കർണാടകയിലും കേരളത്തിലും കൊവിഡിന്റ കുതിച്ചുചാട്ടം; ഇന്ത്യയിൽ രണ്ടര ലക്ഷം; വിവരങ്ങൾ നോക്കാം
കർണാടകയിലും കേരളത്തിലും കൊവിഡിന്റ കുതിച്ചുചാട്ടം; ഇന്ത്യയിൽ രണ്ടര ലക്ഷം; വിവരങ്ങൾ നോക്കാം
ഡൽഹി: ഇന്ത്യയിൽ കൊവിഡ്, ഒമൈക്രോൺ എന്നിവ അതിരൂക്ഷമാകുന്നു. ദിനം പ്രതിയുളള കേസുകൾ വർദ്ധിക്കുന്ന സാഹചര്യമാണ്. ഇത് രാജ്യത്ത് ഏറെ പ്രതിസന്ധി സൃഷ്ടിക്കുന്നു. നിയന്ത്രങ്ങളും കൂടുതൽ നടപടികളും സ്വീകരിക്കുന്ന തരത്തിലാണ് രാജ്യത്ത് കേസുകളുടെ ഉയർച്ച. മഹാരാഷ്ട്ര, മുംബൈ, കൊൽക്കത്ത, കർണാടക, കേരളം എന്നിവടങ്ങളിൽ വൈറസ് വ്യാപനം രൂക്ഷമാകുന്നു.
ഇന്ന് ഇന്ത്യയിൽ രണ്ടര ലക്ഷം കടന്ന് പ്രതിദിന കോവിഡ് റിപ്പോട്ട് ചെയ്തു. 2,82,970 പേർക്കാണ് കൂടി കൊവിഡ് സ്ഥിരീകരിച്ചത്. 441 മരണം കൂടി റിപ്പോർട്ട് ചെയ്തു. നിലവിൽ പതിനെട്ട് ലക്ഷത്തിലധികം പേരാണ് കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. എന്നാൽ, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.13 ശതമാനം ആണ്.

ഇത് വരെ 8,961 പേർക്കാണ് രാജ്യത്ത് കൊവിഡ് 19 ഒമൈക്രോൺ വകഭേദം സ്ഥിരീകരിച്ചിട്ടുള്ളത്. 1.88 ലക്ഷം പേർ കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗമുക്തരാവുകയും ചെയ്തിട്ടുണ്ട്. നിലവിൽ രാജ്യത്തെ രോഗമുക്തി നിരക്ക് 93.88 ശതമാനം ആണ്. കഴിഞ്ഞ ഒരു ആഴ്ചയ്ക്കിടെ 17 ലക്ഷം പുതിയ കേസുകൾ സ്ഥിരീകരിച്ചുവെങ്കിലും ആശുപത്രിയിൽ ചികിത്സ തേടേണ്ടി വന്നവരുടെ എണ്ണം കുറവാണ്.
കൊവിഡ് കണക്കുകൾ ഉയരുന്നതിനിടെ പല സംസ്ഥാനങ്ങളും നിയന്ത്രണം കടുപ്പിക്കാനൊരുങ്ങുകയാണ്. കർണാടകയിൽ ചൊവ്വാഴ്ച 41,457 പുതിയ കോവിഡ് കേസുകളും 20 മരണങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു. തിങ്കളാഴ്ച കർണാടകയിൽ 27,156 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ആകെ, 41,000 കേസുകളിൽ ബാംഗ്ലൂരിൽ മാത്രം 25,595 കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എന്നാൽ, സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റീവ് നിരക്ക് ഇപ്പോൾ 22.3% ആണ്. സംസ്ഥാനത്ത് 24 മണിക്കൂറിനുള്ളിൽ 8,353 ആശുപത്രിയിൽ നിന്നും ഡിസ്ചാർജ്ജ് ചെയ്തിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
പുതിയ കേസുകൾ കൂടി ചേർത്തതോടെ കർണാടകയിൽ ആകെ 2,50,381 സജീവ കേസുകൾ ആണുളളത്. എന്നാൽ, തിങ്കളാഴ്ച 27,156 പുതിയ കോവിഡ് -19 അണുബാധകളും 14 മരണങ്ങളും റിപ്പോർട്ട് ചെയ്തു. സംസ്ഥാനത്തെ ആകെ കേസുകളും മരണങ്ങളും യഥാ ക്രമം 32,47,243 ഉം 38,445 ഉം ആയി. ആരോഗ്യ വകുപ്പാണ് ഈ വിവരങ്ങൾ അറിയിക്കുന്നത്.
എന്നാൽ, ഞായറാഴ്ച സംസ്ഥാനത്ത് 34,047 കേസുകളും 13 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഞായറാഴ്ചയുമായി താരതമ്യപ്പെടുത്തുമ്പോൾ കേസുകളിൽ കുറവുണ്ടായതോടെ, ടെസ്റ്റ് പോസിറ്റീവ് നിരക്കും 19.29 ശതമാനത്തിൽ നിന്ന് 12.45 ശതമാനമായി കുറഞ്ഞു. കേസിലെ മരണനിരക്ക് 0.05 ശതമാനം ആണ്.
അതേ സമയം, ഇന്നലെ കേരളത്തിൽ 28,481 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. തിരുവനന്തപുരം 6911, എറണാകുളം 4013, കോഴിക്കോട് 2967, തൃശൂര്‍ 2622, കോട്ടയം 1758, കൊല്ലം 1604, പാലക്കാട് 1546, മലപ്പുറം 1375, പത്തനംതിട്ട 1328, കണ്ണൂര്‍ 1170, ആലപ്പുഴ 1087, ഇടുക്കി 969, കാസര്‍ഗോഡ് 606, വയനാട് 525 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. ഇന്നലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരുടെ എണ്ണം 944 ആണ്. രോഗമുക്തി നേടിയവര്‍ 7303. കഴിഞ്ഞ 24 മണിക്കൂറിനിടെ 80,740 സാമ്പിളുകള്‍ പരിശോധിച്ചു. 83 മരണങ്ങൾ റിപ്പോര്‍ട്ട് ചെയ്പ്പോൾ സംസ്ഥാനത്തെ ആകെ മരണം 51,026 ആയി.
അതേ സമയം, സംസ്ഥാനത്ത്, കോവിഡ് വ്യാപനം ശക്തമായതിനാൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടി വന്നേക്കുമെന്ന് മന്ത്രിസഭാ യോഗം വിലയിരുത്തി. ഇക്കാര്യത്തിൽ വ്യാഴാഴ്ച ചേരുന്ന കോവിഡ് അവലോകന യോഗത്തിൽ തീരുമാനമുണ്ടാകും. സംസ്ഥാനത്തു രോഗസ്ഥിരീകരണ നിരക്ക് ആദ്യമായി 35 കടന്ന സാഹചര്യത്തിൽ ആൾക്കൂട്ട നിയന്ത്രണം ഏർപ്പെടുത്തുന്നതടക്കമുള്ള കർശന നടപടികളിലേക്ക് കടക്കുമെന്നാണ് സൂചന.












Click it and Unblock the Notifications