കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊവിഡ് സാഹചര്യവും വാക്സിൻ വിതരണവും; മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി ചൊവ്വാഴ്ച കൂടിക്കാഴ്ച നടത്തും

Google Oneindia Malayalam News

ദില്ലി; കൊവിഡ് സാഹചര്യങ്ങൾ വിലയിരുത്തുന്നതിനും വാക്സിൻ വിതരണം സംബന്ധിച്ചുള്ള വിവരങ്ങൾ ചർച്ച ചെയ്യുന്നതിനും മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി ചൊവ്വാഴ്ച കൂടിക്കാഴ്ച നടത്തും. കോവിഡ് വെർച്വൽ യോഗമാണ് നടത്തുക. വാക്സിനുകൾ വിതരണം ചെയ്യാനുള്ള സംസ്ഥാനങ്ങളുടെ ശേഷി പ്രധാനമന്ത്രി യോഗത്തിൽ അവലോകനം ചെയ്യും.

കൊവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ നിരവധി തവണ പ്രധാനമന്ത്രി സംസ്ഥാനങ്ങളുമായി വെർച്വൽ യോഗം നടത്തിയിരുന്നു.
ഇന്ത്യയിലെ നാല് വാക്സിൻ കാൻഡിഡേറ്റുകൾ ക്ലിനിക്കൽ പരീക്ഷണങ്ങളുടെ രണ്ടാം ഘട്ടത്തിലോ മൂന്നാംഘട്ടത്തിലാണോ ആണ്. അതിനാൽ തന്നെ വാക്സിൻ വിതരണം, അടിയന്തര അംഗീകാരം എന്നിവയും സംസ്ഥാനങ്ങളുമായി ചർച്ചചെയ്യാൻ സാധ്യതയുണ്ട്. ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ ഉള്ള സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളുമായിട്ടാകും ആദ്യം പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തുക.

modi

നേരത്തേ കോവിഡ് വാക്‌സിന്‍ വിതരണം സംബന്ധിച്ച നടപടികളുടെ പുരോഗതി വിലയിരുത്താന്‍ പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ യോഗം ചേർന്നിരുന്നു. വാക്‌സിന്‍ വികസിപ്പിക്കല്‍, അനുമതി നല്‍കല്‍, സമാഹരിക്കല്‍ തുടങ്ങിയവയെ കുറിച്ചായിരുന്നു യോഗം ചർച്ച ചെയ്തത്. വാക്സിൻ ലഭ്യമാകുന്നതോടെ ആർക്കാണ് മുൻഗണന നൽകേണ്ടത്, ആരോഗ്യപ്രവർത്തകർക്ക് വാക്സിൻ ലഭ്യമാക്കുന്നത് എന്നിവ സംബന്ധിച്ചാണ് യോഗം ചർച്ച ചെയ്തതെന്ന് പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു.

ഫൈസര്‍, മോഡേണ എന്നീ കമ്പനികള്‍ തങ്ങളുടെ കോവിഡ് വാക്‌സിന്‍ 90 ശതമാനത്തിലധികം ഫലപ്രദമാണെന്ന് വ്യക്തമാക്കിയതോടെ കേന്ദ്രസർക്കാർ ഈ കമ്പനികളെ ബന്ധപ്പെട്ടിരുന്നു. വാക്സിൻ ലഭ്യമാകുന്ന മുറയ്ക്ക് വിതരണം ഊർജ്ജിതമാക്കാനുള്ള സാധ്യതകളാണ് കേന്ദ്രസർക്കാർ തേടുന്നത്.രാജ്യത്തിപ്പോള്‍ ചികിത്സയിലുള്ളത് (4,43,486) ആകെ രോഗബാധിതരുടെ 4.85 ശതമാനമാണ്. രോഗമുക്തി നിരക്ക് ഇന്ന് 93.68 ശതമാനമായി. കഴിഞ്ഞ 24 മണിക്കൂറിനിടെ 41,024 പേരാണ് രോഗമുക്തരായത്. ആകെ രോഗമുക്തര്‍ 85,62,641 ആയി.പുതുതായി രോഗമുക്തരായവരുടെ 77.44 ശതമാനവും പത്ത് സംസ്ഥാനങ്ങളിലാണ്

കഴിഞ്ഞ 24 മണിക്കൂറിനിടെ 44,059 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. പുതിയ രോഗബാധിതരില്‍ 78.74 ശതമാനവും പത്ത് സംസ്ഥാനങ്ങളിലാണ്/കേന്ദ്രഭരണപ്രദേശങ്ങളിലാണ്. ഡല്‍ഹിയില്‍ 6746 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. മഹാരാഷ്ട്രയില്‍ 5,753-ഉം കേരളത്തില്‍ 5,254-ഉം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 511 മരണങ്ങളില്‍ 74.95% പത്ത് സംസ്ഥാനങ്ങളിലാണ്.

Recommended Video

cmsvideo
Central Government Developed Covid Application For Covid Vaccination | Oneindia Malayalam

'ഇതാണ് അവസ്ഥയെങ്കിൽ സ്വർണവും വെടിമരുന്നുമൊന്നും വന്ന വഴി അന്വേഷിക്കേണ്ടല്ലോ';സുരേഷ് ഗോപി'ഇതാണ് അവസ്ഥയെങ്കിൽ സ്വർണവും വെടിമരുന്നുമൊന്നും വന്ന വഴി അന്വേഷിക്കേണ്ടല്ലോ';സുരേഷ് ഗോപി

ശോഭാ സുരേന്ദ്രൻ പുറത്തേക്കോ? കടുംവെട്ടുമായി ബിജെപി നേതൃത്വം.. ഇടഞ്ഞ് ആർഎസ്എസുംശോഭാ സുരേന്ദ്രൻ പുറത്തേക്കോ? കടുംവെട്ടുമായി ബിജെപി നേതൃത്വം.. ഇടഞ്ഞ് ആർഎസ്എസും

'118A നടപ്പാക്കിയാൽ ആദ്യം കുടുങ്ങുക ദേശാഭിമാനിയിലും കൈരളയിലും ഉള്ളവർ'; പരിഹാസവുമായി ഫിറോസ്'118A നടപ്പാക്കിയാൽ ആദ്യം കുടുങ്ങുക ദേശാഭിമാനിയിലും കൈരളയിലും ഉള്ളവർ'; പരിഹാസവുമായി ഫിറോസ്

English summary
covid situation and vaccine supply; Prime Minister will meet the Chief Ministers on Tuesday
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X