കൊവിഡ് രോഗികളുടെ എണ്ണം കുറയുന്നു, ഇന്നും രണ്ട് ലക്ഷത്തിൽ താഴെ രോഗികൾ, 3,617 മരണം
ദില്ലി: രാജ്യത്തിന് ആശ്വാസമായി പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം കുറയുന്നു. തുടർച്ചയായ 13 മത് ദിവസവും രാജ്യത്തെ പ്രതിദിന രോഗികളുടെ എണ്ണം മൂന്നു ലക്ഷത്തിൽ താഴെയാണ് ഉളളത്. കഴിഞ്ഞ രണ്ടു ദിവസമായി പ്രതിദിന രോഗികളുടെ എണ്ണം രണ്ട് ലക്ഷത്തിൽ താഴെയുമാണ്. 1,73,790 പേർക്ക് കഴിഞ്ഞ 24 മണിക്കൂറിൽ രോഗം സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിൽ 2,84,601 പേർ രോഗ മുക്തരായി. കഴിഞ്ഞ 24 മണിക്കൂറിലെ പ്രതിദിന കേസുകളെക്കാൾ 1,10,811 കൂടുതൽ പേർക്ക് രോഗം ഭേദമായി. 3,617 കൊവിഡ് ബാധിച്ച് മരിച്ചു.
Recommended Video
ബ്ലാക്ക് ആൻഡ് വൈറ്റ് ഫംഗസ് ബാധയേറ്റ രോഗിക്ക് നിർണായക ശസ്ത്രക്രിയ- ചിത്രങ്ങൾ
ഇതുവരെ ഇന്ത്യയിൽ ആകെ രോഗം ഭേദമായവരുടെ എണ്ണം 2,51,78,011 ആണ്. രോഗമുക്തി നിരക്ക് ഉയർന്നു 90.80% ആയി. കഴിഞ്ഞ 24 മണിക്കൂറിൽ 20,80,048 പരിശോധനകൾ നടത്തി. രാജ്യത്ത് ഇതുവരെ 34.11 കോടി പരിശോധനകൾ നടത്തി.

ഇന്ത്യയിലെ ചികിത്സയിലുള്ള ആകെ രോഗികളുടെ എണ്ണം 22,28,724 ആയി കുറഞ്ഞു. 2021 മെയ് 10 ന് ശേഷം ചികിത്സയിൽ ഉള്ളവരുടെ എണ്ണം കുറഞ്ഞു വരികയാണ്. ഇത് രാജ്യത്ത് ആകെ രോഗികളുടെ എണ്ണത്തിന്റെ 8.04% ആണ് . കഴിഞ്ഞ 24 മണിക്കൂറിൽ ചികിത്സയിൽ ഉള്ളവരുടെ ആകെ എണ്ണത്തിൽ 1,14,428 പേരുടെ കുറവ് രേഖപ്പെടുത്തി.
പ്രതിവാര രോഗ സ്ഥിരീകരണ നിരക്കിൽ തുടർച്ചയായ കുറവ് രേഖപ്പെടുത്തുന്നു. നിലവിൽ പ്രതിവാര രോഗ സ്ഥിരീകരണ നിരക്ക് 9.54% ആയി കുറഞ്ഞു. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 8.36% ആയി കുറഞ്ഞു. തുടർച്ചയായ അഞ്ചാം ദിവസം ഇത് 10 ശതമാനത്തിൽ താഴെയാണ്. ഇന്ന് രാവിലെ ഏഴ് മണി വരെയുള്ള താൽക്കാലിക കണക്കുപ്രകാരം 29,72,971 സെഷനുകളിലായി രാജ്യവ്യാപകമായി ആകെ 20,89,02,445 കോവിഡ് 19 വാക്സിൻ ഡോസുകൾ ഇന്ന് വരെ നൽകിയിട്ടുണ്ട്.
മോഡേൺ,നാടൻ വേഷങ്ങളിൽ ഒരു പോലെ തിളങ്ങി നടി നിഖിത സ്വാമി, പുതിയ ഫോട്ടോകൾ












Click it and Unblock the Notifications