കൊവിഡ് മൂന്നാം തരംഗം ആഗസ്റ്റ് അവസാനത്തോടെ; രൂക്ഷമാകില്ലെന്ന് ഐസിഎംആർ
ദില്ലി; രാജ്യത്ത് കൊവിഡ് മൂന്നാം തരംഗം ആഗസ്റ്റ് അവസാനത്തോടെ ഉണ്ടാകുമെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച്. അതേസമം രണ്ടാം തരംഗത്തെ പോലെ രൂക്ഷമായിരിക്കില്ലെന്നും ഐസിഎംആർ വ്യക്തമാക്കി.നാല് കാരണങ്ങളാണ് മൂന്നാം തരംഗത്തിന് കാരണമായേക്കുകയെന്ന് ഐസിഎംആർ പറയുന്നു. ഒന്നാം തരംഗത്തിലും രണ്ടാം തരംഗത്തിലും നേടിയ പ്രതിരോധം ദുർബലമായാൽ മൂന്നാം തരംഗ സാധ്യത ഏറെയാണെന്നും ഐസിഎംആർ മുന്നറിയിപ്പ് നൽകി.

പുതിയ വകഭേദം വന്ന വൈറസുകൾ ഒരുപക്ഷേ പ്രതിരോധ ശേഷിയെ മറികടന്നേക്കാം. അതുമല്ലേങ്കിൽ രോഗ വ്യാപനം വേഗത്തിലാക്കിയേക്കാം. നിലവിലുള്ള നിയന്ത്രണങ്ങൾ വേഗത്തിൽ എടുത്ത് കളഞ്ഞത് രോഗസാധ്യത വർധിപ്പിക്കുമെന്നും ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിലെ സാംക്രമിക രോഗ വിഭാഗം മേധാവി ഡോ സമിരൺ പാണ്ഡെ പറഞ്ഞു.
കൊവിഡ് മൂന്നാം തരംഗം ഉണ്ടാകുമെന്ന് നേരത്തേ ഐഎംഎയും മുന്നറിയിപ്പ് നൽകുന്നു. സംസ്ഥാന സർക്കാരുകൾ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തുന്നതും ആൾക്കൂട്ടങ്ങൾ അനുവദിക്കുന്നത് ആശങ്ക ഉയർത്തുന്നുവെന്നും ഐഎംഎ വ്യക്തമാക്കിയിരുന്നു. അതേസമയം മൂന്നാം തരംഗം മുന്നിൽ കണ്ട് ചികിത്സാ സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള നടപടികൾ കൈക്കൊള്ളുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി മൻസൂഖ് മാണ്ഡവ്യ വ്യക്തമാക്കിയിരുന്നു.












Click it and Unblock the Notifications