞ്ചിന് കൊവിഡ് ബാധിച്ച് എംജിഎം ഹെല്‍ത്ത് കെയറില്‍ പ്രവേശിപ്പിച്ച് ഗായകന്‍ എസ്പി ബാലസുബ്രഹ്മണ്യത്തിന്റെ നില അതീവ ഗുരുതരനാണ്. 13 ന് രാത്രിയോടെ അദ്ദേഹത്തിന്റെ ആരോഗ്യനില കൂടുതൽ വഷളായി. വിദഗ്ദ മെഡിക്കൽ സംഘത്തിന്റെ ഉപദേശത്തിന്റെ അടിസ്ഥാനത്തിൽ അദ്ദേഹത്തെ തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റിയിരിക്കുകയാണ്. വെൻറിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തിയിരിക്കുന്നത്. നില അതീവ ഗുരുതരമാണ്, മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നു.

     spb-1596626173-1

    ഓഗസ്റ്റ് അഞ്ചിന് എസ്പിബി തന്നെയാണ് തനിക്ക് കൊവിഡ് ബാധിച്ച വിവരം അറിയുച്ചത്. കൊവിഡ് സ്ഥിരീകരിച്ചെന്നും ആരോഗ്യ നില തൃപ്തികരമാണെന്നും ഫേസ്ബുക്ക് പേജിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് അദ്ദേഹം പറഞ്ഞത്.

    'കുറച്ച് ദിവസമായി നെഞ്ച് വേദനയും ജലദോഷവും പനിയും ഉണ്ടായിരുന്നു. വേറെ കുഴപ്പങ്ങളൊന്നുമില്ല. എന്നിരുന്നാൽ കൂടിയും റിസ്ക് എടുക്കേണ്ടതില്ലെന്ന് കരുതി.കൊവിഡ് പോസ്റ്റീവ് ആണ്. രോഗം സ്ഥിരീകരിച്ചാൽ നിങ്ങൾക്ക് വീടുകളിൽ ഐസോലേഷനിൽ തുടരാം. അതിൽ പ്രശ്നങ്ങൾ ഒന്നുമില്ല. എന്നാൽ താൻ അതിന് തയ്യാറായില്ല. കാരണം നമ്മളെ മാറ്റി നിർത്തുന്നത് വീട്ടുകാരെ സംബന്ധിച്ച് ഏറെ പ്രയാസകരമാണ്.മാത്രമല്ല വീട്ടുകാരുടെ ആരോഗ്യസ്ഥിയും ശ്രദ്ധിക്കേണ്ടതുണ്ട്. അതിനാലാണ് ഞാൻ ആശുപത്രിയിൽ അഡ്മിറ്റ് ആയത്', എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.

    രണ്ട് ദിവസം കൊണ്ട് ആശുപത്രി വിടും. പരിപൂർണ വിശ്രമത്തിനാണ് താൻ ഇവിടെ എത്തിയത്. അസുഖത്തെ കുറിച്ച് തിരക്കാൻ നിരവധി പേർ വിളിക്കുന്നുണ്ട്. അതുകൊണ്ട് കൂടിയാണ് വീഡിയോ പങ്കുവെച്ചതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+