പൂട്ട് വീഴുമോ? കോവിഡ് കുതിക്കുന്നു; പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി ഇന്ന് കൂടിക്കാഴ്ച
പൂട്ട് വീഴുമോ? കോവിഡ് കുതിക്കുന്നു; പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി ഇന്ന് കൂടിക്കാഴ്ച
ഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് മുഖ്യമന്ത്രിമാരുമായി യോഗം ചേരും. രാജ്യത്ത് ഉയർന്നു വരുന്ന കൊവിഡ് കേസുകളുടെയും ഒമൈക്രോൺ വകഭേദത്തിന്റെയും കുതിച്ചു ചാട്ടത്തിന്റെ അടിസ്ഥാനത്തിലാണ് യോഗം ചേരുന്നത്.
ഇന്ന് വൈകിട്ട് 4 . 30 നാണ് യോഗം. പ്രധാനമന്ത്രി നരേന്ദ്രമോദി വീഡിയോ കോൺഫറൻസിങ് വഴി മുഖ്യമന്ത്രിമാരുമായി യോഗത്തിൽ പങ്കെടുക്കും. പുതിയ കോവിഡ് തരംഗത്തിൽ ഇന്ത്യ പ്രതി ദിനം മാത്രം 250,000 കേസുകളിലേക്ക് അടുക്കുന്ന സമയത്താണ് ഈ യോഗം നടക്കുന്നത്.
കോവിഡ് -19 കേസുകളുടെ ദ്രുത ഗതിയിലുള്ള കുതിച്ചുചാട്ടം രാത്രി കർഫ്യൂ, വലിയ ഒത്തു ചേരലുകൾക്ക് നിരോധനം എന്നിവ ഉൾപ്പെടെ പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്ന കാര്യങ്ങൾ ഇന്നത്തെ യോഗത്തിൽ ചർച്ച ചെയ്യും.

അതേ സമയം , രാജ്യത്തെ കോവിഡ് -19 സാഹചര്യം, ആരോഗ്യ സംരക്ഷണ സംവിധാനത്തിന്റെ നിലവിലുള്ള തയ്യാറെടുപ്പ്, വാക്സിനേഷൻ കാമ്പെയ്‌നിന്റെ അവസ്ഥ, ഒമൈക്രോൺ വേരിയന്റിന്റെ പൊതു ജനാരോഗ്യ പ്രത്യാഘാതങ്ങൾ എന്നിവ വിലയിരുത്തുന്നതിനായി പ്രധാന മന്ത്രി കഴിഞ്ഞയാഴ്ചയും ഉന്നത തല യോഗത്തിന് നേതൃത്വം നൽകിയിരുന്നു. യോഗത്തിൽ, കോവിഡ് കേസുകളുടെ ആഗോള കുതിപ്പിനെക്കുറിച്ച് ആരോഗ്യ സെക്രട്ടറി വിശദമായ അവതരണം നടത്തിയതായി പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചിരുന്നു.

എന്നാൽ, ജില്ലാ തലത്തിൽ മതിയായ ആരോഗ്യ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കേണ്ടതിന്റെ ആവശ്യകത സംബന്ധിച്ച് സംസ്ഥാനങ്ങളെ ഏകോപിപ്പിക്കാൻ പ്രധാനമന്ത്രി മോദി ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. ഉയർന്ന കേസുകൾ റിപ്പോർട്ട് ചെയ്യുന്ന ക്ലസ്റ്ററുകളിൽ തീവ്രമായ നിയന്ത്രണവും സജീവ നിരീക്ഷണവും തുടരാനും ഉയർന്ന കേസുകൾ റിപ്പോർട്ട് ചെയ്യുന്ന സംസ്ഥാനങ്ങൾക്ക് ആവശ്യമായ സാങ്കേതിക പിന്തുണ നൽകാനും അദ്ദേഹം ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.

15 മുതൽ 18 വയസ് പ്രായമുള്ള കൗമാരക്കാർക്കുള്ള വാക്സിനേഷൻ ഡ്രൈവ് ഇന്ത്യ വിപുലീകരിച്ചു. കൂടാതെ ആരോഗ്യ പ്രവർത്തകർക്കും മുൻനിര തൊഴിലാളികൾക്കും 60 വയസ്സിന് മുകളിൽ പ്രായമുളളവർക്കും മുൻകരുതൽ ഡോസുകൾ നൽകാനും തുടങ്ങി. മിഷൻ മോഡിൽ കൗമാരക്കാർക്കുള്ള വാക്സിൻ ഡ്രൈവ് കൂടുതൽ വേഗത്തിലാക്കാൻ പ്രധാനമന്ത്രി മോദി ഉദ്യോഗസ്ഥരോട് അഭ്യർത്ഥിച്ചു. സംസ്ഥാനത്തെ പ്രത്യേക സാഹചര്യങ്ങൾ, മികച്ച രീതികൾ, പൊതുജനാരോഗ്യ പ്രതികരണം എന്നിവ ചർച്ച ചെയ്യാൻ മുഖ്യമന്ത്രിമാരുമായി യോഗം വിളിക്കണമെന്ന് അദ്ദേഹം പറഞ്ഞിരുന്നു.

"വൈറസ് തുടർച്ചയായി വികസിച്ചുകൊണ്ടിരിക്കുന്നതിനാൽ, പരിശോധന, വാക്സിനുകൾ, ജീനോം സീക്വൻസിങ് ഉൾപ്പെടെയുള്ള ഫാർമക്കോളജിക്കൽ ഇടപെടലുകൾ എന്നിവയിൽ തുടർച്ചയായ ശാസ്ത്രീയ ഗവേഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും പ്രധാനമന്ത്രി സംസാരിച്ചിരുന്നു," പ്രധാനമന്ത്രിയുടെ ഓഫീസ് ഒരു പ്രസ്താവനയിൽ പറഞ്ഞിരിക്കുന്നു.

അതേ സമയം, രാജ്യത്ത് കോവിഡ് പിടി മുറുക്കുകയാണ്. ഡൽഹിയിലും മഹാരാഷ്ട്രയിലും പ്രതി ദിനം നിരവധി കേസുകൾ റിപ്പോർട്ട് ചെയുന്നു. എന്നാൽ, ജനുവരി അവസാന വാരത്തിലോ ഫെബ്രുവരി ആദ്യവാരത്തിലോ കോവിഡ് -19 രോഗികളെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതിൽ വർദ്ധനവുണ്ടാകുമെന്ന് മഹാരാഷ്ട്ര ആരോഗ്യ വകുപ്പ് സംസ്ഥാന മന്ത്രിസഭയെ അറിയിച്ചിരുന്നു. സംസ്ഥാന കാബിനറ്റിന് മുമ്പാകെ നടത്തിയ അവതരണത്തിലാണ് ആരോഗ്യ വകുപ്പ് ഈ വിവരം വ്യക്തമാക്കിയത്. ഇതിൽ കാബിനറ്റ് ആശങ്ക പ്രകടിപ്പിച്ചതായി മുഖ്യമന്ത്രിയുടെ ഓഫീസ് (സിഎംഒ) പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞതായി, പി ടി ഐ റിപ്പോർട്ട് ചെയ്തു.
Recommended Video

സംസ്ഥാനത്ത് മെഡിക്കൽ ഓക്‌സിജന്റെ പ്രതിദിന ആവശ്യം വർധിച്ചിട്ടുണ്ടെന്നും നിലവിലെ ആവശ്യം 400 മെട്രിക് ടൺ ആണെന്നും അവർ പറഞ്ഞു. ഓക്‌സിജന്റെ ആവശ്യം 700 മെട്രിക് ടണ്ണായി ഉയരുകയാണെങ്കിൽ കർശന നിയന്ത്രണങ്ങൾ വേണ്ടി വരും. ഈ വസ്‌തുത കണക്കിലെടുത്ത് ജില്ലാ ഭരണകൂടം വാക്‌സിനേഷൻ വേഗത്തിലാക്കുകയും ആവശ്യമായ നടപടികൾ കൈക്കൊള്ളുകയും ചെയ്യണമെന്ന് യോഗത്തിൽ മുഖ്യമന്ത്രി ഉദ്ദവ് താക്കറെ പറഞ്ഞു.
-
ഡൽഹിയും മുംബൈയും തകർക്കും; ഭീഷണി മുഴക്കി മുൻ പാകിസ്ഥാൻ ഹൈക്കമ്മീഷണർ. -
തിരുവനന്തപുരത്ത് ജോലി ഒഴിവ്; 20,000ത്തിന് മുകളിൽ ശമ്പളം..അപേക്ഷിക്കാം -
കിടിലൻ ഐഡിയ; ഇവി ചാർജിങ് സ്റ്റേഷൻ ബിസിനസ്സിലൂടെ ലക്ഷങ്ങൾ വരുമാനം -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല'












Click it and Unblock the Notifications