കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒറ്റ ദിവസം 3,33,533 പേര്‍ക്ക് കൊവിഡ്; പ്രതിദിന നിരക്കില്‍ നേരിയ കുറവ്

Google Oneindia Malayalam News

ന്യൂദല്‍ഹി: രാജ്യത്തെ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണത്തില്‍ നേരിയ കുറവ്. കഴിഞ്ഞ 24 മണിക്കൂ റില്‍ രാജ്യത്തെ 3,33,533 പേര്‍ക്കാണ് കൊവിഡ് ബാധിച്ചത്. 17.78 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 18,75,533 സാംപിളുകളാണ് കഴിഞ്ഞ ദിവസം പരിശോധിച്ചത്. തലേ ദിവസത്തെക്കാള്‍ 4171 കേസുകളുടെ കുറവാണ് രേഖപ്പെടുത്തിയത്.

രാജ്യത്ത് ആകെ കൊവിഡ് ബാധിതരുടെ എണ്ണം 39237264 ആയി. രാജ്യത്തെ പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 16.65 ശതമാനമാണ്. 525 കൊവിഡ് മരണങ്ങളും കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ആകെ മരണം 489409 ആയി. 259168 പേരാണ് കഴിഞ്ഞ ദിവസം രോഗമുക്തരായത്. ഇതോടെ ആകെ രോഗമുക്തരായവരുടെ എണ്ണം 36560650 ആയി. 93.18 ശതമാനമാണ് രോഗമുക്തി നിരക്ക്.

60 ശതമാനം എം എല്‍ എമാരും കൂറുമാറിയ ഗോവ; ഇന്ത്യന്‍ ജനാധിപത്യത്തിലെ നാണംകെട്ട ഏട്60 ശതമാനം എം എല്‍ എമാരും കൂറുമാറിയ ഗോവ; ഇന്ത്യന്‍ ജനാധിപത്യത്തിലെ നാണംകെട്ട ഏട്

1

നിലവില്‍ രാജ്യത്ത് ചികിത്സയിലുള്ളവരുടെ എണ്ണം 21,87,207 ആണ്. മഹാരാഷ്ട്രയില്‍ 46393 പേര്‍ക്കും കേരളത്തില്‍ 45136 പേര്‍ക്കും കഴിഞ്ഞ ദിവസം രോഗം ബാധിച്ചു. കര്‍ണാടകയില്‍ 42470 പേര്‍ക്കും തമിഴ്‌നാട്ടില്‍ 30744 പേര്‍ക്കും ഗുജറാത്തില്‍ 23150 പേര്‍ക്കും രോഗം ബാധിച്ചിട്ടുണ്ട്. രാജ്യത്തെ മൊത്തം കൊവിഡ് രോഗികളുടെ 56.33 ശതമാനവും ഈ അഞ്ച് സംസ്ഥാനങ്ങളിലാണ്. മഹാരാഷ്ട്രയാണ് ഇതില്‍ 13.91 ശതമാനവും സംഭാവന ചെയ്യുന്നത്.

2

ഇതുവരെ 161.92 കോടി ഡോസ് വാക്സിന്‍ കുത്തിവെപ്പ് പൂര്‍ത്തിയാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം 71,10,445 ഡോസ് വാക്‌സിനുകളാണ് വിതരണം ചെയ്തത്. മൂന്നാം തരംഗത്തെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ഇതുവരെ 79 ലക്ഷം ഡോസ് ബൂസ്റ്റര്‍ ഡോസുകളും വിതരണം ചെയ്തു. അതേസമയം കൊവിഡ് ബാധിച്ചവര്‍ക്കുള്ള മുന്‍ കരുതല്‍ ഡോസ് രോഗം മാറി മൂന്ന് മാസങ്ങള്‍ക്ക് ശേഷം മാത്രമേ നല്‍കാവൂ എന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.

3

കൊവിഡ് രോഗമുള്ള യോഗ്യരായ വ്യക്തികള്‍ക്ക് മുന്‍കരുതല്‍ ഡോസ് നല്‍കുന്നതുമായി ബന്ധപ്പെട്ട് മാര്‍ഗനിര്‍ദേശത്തിനായി വിവിധ കോണുകളില്‍ നിന്ന് അഭ്യര്‍ത്ഥനകള്‍ ലഭിച്ചിട്ടുണ്ടെന്ന് എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും അയച്ച കത്തില്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.പ്രതിരോധ കുത്തിവയ്പ്പിനെക്കുറിച്ചുള്ള ദേശീയ സാങ്കേതിക ഉപദേശക സംഘത്തിന്റെ ശാസ്ത്രീയ തെളിവുകളുടെയും ശുപാര്‍ശയുടെയും അടിസ്ഥാനത്തിലാണ് നിര്‍ദ്ദേശം. 15 നും 18 നും ഇടയില്‍ പ്രായമുള്ള കൗമാരക്കാര്‍ക്കുള്ള കോവിഡ് -19 വാക്സിനേഷന്‍ ജനുവരി 3 മുതല്‍ ആരംഭിച്ചിരുന്നു.

4

ആരോഗ്യ പരിപാലന പ്രവര്‍ത്തകര്‍ (എച്ച്‌സിഡബ്ല്യുഎസ്), മുന്നണി പോരാളികള്‍(എഫ്എല്‍ഡബ്ല്യു) കൂടാതെ 60 വയസും അതിനുമുകളിലും പ്രായമുള്ളവര്‍ക്കുള്ള മുന്‍കരുതല്‍ ഡോസിന്റെ കുത്തിവയ്പ്പ് ആരംഭിച്ചത് ജനുവരി 10 ന് ആണ്. ഈ മുന്‍കരുതല്‍ ഡോസിന്റെ മുന്‍ഗണനയും ക്രമവും ഒമ്പത് മാസത്തെ പൂര്‍ത്തീകരണത്തെ അടിസ്ഥാനമാക്കിയുള്ളതാണ്, അതായത് 2-ാം ഡോസ് അഡ്മിനിസ്ട്രേഷന്‍ തീയതി മുതല്‍ 39 ആഴ്ചകള്‍.അതേസമയം കൊവിഡിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് നടക്കാനിരിക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് റാലികള്‍ക്കുള്ള നിയന്ത്രണങ്ങള്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ ജനവരി 31 വരെ നീട്ടി.

5

കേന്ദ്ര ആരോഗ്യ മന്ത്രാലയ പ്രതിനിധികളുമായും തിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍മാരുമായും തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടത്തിയ അവലോകന യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. എന്നാല്‍ ആദ്യഘട്ട തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളുടെ പൊതുയോഗങ്ങള്‍ ജനുവരി 28 മുതല്‍ അനുവദിച്ചിട്ടുണ്ട്. തുറസായ സ്ഥലത്തായിരിക്കണം യോഗം നടത്തേണ്ടതെന്ന് കമ്മീഷന്‍ നിര്‍ദേശിച്ചു. കുറഞ്ഞത് 500 പേര്‍ക്ക് മാത്രമേ പങ്കെടുക്കാന്‍ പാടുള്ളൂ. രണ്ടാം ഘട്ട തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളുടെ പൊതുയോഗങ്ങള്‍ ഫെബ്രുവരി 1 മുതല്‍ അനുവദിക്കും

Recommended Video

cmsvideo
എന്തൊക്കെയാണ് ഇന്നത്തെ നിയന്ത്രണങ്ങളും ഇളവുകളും, അറിയാം |Oneindia Malayalam
6

വീടുവീടാന്തരമുള്ള പ്രചാരണത്തിന് പരമാവധി ആളുകളുടെ എണ്ണം അഞ്ചില്‍ നിന്ന് പത്തായി ഉയര്‍ത്തിയിട്ടുണ്ട്. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നുവെന്ന് ഉറപ്പാക്കി തുറസ്സായ സ്ഥലങ്ങളില്‍ പരസ്യ പ്രചരണത്തിനായി വീഡിയോ വാനുകള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്. നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷ്ണര്‍ സുശീല്‍ ചന്ദ്ര മുന്നറിയിപ്പ് നല്‍കി. കൊവിഡുമായി ബന്ധപ്പെട്ട എല്ലാ പ്രോട്ടോക്കോളും പാലിക്കുന്നുണ്ടെന്ന് ചീഫ് സെക്രട്ടറിയോ ജില്ലാ മജിസ്ട്രേറ്റോ ഉറപ്പാക്കണമെന്നും കമ്മീഷന്‍ വ്യക്തമാക്കി.

English summary
Slight decrease in the number of covid patients per day in the country. covid has infected 3,33,533 people in the country in the last 24 hours.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X