Get Updates
Get notified of breaking news, exclusive insights, and must-see stories!

യുപിയിൽ മന്ത്രി കൊവിഡ് ബാധിച്ച് മരിച്ചു; കൊവിഡ് ബാധിച്ച് മരിക്കുന്ന അഞ്ചാമത്തെ മന്ത്രി

ലഖ്നൗ; യുപിയിൽ മന്ത്രി കൊവിഡ് ബാധിച്ച് മരിച്ചു. മന്ത്രിയും ചർതാവാലിൽ നിന്നുള്ള എംഎൽഎയുമായ വിജയ് കശ്യപ് ആണ് മരിച്ചത്. ഗുഡ്ഗാവിലെ മേദാന്ത ആശുപത്രിയിൽ ചികിത്സയിൽ തുടരവേയാണ് അന്ത്യം. സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിക്കുന്ന അഞ്ചാമത്തെ നിയമസഭാംഗമാണ് കശ്യപ്.

Vijay Kashyap

നേരത്തേ മെയ് 7 ബിജെപി എംഎൽഎയും മന്ത്രിയുമായ ദാൽ ബഹദൂർ കോരി, നവാബ് ഗഞ്ചിൽ നിന്നുള്ള കേസർ സിംഗ് ഗംഗ്വാർ, സുരേഷ് കുമാർ, രമേഷ് ചന്ദ്ര ദിവാകർ എന്നിവരായിരുന്നു കൊവിഡ് ബാധിച്ച് മരിച്ചത്. അതേസമയം സംസ്ഥാനത്ത് നിന്നുമള്ള സമാജ്വാദി പാർട്ടി, ബഹിജൻ സമാജ്വാി പാർട്ടി നേതാക്കളും കൊവിഡ് ബാധിച്ച് മരിച്ചിരു്നു.

ഉത്തർപ്രദേശ് നിയമസഭയിൽ 403 എംഎൽഎമാരാണ് ഉള്ളത്. ഇതിൽ 307 പേരും ബിജെപി അംഗങ്ങളാണ്. ബിഎസ്പിക്ക് 18 ,എസ്പിക്ക് 49 അംഗങ്ങളാണ് ഉള്ളത്. അതേസമയം രാജ്യത്ത് കൊവിഡ് ബാധികതുടെ എണ്ണത്തിൽ നേരിയ കുറവുള്ളതായി കേന്ദ്രസർക്കാർ വ്യക്തമാക്കി.

രാജ്യത്ത് ഒരു ലക്ഷത്തിലധികം ആക്ടീവ് കേസുകള്‍ ഉള്ള 8 സംസ്ഥാനങ്ങളാണ് ഉള്ളത്. 22 സംസ്ഥാനങ്ങളിൽ 15 ശതമാനത്തിലധികം കേസ് പോസിറ്റീവ് ഉണ്ട്,മഹാരാഷ്ട്ര, യുപി, ദില്ലി, ബീഹാർ, മധ്യപ്രദേശ്, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിൽ കൊവിഡ് കേസുകളിൽ വലിയ കുറവുണ്ടായിട്ടുണ്ട്. പോസറ്റിവിറ്റി നിരക്കും ഇവിടെ കുറയുകയാണ്. രാജ്യത്തെ 199 ജില്ലകളില്‍ കഴിഞ്ഞ മൂന്നാഴ്ചയായി കോവിഡ് രോഗികളുടെ എണ്ണവും പോസിറ്റിവിറ്റി നിരക്കും കുറയുകയാണെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+