കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊവിഡ് രോഗമുക്തി: പിന്നാലെ ശ്വാസകോശം മാറ്റിവെക്കൽ ശസ്ത്രക്രിയ, ചരിത്രം കുറിച്ച് ചെന്നൈ ആശുപത്രി

Google Oneindia Malayalam News

ചെന്നൈ: കൊവിഡ് രോഗമുക്തി നേടിയയാൾക്ക് ശ്വാസകോശ ശസ്ത്രക്രിയ നടത്തിയയതായി ഡോക്ടർമാർ. കൊവിഡ് ഭേദമായവരിൽ ലോകത്ത് തന്നെ നടത്തുന്ന ആദ്യത്തെ ശസ്ത്രക്രിയയാണിതെന്നാണ് ഡോക്ടർമാർ അവകാശപ്പെടുന്നത്. ചെന്നൈയിലെ ഒരു സ്വകാര്യ ആശുപത്രിയിലാണ് ശസ്ത്രക്രിയ നടത്തിയിട്ടുള്ളത്. കൊറോണ വൈറസ് ബാധമൂലം ശ്വാസകോശം തകരാറിലായതിനെ തുടർന്ന് ഫൈബ്രോസിസ് ബാധിച്ചയാളെയാണ് ശ്വാസകോശം മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയത്. ഗുരുഗ്രാം സ്വദേശിയായ 48കാരനായ ബിസിനസുകാരനാണ് ശസ്ത്രക്രിയയ്ക്ക് വിധേയനായതെന്നും അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നുമാണ് ഡോക്ടർമാർ വ്യക്തമാക്കിയത്. എംജിഎം ഹെൽത്ത് കെയർ ആശുപത്രി ഡയറക്ടർ ഡോ. കെ ആർ ബാലകൃഷ്ണനെ ഉദ്ധരിച്ച് എൻഡിടിവിയാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്.

 രാത്രി അമിതമായി സ്മാർട്ട്‌ഫോൺ ഉപയോഗിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ കരുതിയിരിക്കുക, സംഭവിക്കുന്നത്..! രാത്രി അമിതമായി സ്മാർട്ട്‌ഫോൺ ഉപയോഗിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ കരുതിയിരിക്കുക, സംഭവിക്കുന്നത്..!

ജൂൺ എട്ടിന് രോഗം സ്ഥീരികരിച്ചതോടെയാണ് ഇദ്ദേഹത്തിന്റെ ശ്വാസകോശത്തിന് തകരാറുകൾ അനുഭവപ്പെടുന്നത്. തുടർന്നാണ് ജുലൈയിൽ ഇദ്ദേഹത്തെ വെന്റിലേറ്റർ പിന്തുണയോടെ ചെന്നൈയിലേക്ക് എയർലിഫ്റ്റ് ചെയ്യുന്നത്. തുടർന്ന് ഇസിഎംഒ ചികിത്സ നൽകിവരികയായിരുന്നു. എന്നാൽ ശസ്ത്രക്രിയയ്ക്ക് ഇദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് ആശുപത്രി ഡയറക്ടർ ഡോ. സുരേഷ് റാവു പറഞ്ഞു. ചെന്നൈയിലെ ഗ്ലീനിയഗ്ലിസ് ഗ്ലോബൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മസ്തിഷ്കമരണം സംഭവിച്ച ഒരാളുടെ ശ്വാസകോശമാണ് ഇദ്ദേഹത്തിന് മാറ്റിവെച്ചിട്ടുള്ളത്. രോഗിയുടെ ഹൃദയം ഇതേ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മറ്റൊരു രോഗിയ്ക്കും മാറ്റിവെച്ചിട്ടുണ്ട്.

operation01-1

ഇന്ത്യയിൽ ഇതുവരെ 62,000 പേരാണ് കൊറോണ വൈറസ് ബാധയെത്തുടർന്ന് മരണത്തിന് കീഴടങ്ങിയിട്ടുള്ളത്. കേസുകൾ റിപ്പോർട്ട് ചെയ്യാൻ വൈകുന്നത് മൂലം ശ്വാസകോശങ്ങൾ തകരാറിലാവുന്നതാണ് കൂടുതൽ മരണങ്ങൾക്കും കാരണമാകുന്നതതെന്നാണ് ആരോഗ്യവകുപ്പ് അധികൃതർ ചൂണ്ടിക്കാണിക്കുന്നത്. കൊറോണ വൈറസ് മൂലം ഫൈബ്രോസിസ് ബാധിക്കുന്നവരുടെ ജീവൻ രക്ഷിക്കാനുള്ള ഫലപ്രദമായ മാർഗം ശ്വാസകോശം മാറ്റിവെക്കൽ ശസ്ത്രക്രിയ തന്നെയാണ്. കൊവിഡ് ബാധിതരിൽ ഗുരുതര ശ്വസന പ്രശ്നങ്ങൾ ഉണ്ടാക്കുന്ന അവസ്ഥയാണ് ഫൈബ്രോസിസെന്നും എംജിഎം ഹെൽത്ത് കെയറിരെ ഡോ. അപർ ജിൻഡാൽ ചൂണ്ടിക്കാണിക്കുന്നു.

കഴിഞ്ഞ കുറച്ച് ആഴ്ചകളായി കൊറോണ വൈറസിൽ നിന്ന് മുക്തി നേടുന്നവരിൽ ഫൈബ്രോസിസ്, ഹൃദയസംബന്ധ പ്രശ്നങ്ങൾ, കടുത്ത ക്ഷീണം, മടുപ്പ് എന്നിവയുള്ളതായി റിപ്പോർട്ട് ചെയ്തിട്ടുള്ളതായും ഡോക്ടർമാർ ചൂണ്ടിക്കാണിക്കുന്നു. ഇത് കൊവിഡ് ബാധിതരിൽ ഹൃദയാഘാതത്തിനുള്ള സാധ്യത വർധിപ്പിക്കുകയും ചെയ്യുന്നുണ്ട്.

English summary
Covid survivor undergone lungh transplant surgery, Chennai doctors claims Asia's first transplantation held in India
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X