Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തിൽ നിന്നുള്ളവർക്ക് യാത്രാ വിലക്ക് ; കർണാടക സർക്കാരിന് നോട്ടീസ് അയച്ച് ഹൈക്കോടതി

ബെംഗളൂരു; കേരളത്തിൽ നിന്നുള്ളവർക്ക് യാത്രാ വിലക്കേർപ്പെടുത്തിയ നടപടിയിൽ കേന്ദ്ര സർക്കാരിനോടും സംസ്ഥാന സർക്കാരിനോടും വിശദീകരണം തേടി കർണാടക ഹൈക്കോടതി. വിലക്കിനെതിരെ അഡ്വ ബി സുബയ്യ റായ് നൽകിയ പൊതുതാത്പര്യ ഹർജിയിലാണ് കോടതി നടപടി. ചീഫ് ജസ്റ്റിസ് അഭയ് ശ്രീനിവാസ് ഓക അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.

മംഗളൂരു നഗരത്തിലെ തൊഴിൽ, വ്യാപാരം, വാണിജ്യം, വിദ്യാഭ്യാസം, എന്നിവയുമായി ബന്ധപ്പെട്ട് ദക്ഷിണ കന്നഡയിലേയും കാസർഗോഡ് ജില്ലകളിലേയും നിവാസികൾ പരസ്പരം ആശ്രയിക്കുന്നവരാണെന്നും 80,000 ത്തിലധികം ആളുകൾ, അതായത് 35 മുതൽ 40 ശതമാനം വരെ അതിർത്തി പ്രദേശങ്ങൾക്ക് സമീപം താമസിക്കുന്നവർ മുകളിൽ പറഞ്ഞ ആവശ്യങ്ങൾക്കായി ദിവസേന യാത്ര ചെയ്യുന്നവരാണെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.

 karnatakahighcourt

ഇന്ധന വിലവര്‍ധനവിനെതിരെ പ്രതിഷേധിച്ചുള്ള ഭാരതബന്ദ് തുടരുന്നു, ചിത്രങ്ങള്‍

നിലവിലെ കണക്കനുസരിച്ച്, കാസരഗോഡ് ജില്ലയിലെ തലപ്പാടി, നെറ്റാനിഗെ, മുദ്‌നൂരു, മോനാല, സാരഡക്ക, ജൽസൂർ എന്നിവിടങ്ങളിൽ ആർടി-പിസിആർ റിപ്പോർട്ടുകളുള്ള യാത്രക്കാരെ അനുവദിക്കുന്നുണ്ടെന്നും എന്നാൽ ബാക്കി അതിർത്തി ചെക്ക് പോസ്റ്റുകൾ അടച്ചതായും ഹർജിയിൽ ചൂണ്ടിക്കാട്ടി. രാജ്യത്ത് അൺലോക്ക് മാർഗനിർദ്ദേശങ്ങൾക്ക് എതിരാണ് കർണാടക സർക്കാർ നടപടിയെന്നും ഹർജിയിൽ പറയുന്നു.ഹർജിയിൽ മാർച്ച് 5 ന് സത്യവാങ്മൂലം നൽകാൻ സർക്കാരിനോട് ഹൈക്കോടതി ആവശ്യപ്പെട്ടു. സർക്കാർ നടപടിയെ കോടതി വാക്കാൽ വിമർശിക്കുകയും ചെയ്തു.

അതേസമയം ദിവസേന യാത്ര ചെയ്യുന്നവർക്ക് സർട്ടിഫിക്കറ്റ് നിർബന്ധമാക്കില്ലെന്നും മറിച്ച് സംസ്ഥാനത്ത് വന്ന് താമസിക്കുന്നവർ നെഗറ്റീവ് സർട്ടിഫിക്കറ്റ് കരുതണമെന്നും കർണാടക ഉപമുഖ്യമന്ത്രി അശ്വത് നാരായണൻ പ്രതികരിച്ചു.

കറുപ്പിൽ തിളങ്ങി എമി ജാക്സൺ- ചിത്രങ്ങൾ കാണാം

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+