കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുത്തനെ ഉയർന്ന് കൊവിഡ്; ഗുജറാത്തിൽ വെള്ളിയാഴ്ച മുതൽ രാത്രികാല കർഫ്യൂ

Google Oneindia Malayalam News

തിരുവനന്തപുരം; കൊവിഡ് കേസുകൾ കുത്തനെ ഉയരുന്ന സാഹചര്യത്തിൽ രാത്രി കാലകർഫ്യൂ ഏർപ്പെടുത്താനൊരുങ്ങി അഹമ്മദാബാദ് മുനിസിപ്പൽ കോർപ്പറേഷൻ. രാത്രി 9 മുതൽ രാവിലെ ആറ് വരെയാണ് കർഫ്യൂ നടപ്പാക്കാൻ ഒരുങ്ങുന്നത്. നവംബർ 20 വെള്ളിയാഴ്ച രാത്രി മുതൽ കർഫ്യൂ നിലവിൽ വരും.

ഇതുവരെ അഹമ്മദാബാദിൽ 45,000 കൊവിഡ് കേസുകളാണ് ഇതുവരെ റിപ്പോർട്ട് ചെയ്തത്.ഇതുവരെ 40,000 പേർക്കാണ് രോഗമുക്തി. 2000 പേർക്ക് ജീവൻ നഷ്ടമായിട്ടുണ്ട്. വ്യാഴാഴ്ച 12,457 കൊവിഡ് കേസുകളാണ് സംസ്ഥാനത്ത്റിപ്പോർട്ട് ചെയ്തത്. ഇതുവരെ 69,78,249 സാമ്പിളുകളാണ് സംസ്ഥാനത്ത് പരിശോധിച്ചത്.

999-1585205160-158

ദീപാവലിയെ തുടർന്നാണ് കേസുകൾ ഉയരാൻ കാരണമായതെന്നാണ്അഹമ്മദാബാദ് മുനിസിപ്പൽ കോർപ്പറേഷൻ അധികൃതരുടെ നിലപാട്. അതേസമയം ഈ ദിവസങ്ങളിൽ ജനങ്ങൾ സാമൂഹിക അകലം പാലിക്കുന്നില്ലെന്നും മാസ്കുകൾ ധരിക്കാൻ തയ്യാറാവുന്നില്ലെന്നും അഡീഷ്ണൽ ചീഫ് സെക്രട്ടറി ഡോ രാജീവ് കുമാർ ഗുപ്ത പറഞ്ഞു.

ഹരിയാന, രാജസ്ഥാൻ, ഗുജറാത്ത്, മണിപ്പൂർ എന്നീ സംസ്ഥാനങ്ങളിലേക്ക് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം, ഉന്നതതല സംഘത്തെ നിയോഗിച്ചു. ഡൽഹിയിൽ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തിലും, മരണത്തിലും വർധന രേഖപ്പെടുത്തുന്ന സാഹചര്യത്തിൽ, ദേശീയ തലസ്ഥാനത്തോട് ചേർന്ന സമീപ സംസ്ഥാനങ്ങളായ രാജസ്ഥാൻ, ഹരിയാന എന്നിവിടങ്ങളിലും രോഗികളുടെ എണ്ണം വർദ്ധിക്കുന്നുണ്ട്.കോവിഡ് 19 കേസുകൾ കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെട്ട ജില്ലകളിൽ സംഘം സന്ദർശനം നടത്തും.

English summary
covid steeply rising; Night curfew imposed in Gujarat
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X