രാജ്യത്തെ കൊവിഡ് വ്യാപനം ഏപ്രില്‍ പകുതിയോടെ മൂര്‍ധന്യത്തിലെത്തും; റിപ്പോര്‍ട്ട് പുറത്തുവിട്ട് എസ്ബിഐ
ദില്ലി: രാജ്യത്ത് കൊവിഡിന്റെ രണ്ടാം തരംഗം ഏപ്രില്‍ പകുതിയോടെ ശക്തി പ്രാപിക്കുമെന്ന് റിപ്പോര്‍ട്ട്. സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഫെബ്രുവരി മുതല്‍ ദിവസേനെയുള്ള കൊവിഡ് കേസുകളില്‍ വര്‍ദ്ധന റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെന്നും രണ്ടാം തരംഗത്തെയാണ് ഇത് സൂചിപ്പിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പെബ്രുവരി 15 മുതല്‍ 100 ദിവസത്തേക്ക് ഇത് നിലനില്‍ക്കുമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

മാര്‍ച്ച് 23 വരെയുള്ള കണക്കുകള്‍ പ്രകാരം ഇന്ത്യയില്‍ ആരെ കൊവിഡ് രോഗികളുടെ എണ്ണം 25 ലക്ഷത്തോളമായെന്നാണ് പ്രവചനം. ഈ സ്ഥിതി തുടരുകയാണെങ്കില്‍ ഏപ്രില്‍ പകുതിയോടെ കേസുകള്‍ മൂര്‍ധന്യത്തിലെത്തുമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. 28 പേജുള്ള റിപ്പോര്‍ട്ടാണ് ഇപ്പോള്‍ എസ്ബിഐ പുറത്തുവിട്ടിരിക്കുന്നത്. തദ്ദേശീയമായി ഏര്‍പ്പെടുത്തുന്ന ലോക്ക് ഡൗണുകള്‍ രോഗ പകര്‍ച്ച തടയാന്‍ സഹായിക്കുന്നില്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കൂടാതെ കൊവിഡിനെ പ്രതിരോധിക്കാനുള്ള ഏക പോംവഴി കൂട്ടവാക്‌സിനേഷനാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
കൊവിഡ് വാക്‌സിനേഷനിലുള്ള തോത്് വര്‍ദ്ധിപ്പിക്കണമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ദിവസേനയുള്ള വാക്‌സിനേഷന്‍ 34 ലക്ഷത്തില്‍ നിന്ന് 40-45 ലക്ഷത്തിലേക്ക് ഉയര്‍ത്തിയാല്‍ 45 വയസിന് മുകളിലുള്ളവരുടെ കുത്തിവയ്പ്പ് നാല് മാസം കൊണ്ട് പൂര്‍ത്തിയാക്കാനാകുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം, രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ 53364 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. അഞ്ച് മാസത്തിന് ശേഷം ആദ്യമായാണ് പ്രതിദിനം പുതിയതായി കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം അമ്പതിനായിരം കടക്കുന്നത്. ഒക്ടോബര്‍ 23നായിരുന്നു ഇതിന് മുമ്പ് അവസാനാമായി കോവിഡ് രോഗികളുടെ എണ്ണം അമ്പതിനായിരത്തിന് മുകളില്‍ എത്തിയത്.
ബംഗാളിലെ ബങ്കുറയില്‍ നടന്ന മമത ബാനര്‍ജിയുടെ തിരഞ്ഞെടുപ്പ് പ്രചാരണം: ചിത്രങ്ങള്‍ കാണാം
2020 ഒക്ടോബറിന് ശേഷം കോവിഡ് രോഗികളുടെ എണ്ണത്തില്‍ വലിയ കുറവ് രേഖപ്പെടുത്തിയിരുന്നു. ഒരു ലക്ഷത്തില്‍ നിന്ന് ഇരുപതിനായിരത്തില്‍ താഴേയായി കുറഞ്ഞ കോവിഡ് രോഗികളുടെ എണ്ണം എന്നാല്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വീണ്ടും വര്‍ധിച്ചുക്കൊണ്ടിരിക്കുകയാണ്. രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുക്കാനുള്ള സാധ്യതയുണ്ട്.
കൃതി ഷെട്ടിയുടെ അടിപൊളി ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications