രാജ്യത്ത് കൊവിഡ് കുതിക്കുന്നു; 24 മണിക്കൂറിനിടെ 12,249 പേർക്ക് രോഗം..ചികിത്സയിലുള്ളവർ 81,687 പേർ
ദില്ലി; രാജ്യത്ത് കൊവിഡ് കേസുകൾ കുടിക്കുന്നു. 24 മണിക്കൂറിനിടെ 12,249 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ രാഡ്യത്ത് ആകെ കൊവിഡ് ബാധിതരുടെ എണ്ണം 4,33,31,645 ആയി. 13 മരണം കൂടി റിപ്പോർട്ട് ചെയ്തു. ആകെ മരണസംഖ്യം 5,24,903 ആയി. 81,687 പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്. ഇത് രാജ്യത്തെ സജീവ കേസുകളുടെ 0.19 ശതമാനം ആണ്.

ദേശീയ രോഗമുക്തി നിരക്ക് 98.60 ശതമാനം ആണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍9,862 പേര്‍ സുഖം പ്രാപിച്ചതോടെ രാജ്യത്താകെ ഇതുവരെ കോവിഡ് മുക്തരായവരുടെ എണ്ണം 4,27,25,055. ആയി.
രാജ്യത്തുടനീളം പരിശോധനാശേഷി വര്‍ദ്ധിപ്പിച്ചപ്പോഴും പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 2.90 ശതമാനമാണ്. പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 3.94 ശതമാനമാണെന്നും കേന്ദ്രസർക്കാർ അറിയിച്ചു.
കേരളത്തിലാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത്. ചൊവ്വാഴ്ച 4224 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഏഴ് മരണം റിപ്പോർട്ട് ചെയ്തു. അഞ്ച് മാസങ്ങൾക്ക് ശേഷമാണ് ഇത്തരത്തിൽ കേസുകൾ കുത്തനെ ഉയരുന്നത്. എറണാകുളം ജില്ലയിലാണ് കൂടുതൽ രോഗികൾ. ഇവിടെ 1170 പേർക്ക് രോഗം സ്ഥിരീകരിച്ചു. തിരുവനന്തപുരത്ത് 733 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.
മഹാരാഷ്ട്രയിൽ 3,695 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. മുംബൈയിൽ മാത്രം 1781 കേസുകൾ സ്ഥിരീകരിച്ചു. രാജ്യതലസ്ഥാനത്ത് 1383 പേർക്കാണ് രോഗം. ഇവിടെ ടി പി ആർ 7. 22 ശതമാനമാണ്. പശ്ചിമബംഗാളിൽ 406 പുതിയ കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.
അതേസമയം കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്താകെ 3,10,623 പരിശോധനകള്‍ നടത്തിയതായി കേന്ദ്രസർക്കാർ അറിയിച്ചു. ആകെ 85.88 കോടിയിലേറെ (85,88,36,977) പരിശോധനകളാണ് ഇതുവരെ നടത്തിയത്. ഇന്നു രാവിലെ 7 വരെയുള്ള കണക്കനുസരിച്ച് രാജ്യത്ത് പ്രതിരോധ കുത്തിവയ്പുകളുടെ എണ്ണം 196.45 കോടി (1,96,45,99,906) പിന്നിട്ടു. 2,54,02,207 സെഷനുകളിലൂടെയാണ് ഈ നേട്ടം കൈവരിച്ചതെന്ന് കേന്ദ്രസർക്കാർ അറിയിച്ചു. 3.58 കോടി യിലധികം (3,58,99,199) കൗമാരക്കാര്‍ക്ക് ആദ്യ ഡോസ് വാക്സിൻ നൽകിയതായും സർക്കാർ അറിയിച്ചു.
അഹാന കൃഷ്ണയുടെ ബിക്കിനി ഫോട്ടോഷൂട്ട്;വാട് എ ഹോട്ടിയെന്ന് ആരാധകർ.. വൈറൽ
കേന്ദ്ര ഗവണ്മെന്റ് സൗജന്യമായി ലഭ്യമാക്കിയതും സംസ്ഥാനങ്ങള്‍ നേരിട്ട് സംഭരിച്ചതുമുള്‍പ്പടെ ഇതുവരെ 193.53 കോടിയോടടുത്ത് (1,93,53,58,865) വാക്സിന്‍ ഡോസുകള്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും കൈമാറിയിട്ടുണ്ട്. ഉപയോഗിക്കാത്ത 12.53 കോടിയിലധികം (12,53,13,640) വാക്സിന്‍ ഡോസുകള്‍ സ്ഥാനങ്ങളുടെ/കേന്ദ്രഭരണപ്രദേശങ്ങളുടെ പക്കല്‍ ഇനിയും ബാക്കിയുണ്ടെന്നും സർക്കാർ വ്യക്തമാക്കി.












Click it and Unblock the Notifications