കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തിൽ കൊവിഡ് കുതിക്കുന്നു; പുതുതായി 45,449 പേര്‍ക്ക് രോഗബാധ

കേരളത്തിൽ കൊവിഡ് കുതിക്കുന്നു; പുതുതായി 45,449 പേര്‍ക്ക് രോഗബാധ

Google Oneindia Malayalam News

തിരുവനന്തപുരം: കേരളത്തില്‍ 45,449 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,01,252 സാമ്പിളുകള്‍ പരിശോധിച്ചു. രോഗമുക്തി നേടിയവര്‍ 27,961 ആണ്. 38 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്.

എറണാകുളം 11,091, തിരുവനന്തപുരം 8980, കോഴിക്കോട് 5581, തൃശൂര്‍ 2779, കൊല്ലം 2667, മലപ്പുറം 2371, കോട്ടയം 2216, പാലക്കാട് 2137, പത്തനംതിട്ട 1723, ആലപ്പുഴ 1564, ഇടുക്കി 1433, കണ്ണൂര്‍ 1336, വയനാട് 941, കാസര്‍ഗോഡ് 630 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

covid

അതേസമയം, കഴിഞ്ഞ 24 മണിക്കൂറിനിടെ 1,01,252 സാമ്പിളുകൾ ആണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ആയി 4,17,764 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിൽ ഉള്ളത്. ഇവരില്‍ 4,08,881 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 8883 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിൽ ആണ്. 1098 പേരെ ആണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

നിലവില്‍ കോവിഡ് 2,64,638 കേസുകളില്‍, 3.5 ശതമാനം വ്യക്തികള്‍ മാത്രം ആണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 38 മരണങ്ങൾ ആണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗ നിര്‍ദേശം അനുസരിച്ച് അപ്പീല്‍ നല്‍കിയ 39 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 51,816 ആയി.

രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ ആയിരുന്ന 27,961 പേര്‍ രോഗ മുക്തി നേടി. തിരുവനന്തപുരം 9017, കൊല്ലം 577, പത്തനംതിട്ട 1146, ആലപ്പുഴ 567, കോട്ടയം 1225, ഇടുക്കി 415, എറണാകുളം 2901, തൃശൂര്‍ 5086, പാലക്കാട് 835, മലപ്പുറം 698, കോഴിക്കോട് 3229, വയനാട് 260, കണ്ണൂര്‍ 1494, കാസര്‍ഗോഡ് 511 എന്നിങ്ങനേയാണ് രോഗമുക്തിയായത്. 2,64,638 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 53,25,932 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി എന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

എന്നാൽ, കൊവിഡ് 19 വിശകലന റിപ്പോര്‍ട്ട് ഇങ്ങനെ

· വാക്‌സിനേഷന്‍ എടുക്കേണ്ട ജനസംഖ്യയുടെ 100 ശതമാനം പേര്‍ക്ക് ഒരു ഡോസ് വാക്‌സിനും (2,67,53,867), 83 ശതമാനം പേര്‍ക്ക് രണ്ട് ഡോസ് വാക്‌സിനും (2,22,68,609) നല്‍കി.
· 15 മുതല്‍ 17 വയസുവരെയുള്ള ആകെ 66 ശതമാനം (10,07,879) കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കി.

· ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വാക്‌സിനേഷന്‍/ ദശലക്ഷം ഉള്ള സംസ്ഥാനം കേരളമാണ് (14,11,712)

· ജനുവരി 16 മുതല്‍ 22 വരെ ഉള്ള കാലയളവില്‍, ശരാശരി 1,72,290 കേസുകള്‍ ചികിത്സയിലുണ്ടായിരുന്നതില്‍ 0.6 ശതമാനം പേര്‍ക്ക് മാത്രമാണ് ഓക്‌സിജന്‍ കിടക്കകളും 0.5 ശതമാനം പേര്‍ക്ക് മാത്രമാണ് ഐസിയുവും ആവശ്യമായി വന്നത്. ഈ കാലയളവില്‍, കഴിഞ്ഞ ആഴ്ചയുമായി താരതമ്യം ചെയ്യുമ്പോള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന പുതിയ കേസുകളില്‍ ഏകദേശം 1,55,536 വര്‍ധനവ് ഉണ്ടായി. പുതിയ കേസുകളുടെ വളര്‍ച്ചാ നിരക്കില്‍ മുന്‍ ആഴ്ചയുമായി താരതമ്യപ്പെടുത്തുമ്പോള്‍ 191 ശതമാനം വര്‍ധനവ് ഉണ്ടായിട്ടുണ്ട്. നിലവില്‍ രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ള രോഗികള്‍, ആശുപത്രികള്‍, ഫീല്‍ഡ് ആശുപത്രികള്‍, ഐസിയു, വെന്റിലേറ്റര്‍, ഓക്‌സിജന്‍ കിടക്കകള്‍ എന്നിവിടങ്ങളിലെ രോഗികളുടെ എണ്ണം എന്നിവ മുന്‍ ആഴ്ചയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഈ ആഴ്ചയില്‍ യഥാക്രമം 199%, 91%, 118%, 58%, 26% 101% വര്‍ധിച്ചിട്ടുണ്ട്.

English summary
covid spread in Kerala; Newly infected 45,449 people
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X