42% വർധനവ്! മുംബൈയിൽ കൊവിഡ് ആശങ്ക; പ്രതിദിന കേസുകൾ മുകളിലേക്ക്; ഇന്ന് 1765 പേർക്ക് രോഗം
മുംബൈ: മുംബൈയിൽ കൊവിഡ് കേസുകളുടെ എണ്ണത്തിൽ വീണ്ടും വർധനവ്. ഇന്ന് 1765 പേർക്കാണ് മുംബൈയിൽ പുതുതായി രോഗബാധ റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തതിനേക്കാൾ 42 ശതമാനം വർധനവാണ് ഇന്ന് ഉണ്ടായിരിക്കുന്നതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
ജനുവരി 25 - ന് ശേഷം മുംബൈയിൽ റിപ്പോർട്ട് ചെയ്ത ഏറ്റവും വലിയ കണക്കുകളാണിത്.
കേസുകളുടെ എണ്ണം വർധിക്കുന്നത് രാജ്യത്ത് വീണ്ടും ആശങ്കയാവുകയാണ്. ഇക്കഴിഞ്ഞ ദിവസം 1242 പേർക്കാണ് രോഗബാധ റിപ്പോർട്ട് ചെയ്തിരുന്നത്. എന്നാൽ, 2020 ഫെബ്രുവരി രണ്ടിന് ശേഷം ആദ്യമായാണ് മുംബൈയിൽ നാലക്ക കേസുകൾ റിപ്പോർട്ട് ചെയ്യുന്നതെന്ന പ്രത്യേകതയുമുണ്ട്. കൊവിഡ് പോസിറ്റിവിറ്റി നിരക്ക് 9.19 ശതമാനമായി ഉയർന്നു.

അതേസമയം, പ്രതിദിനം കേസുകളിൽ ഉണ്ടാവുന്ന വർധനവ് കണക്കിലെടുത്ത് പരിശോധനകളുടെ എണ്ണം വീണ്ടും ഉയർത്താൻ ഉദ്യോഗസ്ഥർ നിർദ്ദേശം നൽകിയിട്ടുണ്ട്.
'മുംബൈയിൽ റിപ്പോർട്ട് ചെയ്യുന്ന പ്രതിദിന കേസുകളിൽ ഗണ്യമായ വർധനവ് പ്രകടമാകുന്നു. മൺസൂൺ കാലം കൂടി കണക്കിലെടുത്ത് രോഗ ലക്ഷണങ്ങളുടെയും കേസുകളുടെ എണ്ണത്തിലും ഇനിയും വർധനവ് ഉണ്ടാകാം. അതിനാൽ, പരിശോധകളുടെ എണ്ണം ഉയർത്തണം' ബൃഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷൻ പറഞ്ഞു.
അതേസമയം, മഹാരാഷ്ട്രയിൽ ഇന്ന് 2,701 പേർക്ക് പുതുതായി കൊവിഡ് വൈറസ് രോഗ ബാധ റിപ്പോർട്ട് ചെയ്തു. നാല് മാസത്തിനിടയിലെ ഉണ്ടായ ഏറ്റവും വലിയ വർധനവാണ് മഹാരാഷ്ട്രയിൽ ഇന്ന് റിപ്പോർട്ട് ചെയ്തത്. എന്നാൽ, മരണങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. പുതിയ കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതോടെ, ആകെ രോഗം റിപ്പോർട്ട് ചെയ്തവരുടെ എണ്ണം 78,98,815 ആയും മരണസംഖ്യ 11,47,866 ആയും ഉയർന്നു. നിലവിൽ സജീവ കേസുകൾ 9,806 ആണ്.
അതേസമയം, ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിൽ 5233 പേർക്ക് കോവിഡ് വൈറസ് രോഗ ബാധ റിപ്പോർട്ട് ചെയ്തു. ഇന്ന് കൊവിഡ് രോഗ ബാധയെ തുടർന്ന് ഏഴ് മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. രോഗംമുക്തി നേടിയവരുടെ എണ്ണം 3,345 ആണ്. ഇതോടെ രാജ്യത്ത് ആകെ രോഗം ഭേദമായവരുടെ എണ്ണം 4,26,36,710 ആയി ഉയർന്നു.
അതേസമയം, കഴിഞ്ഞ 24 മണിക്കൂറിനുള്ളിലെ പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 1.62 ശതമാനവും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 0.91 ശതമാനവും ആണെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. നിലവിൽ രാജ്യത്തെ സജീവ കേസുകൾ 28,857 ആയി ഉയർന്നു. മെയ് 7 ന് രജിസ്റ്റർ ചെയ്ത സജീവ കേസുകളുടെ എണ്ണം 26,976 ആണ്. രാജ്യത്തെ വീണ്ടെടുക്കൽ നിരക്ക് 98.72 ശതമാനം ആണ്. എന്നാൽ, കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ കോവിഡ് ബാധിച്ച് 7 പേരുടെ മരണം സ്ഥിരീകരിച്ചതോടെ രാജ്യത്തെ ആകെ മരണസംഖ്യ 5,24,715 ആയി ഉയർന്നു.
കേരളത്തിൽ ഇന്ന് 2,193 പേർക്ക് രോഗം; 5 മരണവും റിപ്പോർട്ട് ചെയ്തു
തിരുവനന്തപുരം : കേരളത്തിൽ വീണ്ടും ആശങ്കയോടെ കൊവിഡ് കേസുകൾ ഉയരുന്നു. ഇന്ന് സംസ്ഥാനത്ത് 2,193 പേർക്കാണ് കോവിഡ് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 5 മരണവും റിപ്പോർട്ട് ചെയ്തു. 588 പേർക്ക് രോഗബാധ സ്ഥിരീകരിച്ചതോടെ എറണാകുളം ജില്ലയിലാണ് രോഗികളുടെ എണ്ണത്തിൽ മുന്നിലുളള ജില്ല.
അത് ശരി.. ഈ ചിത്രത്തിന് ഇത്രേം അര്‍ത്ഥമുണ്ടായിരുന്നല്ലേ...; അഞ്ജു കുര്യന്റെ ചിത്രങ്ങള്‍ കണ്ടോ
മെയ് മാസം അവസാനത്തോടെയാണ് കേരളത്തിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വലിയ വർധനവ് പ്രകടമായി തുടങ്ങിയത്. ഏപ്രിൽ 28, 29, 30, 31 തീയതികളിൽ കേസുകൾ 1000 കടക്കുന്ന സ്ഥിതിയായിരുന്നു. എന്നാൽ, ഇക്കഴിഞ്ഞ ദിവസം സംസ്ഥാനത്ത് രോഗം ബാധിച്ചവരുടെ എണ്ണം 2000 കടന്നു. 2,271 പേർക്കാണ് ഇന്നലെ കേരളത്തിൽ കോവിഡ് രോഗ ബാധ സ്ഥിരീകരിച്ചത്. രണ്ടു മരണവും റിപ്പോർട്ട് ചെയ്തിരുന്നു. ഇന്നലെ വ്യക്തമാക്കുന്ന റിപ്പോർട്ടുകൾ പ്രകാരം എറണാകുളം ജില്ലയിലും തിരുവനന്തപുരം ജില്ലയിലും ഏറ്റവും കൂടുതൽ രോഗികൾ ഉള്ളത്. ഇന്നലെ 622 പേർക്ക് എറണാകുളത്ത് രോഗം സ്ഥിരീകരിച്ചപ്പോൾ തിരുവനന്തപുരം ജില്ലയിൽ 416 കേസുകൾ റിപ്പോർട്ട് ചെയ്തു.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications