ഡൽഹി കൊവിഡ് പിടിയിൽ തന്നെ; 9,197 പുതിയ കോവിഡ് -19 കേസുകൾ; മരണം 34
ഡൽഹി കൊവിഡ് പിടിയിൽ തന്നെ; 9,197 പുതിയ കോവിഡ് -19 കേസുകൾ; മരണം 34
ഡൽഹി: ഡൽഹിയിൽ ഇന്ന് 9,197 പുതിയ കൊവിഡ് കേസുകൾ രേഖപ്പെടുത്തി. ഇന്നലെ രേഖപ്പെടുത്തിയ പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണത്തിൽ നിന്ന് ഏകദേശം 20 ശതമാനം കുറവാണിത്.
അതേസമയം, ഡൽഹിയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 34 കൊവിഡ് മരണങ്ങളും റിപ്പോർട്ട് ചെയ്തു. 13,510 പേർ രോഗമുക്തി നേടിയതായും രേഖപ്പെടുത്തി. ഇന്ന് വൈകുന്നേരം പുറത്തിറക്കിയ സംസ്ഥാന ആരോഗ്യ വകുപ്പിന്റെ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
അതേസമയം, ഇന്നലെ ഡൽഹിയിൽ 11,486 കൊറോണ വൈറസ് കേസുകൾ രേഖപ്പെടുത്തിരുന്നു. തുടർച്ചയായ രണ്ട് ദിവസത്തിന് ശേഷം നേരിയ വർദ്ധനവാണ് ഇന്നലെ രേഖപ്പെടുത്തിരുന്നത്. ഒറ്റ ദിവസത്തെ മരണസംഖ്യയും കുറഞ്ഞിരുന്നു. അതേ സമയം, ഡൽഹിയിൽ ശനിയാഴ്ച 45 മരണങ്ങളും വെള്ളിയാഴ്ച 38 മരണങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്.

എന്നാൽ, ഡൽഹിയിലെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 17,91,711 ഉം ആകെ മരണം 25,620 ഉം ആണ്. രോഗബാധിതരായ രോഗികളിൽ മരണ നിരക്ക് കൂടുതൽ ആണെന്ന് ഡൽഹി സർക്കാർ നേരത്തെ പറഞ്ഞിരുന്നു.
അതേ സമയം, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലിവർ ആൻഡ് ബിലിയറി സയൻസസിലെ ഡോക്ടർ പിടിഐയോട് പറഞ്ഞത് ഇങ്ങനെ, ആളുകൾ കൊവിഡ് പരിശോധിക്കുകയും കൊവിഡ് ഫലം പോസിറ്റീവ് ആകുകയും ചെയ്യുന്നു. തുടർന്ന് ഇവരെ ആശുപത്രികളിൽ പ്രവേശിപ്പിക്കുകയും ഗുരുതരമായ കാരണങ്ങളാൽ മരണം സംഭവിക്കുകയും ചെയ്യുന്നു. അതിനാൽ തന്നെ മരണ സംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് സൂചന.- അദ്ദേഹം പറഞ്ഞു.
എന്നിരുന്നാലും, ഡൽഹിയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഗണ്യമായി മെച്ചപ്പെട്ടു. 13.32 ശതമാനമാണ് നിലവിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. അതേ സമയം, ശനിയാഴ്ച പോസിറ്റിവിറ്റി എന്നത് 16.36 ശതമാനവും വെളളിയാഴ്ച 18.04 ശതമാനവും ആയിരുന്നു. അതേ സമയം, കണക്കുകൾ പ്രകാരം, കൊറോണ വൈറസ് മൂലം ആശുപത്രികളിൽ പ്രവേശിപ്പിച്ച രോഗികളുടെ എണ്ണം ഞായറാഴ്ച 2,424 ആയി. എന്നാൽ, ശനിയാഴ്ച 2,504 ഉം വെള്ളിയാഴ്ച 2,656 പേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
എന്നാൽ, കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ, 13,510 രോഗികൾ കൊറോണ വൈറസ് അണുബാധയിൽ നിന്ന് രോഗമുക്തി നേടി. ഇവർ ചികിത്സയ്ക്ക് ശേഷം ആശുപത്രികളിൽ നിന്ന് ഡിസ്ചാർജ് ചെയ്തു എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.












Click it and Unblock the Notifications