കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊവിഡ് വ്യാപനം കുറയുന്നില്ല; കര്‍ണാടകയില്‍ ലോക്ക് ഡൗണ്‍ ജൂണ്‍ 14 വരെ നീട്ടി

Google Oneindia Malayalam News

ബംഗളൂരു: കൊവിഡിന്റെ രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തില്‍ കര്‍ണാടകയില്‍ പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ നീട്ടി. ജൂണ്‍ 14 വരെ ലോക്ക് ഡൗണ്‍ നീട്ടിയെന്ന് കര്‍ണാടക മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ അറിയിച്ചു. നേരത്തെ ജൂണ്‍ ഏഴ് വരെയായിരുന്നു സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്. ഗ്രാമപ്രദേശങ്ങളില്‍ കോവിഡ് -19 കേസുകള്‍ കൂടുതലാണെന്നും ലോക്ക്ഡൗണ്‍ ലഘൂകരിക്കാനുള്ള ഏതൊരു നീക്കവും ശ്രദ്ധാപൂര്‍വ്വം നടപ്പാക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി ഇന്നലെ പറഞ്ഞിരുന്നു.

കരുണാനിധിയുടെ 98ാം ജന്മ വാര്‍ഷകത്തില്‍ മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ പുഷ്പാര്‍ച്ചന നടത്തുന്നു: ചിത്രങ്ങള്‍

covid

അതേസമയം, പോസിറ്റിവിറ്റി നിരക്ക് 5 ശതമാനത്തിലും കേസുകളുടെ എണ്ണം 5,000 ല്‍ താഴെയും ആകുമ്പോള്‍ മാത്രമേ നിയന്ത്രണങ്ങള്‍ ലഘൂകരിക്കാനാകൂ എന്നും സംസ്ഥാന കോവിഡ് സാങ്കേതിക ഉപദേശക സമിതി സര്‍ക്കാരിന് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. കൊറോണ വൈറസ് വ്യാപിപ്പിക്കുന്ന പശ്ചാത്തലത്തില്‍ മെയ് 24 മുതല്‍ ജൂണ്‍ 7 വരെ കര്‍ശന നിയന്ത്രണങ്ങള്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. രോഗവ്യാപനം ഇപ്പോഴും സംസ്ഥാനത്ത് തുടരുകയാണെന്ന് മുഖ്യമന്ത്രി അറിയിച്ചു.

ആ ഓഡിയോ പൂര്‍ണം; കെ സുരേന്ദ്രന്റെ വാദം പൊളിയുന്നു... സംഭാഷണത്തില്‍ നിന്ന് മുറിച്ചെടുത്തതല്ലആ ഓഡിയോ പൂര്‍ണം; കെ സുരേന്ദ്രന്റെ വാദം പൊളിയുന്നു... സംഭാഷണത്തില്‍ നിന്ന് മുറിച്ചെടുത്തതല്ല

അതേസമയം, രാജ്യത്ത് കൊവിഡ് കേസുകളില്‍ ഇന്നും നേരിയ വര്‍ദ്ധനവ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. 1,34,154 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറില്‍ കോവിഡ് സ്ഥിരീകരിച്ചത്. തുടര്‍ച്ചയായ ഏഴാം ദിവസമാണ് പ്രതിദിന കോവിഡ് പോസിറ്റീവ് കേസുകളുടെ എണ്ണം രണ്ട് ലക്ഷത്തിന് താഴെയെത്തുന്നത്. അതേസമയം 2,11,499 പേര്‍ രോഗമുക്തി നേടുകയും ചെയ്തു.

സൂപ്പര്‍ ലുക്കില്‍ ശ്രീമുഖിയുടെ സെല്‍ഫി ചിത്രങ്ങള്‍, ആതീവ സുന്ദരിയായെന്ന് ആരാധകര്‍

Recommended Video

cmsvideo
Covaxin trial on children begins at AIIMS Patna

English summary
Covid Spread does not decrease; Lockdown in Karnataka extended till June 14
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X