കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊവിഡ്; മോദി സർക്കാരിൽ വിശ്വാസം, സർവ്വേ ഫലം പുറത്ത്!! കൊവിഡ് ഭീതി കുത്തനെ ഉയർന്നു

  • By Desk
Google Oneindia Malayalam News

ദില്ലി; കൊവിഡ് എന്ന മഹാമാരിയിൽ വിറച്ച് നിൽക്കുകയാണ് ലോകം. ഇതുവരെ 43,428 പേർക്കാണ് ആഗോള തലത്തിൽ വൈറസ് ബാധയേറ്റ് ജീവഹാനി സംഭവിച്ചത്. എട്ട് ലക്ഷത്തിൽ അധികം പേർക്കും വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ത്യയിൽ മാത്രം 1637 പേർക്കാണ് രോഗം പിടിപെട്ടിരിക്കുന്നത്. 38 പേർ മരിച്ചിട്ടുണ്ട്.

കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി രാജ്യത്ത് കർശന ലോക്ഡൗണാണ് നടപ്പാക്കുന്നത്. അതിനിടെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ മോദി സർക്കാരിന് മേലുള്ള ജനവിശ്വാസത്തിന് യാതൊരു ഇളക്കവും തട്ടിയിട്ടില്ലെന്ന് വ്യക്തമാക്കുന്ന സർവ്വേ ഫലമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. വിശദാംശങ്ങളിലേക്ക്

 കൊവിഡ് ഭീതി ഉയർന്നു

കൊവിഡ് ഭീതി ഉയർന്നു

വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസ്‌, സിവോട്ടറുമായി ചേര്‍ന്ന് നടത്തിയ സർവ്വേയിലാണ് കൊവിഡ് സംബന്ധിച്ച് രാജ്യത്തെ ജനങ്ങളുടെ ആകുലതകളും കാഴ്ചപ്പാടുകളും വിലയിരുത്തലുകളും വ്യക്തമാക്കുന്നത്. മാർച്ച് 26, 27 തീയതികളിലായാണ് സർവേ നടത്തിയത്. 1,187 പേരാണ് പങ്കെടുത്തത്. രാജ്യത്തെ ജനങ്ങളിൽ കൊവിഡ് ഭീതി വർധിച്ചിട്ടുണ്ടെന്ന് സർവ്വേയിൽ പറയുന്നു.

 പേടിച്ച് ജനം

പേടിച്ച് ജനം

സർവ്വേയിൽ പങ്കെടുത്ത 48.3 ശതമാനം പേരും കൊവിഡ് ബാധിക്കുമെന്ന ഭയത്തിൽ കഴിയുന്നവരാണ്. കഴിഞ്ഞ ആഴ്ചയെ അപേക്ഷിച്ച് 9.2 ശതമാനത്തിന്റെ വർധനവാണ് ഉണ്ടായിരിക്കുന്നത്. കൊവിഡ് ഒരിക്കലും ബാധിക്കില്ലെന്ന് വിശ്വസിച്ചവരുടെ എണ്ണത്തിലും കുത്തനെ കുറവ് വന്നു.

 ആത്മവിശ്വാസം ഇടിഞ്ഞു

ആത്മവിശ്വാസം ഇടിഞ്ഞു

കഴിഞ്ഞയാഴ്ച 59.5 ശതമാനം പേരാണ് രോഗം വരില്ലെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ചത്. എന്നാൽ നിലവിൽ അത് 46.5 ശതമാനമായി കുറഞ്ഞു 13 ശതമാനം ഇടിവ്. 2 ശതമാനത്തോളം പേർക്കാണു കഴിഞ്ഞ ആഴ്ചയേക്കാൾ കോവിഡ് ഭീതി ഉയർന്നതെന്ന് സർവ്വേയിൽ പറയുന്നു.

 'മോടി' കുറയാതെ

'മോടി' കുറയാതെ

അതേസമയം കൊവിഡ് ഭീതിയ്ക്കിടയിലും ജനങ്ങൾക്ക് മോദി സർക്കാരിലുള്ള വിശ്വാസത്തിൽ യാതൊരു കോട്ടവും സംഭവിച്ചിട്ടില്ലെന്നും സർവ്വേ വ്യക്തമാക്കുന്നു. കൊവിഡിനെ നേരിടുന്നതിൽ സർക്കാർ ഫലപ്രദമായി ഇടപെടുന്നുണ്ടെന്ന് സർവ്വേയിൽ പങ്കെടുത്ത 74.1 പേരും അഭിപ്രായപ്പെട്ടു.
സർക്കാരിന്റെ പ്രവർത്തനങ്ങൾ ഫലപ്രദമല്ലെന്ന് വെറും 9.4 ശതമാനം പേർ മാത്രമാണ് അഭിപ്രായപ്പെട്ടത്.

 ലോക്ക് ഡൗൺ

ലോക്ക് ഡൗൺ

സർക്കാരിനെ എതിർക്കുന്നവരുടെ എണ്ണത്തിൽ കഴിഞ്ഞ ആഴ്ചയിലേക്കാൾ 4.3 ശതമാനം കുറവ് വന്നിട്ടുണ്ട്. 84.9 ശതമാനം പേരും ലോക്ക് ഡൗണിനെ അനുകൂലിക്കുന്നവരാണ്. അതേസമയം ലോക്ക് ഡൗൺ കൊണ്ട് കൊവിഡിനെ പ്രതിരോധിക്കാൻ കഴിയില്ലെന്ന് 13 ശതമാനം പേർ അഭിപ്രായപ്പെട്ടു. വരുന്ന ആഴ്ചകൾക്കുള്ളിൽ കാര്യങ്ങൾ നിയന്ത്രണ വിധേയമാകുമെന്ന് പ്രതീക്ഷിക്കുന്നതായി 57.5 ശതമാനം പേർ അഭിപ്രായപ്പെട്ടു. 17.6 പേർ കാര്യങ്ങൾ കൂടുതൽ വഷളാകുമെന്നും അഭിപ്രായപ്പെട്ടു.

'പ്രളയം കഴിഞ്ഞപ്പോ കൊവിഡ്,ഉര്‍വശീ ശാപം ഉപകാരമെന്നായി പിണറായി'; വിമർശിച്ച് ജ്യോതികുമാർ ചാമക്കാല'പ്രളയം കഴിഞ്ഞപ്പോ കൊവിഡ്,ഉര്‍വശീ ശാപം ഉപകാരമെന്നായി പിണറായി'; വിമർശിച്ച് ജ്യോതികുമാർ ചാമക്കാല

'ജനങ്ങളിലേക്കല്ല ഖജനാവിലേക്ക് മാത്രമാണ് സർക്കാരിന്റെ നോട്ടമെന്ന് ഒരിക്കൽ കൂടി വ്യക്തമായി''ജനങ്ങളിലേക്കല്ല ഖജനാവിലേക്ക് മാത്രമാണ് സർക്കാരിന്റെ നോട്ടമെന്ന് ഒരിക്കൽ കൂടി വ്യക്തമായി'

കൊവിഡ്; 'ദു;ഖ സത്യം എന്താണെന്ന് വെച്ചാൽ കേരളം ഒന്നാമതെന്ന സിപിഎം വാദം ഇപ്പോഴാണ് ശരിയായി തീർന്നത്'കൊവിഡ്; 'ദു;ഖ സത്യം എന്താണെന്ന് വെച്ചാൽ കേരളം ഒന്നാമതെന്ന സിപിഎം വാദം ഇപ്പോഴാണ് ശരിയായി തീർന്നത്'

English summary
Covid; The index of panic has gone up, survey
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X