• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കൊവിഡ് വായുവിലൂടെ പകരും; ശക്തമായ തെളിവുണ്ടെന്ന് ലാൻസെറ്റ്

ദില്ലി; കൊവിഡ് വൈറസ് വായുവിലൂടെ പകരുമെന്നതിന് ശക്തമായ തെളിവ് ലഭിച്ചെന്ന് മെഡിക്കൽ മാസികയായ ലാൻസെറ്റ്. അമേരിക്ക, ഇംഗ്ലണ്ട്, കാനഡ എന്നീ രാജ്യങ്ങളിലെ ആറ് വിദഗ്ധ ശാസ്ത്രജ്ഞർ നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. വായുവിലൂടെ പകരുന്നതിനാലാണ് രോഗവ്യാപനം ശക്തമാകുന്നതെന്നും ലാൻസെറ്റിലെ ലേഖനത്തിൽ പറയുന്നു.

ഇതിനെ സാധൂകരിക്കുന്ന നിരവധി ഉദാഹരണങ്ങളും വിദ്ഗദർ നിരത്തുന്നു. അതിലൊന്നാണ് സ്‌കാജിറ്റ് കൊയിർ സംഭവം. അന്ന് പരിശീലനത്തിൽ പങ്കെടുത്ത 53 പേർക്ക് ഒരാളിൽ നിന്നും രോഗം ബാധിച്ചിരുന്നു. എന്നാൽ ഇവർക്കൊന്നും തന്നെ അടുത്ത് ഇടപഴകിയതിലൂടെയോ സ്പർശനത്തിലൂടെയോ അല്ല രോഗം ബാധിച്ചതെന്നാണ് വ്യക്തമാകുന്നതെന്നാണ് ലാൻസെറ്റിന്റെ റിപ്പോർട്ടിൽ പറയുന്നത്. മാത്രമല്ല തുറസായ സ്ഥലങ്ങളേക്കാൾ അടച്ചിട്ട മുറികളിലാണ് രോഗവ്യാപന തോത് കൂടുതലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

ഹോട്ടലുകളിലെ തൊട്ടടുത്ത മുറികളിലെ ആളുകൾക്കിടയിൽ വൈറസ് വ്യാപകമായി പകരുന്നതായും ഗവേഷകർ ചൂണ്ടിക്കാട്ടുന്നു,അതും ഒരിക്കലും പരസ്പരം ബന്ധപ്പെടാത്ത ആളുകൾ തമ്മിൽ.അതേസമയം വെന്റിലേഷന്റെ സഹായത്തോടെ രോഗ വ്യാപന നിരക്ക് കുറക്കാൻ സാഝിക്കുമെന്നും പഠനത്തിൽ പറയുന്നു. രോഗലക്ഷണങ്ങളൊന്നും തന്നെ പ്രകടിപ്പിക്കാത്തവരിൽ നിന്നാണ് 40 ശതമാനം കൊവിഡ് കേസുകളും റിപ്പോർട്ട് ചെയ്യുന്നതെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.

റമദാന്‍ വ്രതം ആരംഭിച്ചു, രാജ്യത്തെ വിവിധയിടങ്ങളില്‍ നിന്നുള്ള നോമ്പുതുറ ചിത്രങ്ങള്‍ കാണാം

രോഗിയുടെ സംസാരം, ശ്വസനം, തുമ്മൽ എന്നിവയിലൂടെയെല്ലാം എളുപ്പത്തിൽ വായൂവിലൂടെ മറ്റുള്ളവരിലേക്ക് രോഗം പടരാൻ സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ വെന്റിലേഷൻ സൗകര്യവും എയർ ഫിൽട്രേഷനും ഉറപ്പാക്കാനും വീട്ടകങ്ങളിൾ ആളുകൾ തിങ്ങി പാർക്കുന്നത് കുറക്കാനും ശരിയായ രീതിയിൽ മാസ്ക് ധരിക്കുവാനും സാമൂഹിക അകലം പാലിക്കാനും ശ്രദ്ധിക്കണമെന്ന് റിപ്പോർട്ടിൽ പറയുന്നു.

സർക്കാരിന്റെ തിരഞ്ഞെടുപ്പ് കാലത്തെ പ്രഹസനങ്ങളെ ഹൈക്കോടതി പൊളിച്ചു;രമേശ് ചെന്നിത്തലസർക്കാരിന്റെ തിരഞ്ഞെടുപ്പ് കാലത്തെ പ്രഹസനങ്ങളെ ഹൈക്കോടതി പൊളിച്ചു;രമേശ് ചെന്നിത്തല

അസം ഉറപ്പിച്ച് കോണ്‍ഗ്രസ്? 65 സീറ്റില്‍ ആ തന്ത്രമേറ്റു, രാഹുലും പ്രിയങ്കയും ഒരുക്കിയ ചാണക്യതന്ത്രംഅസം ഉറപ്പിച്ച് കോണ്‍ഗ്രസ്? 65 സീറ്റില്‍ ആ തന്ത്രമേറ്റു, രാഹുലും പ്രിയങ്കയും ഒരുക്കിയ ചാണക്യതന്ത്രം

വളഞ്ഞ വഴിയില്‍ ഉപദേശിക്കേണ്ട;വിജയരാഘവന് മറുപടിയുമായി എൻഎസ്എസ്വളഞ്ഞ വഴിയില്‍ ഉപദേശിക്കേണ്ട;വിജയരാഘവന് മറുപടിയുമായി എൻഎസ്എസ്

'ക്ഷേത്രങ്ങളെ മതവിദ്വേഷത്തിന്റെ ആയുധപ്പുരകളാക്കാൻ ശ്രമിക്കുന്നവർക്ക് ചരിത്രം മാപ്പു നൽകില്ല''ക്ഷേത്രങ്ങളെ മതവിദ്വേഷത്തിന്റെ ആയുധപ്പുരകളാക്കാൻ ശ്രമിക്കുന്നവർക്ക് ചരിത്രം മാപ്പു നൽകില്ല'

കൂളായി ജാൻവി കപൂർ, ലേറ്റസ്റ്റ് ചിത്രങ്ങൾ കാണാം

English summary
Covid spreads through the air; Lancet with strong evidence
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X