മഹാമാരികൾക്ക് അറുതിയില്ല; രാജ്യത്ത് തൊഴിലില്ലായ്മ നിരക്ക് ഡിസംബറിൽ ഏറ്റവും കൂടുതൽ
മഹാമാരികൾക്ക് അറുതിയില്ല; രാജ്യത്ത് തൊഴിലില്ലായ്മ നിരക്ക് ഡിസംബറിൽ ഏറ്റവും കൂടുതൽ
ഡൽഹി: ഇന്ത്യയിലെ തൊഴിലില്ലായ്മ നിരക്ക് ഡിസംബറിൽ ഏറ്റവും ഉയർന്ന നിരക്കിൽ എത്തി. സെന്റർ ഫോർ മോണിറ്ററിംഗ് ഇന്ത്യൻ ഇക്കണോമിയാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. നാല് മാസത്തെ അപേക്ഷിച്ചുളള ഏറ്റവും ഉയർന്ന നിരക്കാണ് ഇത്.
തൊഴിലില്ലായ്മ നിരക്ക് നവംബറിലെ 7.0% ആയിരുന്നു. എന്നാൽ, ഇത് ഡിസംബറിൽ 7.9% ആയി ഉയർന്നു എന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. എന്നാൽ, ഓഗസ്റ്റിൽ 8.3% ആയിരുന്നു നിരക്ക്. ഈ 4 മാസത്തിനിടെ ഉളള ഏറ്റവും ഉയർന്ന നിരക്കാണ് ഇത്. ഒമൈക്രോൺ, കൊറോണ വൈറസ് കേസുകളുടെ വർദ്ധനവ് രാജ്യത്തെ സാമ്പത്തിക പ്രവർത്തനങ്ങളെ നല്ല രീതിയിൽ തന്നെ ബാധിച്ചു എന്ന് റിപ്പോർട്ടുകൾല പറയുന്നു.

നഗരങ്ങളിലെ തൊഴിലില്ലായ്മ നിരക്ക് ഡിസംബറിൽ 8.2 ശതമാനത്തിൽ നിന്ന് 9.3 ശതമാനം ആയി ഉയർന്നിരുന്നു. എന്നാൽ, ഗ്രാമീണ മേഖലയിൽ തൊഴിലില്ലായ്മ നിരക്ക് 6.4 ശതമാനത്തിൽ നിന്ന് 7.3 ശതമാനമായി ഉയർന്നു.
ഒമൈക്രോൺ വകഭേഗം ആശങ്കയാകുന്ന സാഹചര്യത്തിൽ, കഴിഞ്ഞ പാദത്തിൽ കണ്ട സാമ്പത്തിക വീണ്ടെടുപ്പിനെ മറികടക്കാൻ കഴിയുമെന്ന് പല സാമ്പത്തിക വിദഗ്ധരും ആശങ്കപ്പെടുന്നു. അതേ സമയം, സർക്കാർ പ്രതിമാസ കണക്കുകൾ പുറത്തു വിടാത്തുണ്ട്. ഇത് തൊഴിലില്ലായ്മയെ കുറിച്ചുള്ള മുംബൈ ആസ്ഥാനമായുള്ള സി എം ഐ ഇ ഡാറ്റ സാമ്പത്തിക വിദഗ്ധരും നയ രൂപീകരണ വിദഗ്ധരും സൂക്ഷ്മമായി നിരീക്ഷിക്കുന്നു എന്നാണ് വിവരം.












Click it and Unblock the Notifications